മണ്ണിട്ടു നികത്തുന്നു

മണ്ണിട്ടു നികത്തുന്നു

പേരാമ്പ്ര : പേരാമ്പ്ര ബൈപാസ് റോഡിനോട് ചേർന്നയിടങ്ങളിൽ മണ്ണിട്ടു നിക്കത്തുന്നു. വില്ലേജ് ഓഫീസർ സ്റ്റോപ്പ്‌ മെമ്മോ നൽകിയിട്ടും മണ്ണിട്ടു നിക്കത്തുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം ശ്രെദ്ധയിൽ പെട്ടത് ഉടനെ പരിസ്ഥിതി പ്രവർത്തകൻ അനീഷ് വാളൂർ, സുധി ഗുരുവര വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ട് നികത്തൽ തടഞ്ഞിരിക്കയാണ്. വെള്ളം കെട്ടികിടക്കുന്ന വയൽ പ്രദേശങ്ങൾ മണ്ണിട്ടു നിക്കത്തുന്നത് ഭാവിയിൽ ആ പ്രദേശംത്ത് ജല ദൗർലബ്യത്തിനു കാരണമാവും എന്ന് പരിസ്ഥിതി പ്രവർത്തകൻ അനീഷ് വാളൂർ പറഞ്ഞു.

റിപ്പോർട്ട്‌ ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back To Top