മോഹൻലാലിൻ്റെ പേരിനെ ചൊല്ലി വിവാദം തുടങ്ങുമ്പോൾ അത് അറിയാമോ?
‘മലയാളം വാനോളം ലാല്‍സലാം’ എന്നായിരുന്നു മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിക്കിട്ട പേര്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയതിന് നടൻ മോഹന്‍ലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയായിരുന്നു ‘മലയാളം വാനോളം ലാല്‍സലാം’. ലാൽസലാമിന്റെ പേരിലാണ് ഇപ്പോൾ വിവാദം കനക്കുന്നത്. ഇടത് സർക്കാരായതുകൊണ്ടു തന്നെ പേരിലെ ലാൽസലാമും വിവാദമായി. പരിപാടിക്ക് ലാല്‍സലാം എന്ന് പേര് നൽകിയത് കമ്മ്യൂണിസ്റ്റ് തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന്. അതിബുദ്ധിയോടെയാണെന്നായിരുന്നു താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല വിമർശിച്ചത്. ഒട്ടേറെ […]



