Category: Latest News

ശബരിമല സ്വർണ്ണ കൊള്ള

പദ്മകുമാറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ള യോടനുബന്ധിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കോന്നി എം എൽ എ യുമായ എ.പദ്മകുമാറിനെ എസ്ഐടി തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. സി പി എം ഉന്നത നേതാവിന്റെ അറസ്റ്റ് പാർട്ടിയെയും എൽ ഡി എഫി നെയും വെട്ടിലാക്കി. ചെറിയ മീനല്ല വലയിൽ കുടുങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇതിൽപ്പരം ഒരു ഷോക്ക് ഏൽക്കാനില്ല സർക്കാരിനും […]

മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ നിങ്ങൾക്കൊരു ‘ഏർളി ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റ്’ ആകാം.

ബി എസ് എസ് അഥവാ ഭാരത് സേവക് സാമാജിന്റെ മേൽനോട്ടത്തിൽ മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ നിങ്ങൾക്കൊരു ‘ഏർളി ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റ്’ ആകാം. പ്രധാനമായും ആറാം ക്‌ളാസ്സ് മുതൽ പ്ലസ് 2 വരെയുള്ള വിദ്യാർത്ഥികൾക്ക് അക്കാഡമിക് മോക്ക് ടെസ്റ്റിന് സാധ്യത ഒരുക്കുന്ന ‘ഗ്ലോബൽ ഗേറ്റ്‌വേ’ എന്ന ലേർണിംഗ് പ്ലാറ്റ്‌ഫോമാണ് ഈ അവസരം നൽകുന്നത്. അഞ്ച് വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘ഓൺലൈൻ/ ഓഫ്‌ലൈൻഏർളി കരിയർ മാപ്പിംഗ് ആൻഡ് ഗൈഡൻസ്’ […]

സംഘ കൃഷിക്ക് കേന്ദ്ര ഫണ്ട്‌

അരിക്കുളംഗ്രാമപഞ്ചായത്ത് ആറാം വാർഡ്, സൗഭാഗ്യ കുടുംബശ്രീ ലെ JLG ഗ്രൂപ്പ്‌ സുലഭംസംഘകൃഷി ഗ്രൂപ്പിന് ജില്ലാമിഷൻ പാസ്സാക്കിയ കേന്ദ്രഫണ്ട് കാർഷികലോണായിട്ട്, അരിക്കുളം ഗ്രാമീണ ബാങ്കിൽ ബാങ്ക്‌മാനേജരിൽ നിന്ന് JLG ഗ്രൂപ്പ്‌ പ്രസിഡന്റ്‌ -സുശീല യും സെക്രട്ടറി – ഉഷകുമാരിയും ചേർന്നു സ്വീകരിക്കുന്നു. അരിക്കുളം പഞ്ചായത്തിൽ ഒരു കുടുംബശ്രീ ക്ക്‌ ആദ്യമായിട്ടാണ് ഈ ലോൺ ലഭിക്കുന്നത്. ഇത്തരം ലോണ്കളെ അരിക്കുളത്തെ കുടുബശ്രീ cds പ്രോത്സാഹിപ്പിക്കുന്നില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ കുടുംബ ശ്രീ പ്രവർത്തകരെ പല തവണ പലതും പറഞ്ഞ് […]

കോൺഗ്രസ്‌ വിമതൻ പത്രിക സമർപ്പിച്ചു

മണ്ണന്തല : ഷിജിൻ കെ ജയൻ ( കണ്ണൻ) തിരുവനന്തപുരം കോർപറേഷൻ മണ്ണന്തല വാർഡിൽ സ്വതന്ത്ര സ്ഥാനാർത്യായി പത്രിക സമർപ്പിച്ചു. മണ്ണന്തല വാർഡിൽ തുടർച്ചയായി വനജരാജേന്ദ്രബാബു സ്ഥാനാർത്ഥിയാകുന്നതിൽ കോൺഗ്രസ്സിൽ വലിയൊരു വിഭാഗത്തിനു ശക്തമായ എതിർപ്പുണ്ട്. ഇത്തവണ യുവ പ്രാതിനിധ്യം ഉണ്ടാകണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സമുദായ സമവാക്യങ്ങളിൽ വിജയമുറപ്പിക്കുന്ന വാർഡുകളിൽ ഒന്നാണ് മണ്ണന്തല എന്നതും ശ്രദ്ധേയം. രണ്ടുപേർ ഔദ്യോഗികവും റിബലും ആയി വരുമ്പോൾസി പി എം സ്ഥാനാർത്ഥി അനിൽകുമാറും ബി ജെ പി […]

ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. മണ്ഡല മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോയെന്നും […]

മകനെ ആക്രമിച്ചു അമ്മയും സൃഹൃത്തും അറസ്റ്റിൽ

മകനെ ഐ എസിൽ ചേർക്കാൻ അമ്മയും ആൺ സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻ ഐ എയ്ക്ക് തിരുവനന്തപുരം : വെഞ്ഞാറമൂട് യുഎപിഎ കേസ് എൻഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസിൽ ചേർക്കാൻ അമ്മയും ആൺസുഹൃത്തും ചേർന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എൻഐഎക്ക് കൈമാറാൻ ഡിജിപി സർക്കാരിന് ശുപാർശ നൽകും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എൻഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടൽ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഢാലോചന കേസിൽ മുന്നുവർഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോൾ ഐഎസിൽ […]

പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും

ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി ശ്രീജിത്ത്. ശബരിമല : ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപിഎസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയത് വാർത്തയായിരുന്നു . ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. […]

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം

തിരുവനന്തപുരം : ആറു വർഷത്തിലൊരിക്കൽ നടക്കുന്ന.മുറജപത്തിന് ഈ മാസം 20 തുടക്കമാകും. 56 ദിവസം നീണ്ടു നിൽക്കുന്ന മുറജപത്തിന് 250 വർഷത്തെ പഴക്കമുണ്ട്. ഈ മാസം 20നു തുടങ്ങി 2026 ജനുവരി 14 ന് അവസാനമാകുന്ന മുറജപം പിന്നെ 6 വർഷങ്ങൾക്ക് ശേഷമാകും ഉണ്ടാകുക. വേദങ്ങൾ മുറകളായി ചൊല്ലുന്നതിന് വേണ്ടി വരുന്നത് 56 ദിവസങ്ങളാണ്. പിന്നെ ഒരു ലക്ഷം വിളക്കുകൾ പ്രകാശിക്കുന്ന ലക്ഷദീപവും. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ. മാർത്താണ്ഡവർമ്മ മഹാരാജാവാണ് മുറജപം തുടങ്ങി വച്ചത്.തിരുവിതാം കൂറിന്റെ വിസ്തൃതി […]

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ (https://edrop.sec.kerala.gov.in) പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് എസ്എംഎസ് വഴി ലഭിക്കുന്നതാണ്. നിയമനം ലഭിച്ചവർക്ക് ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും നിയമന ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതുമാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് […]

Back To Top