നിർണായക പരിശോധന കഴിഞ്ഞു
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച് നിർണായകമാകാവുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ടിലി ഓപറേറ്റഡ് വെഹിക്കിൾ) പരിശോധന ഞായറാഴ് സമാപിച്ചു. ഈമാസം 23നാണ് വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. അണക്കെട്ട് സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം. ഡൽഹിയിലെ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ (സി.എസ്.എം.ആർ.എസ്) വിദഗ്ധരായ പി. സെന്തിൽ, വിജയ്, ഡോ. ജാലേ ലിങ്ക സ്വാമി, ദീപക് കുമാർ ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 1200 അടി നീളമുള്ള അണക്കെട്ട് 100 അടി […]



