സ്കൂൾ പാർലമെന്റ് അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു

സ്കൂൾ പാർലമെന്റ് അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ
പുതിയ സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറി.

പുതിയ ചെയർ പേഴ്സണായി പ്ലസ് വണ്ണിലെ അനാമിക അജിത്തും വൈസ് ചെയർപേഴ്സണായി അനഘ എസ് മോഹനും മറ്റ് ഭാരവാഹികളും സത്യ പ്രതിജ്ഞ ചെയ്തു.
അച്ചടക്കം, പഠനപ്രവർത്തനങ്ങൾ, അക്കാദമികേതര പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ
പ്രവർത്തനങ്ങളിലും നേതൃത്വം നൽകുമെന്ന് ഓരോ അംഗങ്ങളും സത്യപ്രതിജ്ഞയിൽ പറഞ്ഞു.

ചടങ്ങിൽ പട്ടം ഗേൾസ് സ്കൂളിൻ്റെ വൈസ് പ്രിൻസിപ്പാൾ സജീവ്കുമാർ,
എസ് എം സി ചെയർമാൻ സജയ് നാരായൺ, സീനിയർ അസിസ്റ്റൻ്റുമാരായ ലിൻ്റ,
ദീപ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top