തിരുവസ്ത്രത്തിൽ സിസ്റ്റർ സബീന നേടിയത് ഹർഡിൽസ് സ്വർണ മെഡൽ.
വയനാട് : പ്രായത്തെയും വേഷത്തെയും വെല്ലുന്ന അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്റ്റർ സബീന. കന്യാസ്ത്രീ വേഷത്തിലെത്തി ഹർഡിൽസ് മത്സരത്തിൽ മുൻ കായിക താരമായ സിസ്റ്റർ സബീന നേടിയ വിജയം കാണികളെ ആവേശം കൊള്ളിച്ചു. സ്‌പോർട്‌സ് വേഷത്തിൽ മത്സരിച്ചവരെ പിന്തള്ളിക്കൊണ്ടാണ് സിസ്റ്റർ അതിവേഗത്തിൽ ട്രാക്കിലൂടെ കുതിച്ചത്. 55 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലായിരുന്നു സിസ്റ്റർ മത്സരിച്ചത്. മാനന്തവാടി ദ്വാരക എയുപി സ്‌കൂളിലെ കായിക അധ്യാപികയാണ് സിസ്റ്റർ സബീന. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഹർഡിൽസിൽ […]
തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്.
കൊല്ലം കടയ്ക്കലിൽ 700ലേറെ പേര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി നേതൃത്വത്തിന് കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. തിരുവനന്തപുരം : കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ പാർട്ടി വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജി.
റോഡിലേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് കുറ്റികൾ ഭീഷണിയാകുന്നു.
നാലാഞ്ചിറ മണ്ണന്തല റോഡിൽ കോട്ടമുകൾ എത്തുന്നതിനു മുൻപ് റോഡിന്റെ ഇടതു ഭാഗത്തായി കാൽ നട യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ നടപ്പാതയിലേക്ക് തള്ളി നിൽക്കുന്ന അഗ്രം കൂർത്ത ഇരുമ്പ് കമ്പികൾ കാൽനടയ്ക്ക് വിഘാതമാകുന്നു. പുതുതായി തുടങ്ങിയ നാലു ചക്ര വാഹന ഡിസ്ട്രിബ്യൂട്ടർ ഷോറൂമിന്റെ വശത്തായി സ്ഥാപിച്ച ബോർഡിലാണ് അപകടംവരുത്തുന്ന ഈ കമ്പികൾ ഫുട്പാത്തിലേക്ക് തള്ളിനിൽക്കുന്നത്. ഇതിനോടകം കുട്ടികൾക്കും മുതിർന്നവർക്കും പരിക്കേറ്റിറ്റും ഈ കമ്പികൾ ഇവിടെ ഇപ്പോഴും തുടരുന്നു. കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും നാട്ടുകാരും ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണിക്കുകയാണ് ബോർഡ് […]
രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ.
സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും. രാഷ്ട്രപതിയുടെ ഇന്നത്തെ താമസം രാജ്ഭവനിലാണ്. രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. രാവിലെ 10.20ന് നിലയ്ക്കൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് തിരിക്കും. പമ്പാ സ്നാനത്തിനു […]
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ.
പഴയ കെട്ടിടത്തിന്റെ അതേ മാതൃകയിലാണ് മുന്‍ വശത്തുനിന്നുള്ള കാഴ്ച. പഴയ മരത്തടികളും പുതിയ ഓഫീസ് കെട്ടിടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ: പുതുക്കിപ്പണിത സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 5 നിലകളുള്ള കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എകെജി ഹാൾ, ചടയൻ ഹാൾ, കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിൽ […]
കാവുംവട്ടം ശ്രീ ചെറിയുണ്ണി പെരുവണ്ണാൻ അന്തരിച്ചു.
Chandraniscra Karayad VillegeNews.
കോഴിക്കോട് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പിവീണ് കാല്‍നട യാത്രക്കാരന് പരിക്ക്.
കോഴിക്കോട് : ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്ത് വീണ് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകുന്നേരം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം – പോർബന്തർ എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് മദ്യക്കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്. ട്രെയിനിറങ്ങി ട്രാക്കിന്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ ഇയാളുടെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യൻ ചികിത്സയിലാണ്.
ഓർമ്മകളിൽ കെ എം ഷിബി……
ഷിബിയേട്ടന്റെ ഓർമ്മകളോടൊപ്പം സുഹൃത്തുകൾ.പേരാമ്പ്ര : അധ്യാപകനും സാമൂഹിക പ്രവർത്തകനും സംരംഭകനുമായിരുന്ന കെ എം ഷിബിയുടെ സ്മരണക്കായി പേരാമ്പ്രയിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിൽ ഹൃദയപൂർവമായ ആദരാഞ്ജലികൾ അർപ്പിച്ചു. വിദ്യാഭ്യാസം, സാമൂഹിക സേവനം, സംരംഭകത്വം എന്നീ മേഖലകളിൽ നിർണായക പങ്ക് വഹിച്ചു കൊണ്ടും ജനസമ്പർക്കം ഉറപ്പുള്ള രാഷ്ട്രീയ പ്രവർത്തകനായി ജീവിച്ചുകൊണ്ടുമാണ് അദ്ദേഹം സമൂഹത്തിൽ ആഴമുള്ള സ്വാധീനം ചെലുത്തിയത്. ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷിബി, രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.സമ്മേളനത്തിൽ കെ. അനുപ് സ്വാഗതം പറഞ്ഞു. യോഗത്തിന് […]
കൊച്ചിയിൽ സ്വതന്ത്രചിന്തകരുടെ സമ്മേളനത്തിൽ തോക്കുമായി എത്തിയ യുവാവ് പിടിയിൽ.
തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയിൽ അജീഷ് തോക്കുമായി എത്തിയത് ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. എറണാകുളം : കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്കുമായെത്തിയ യുവാവ് പിടിയിൽ. ഡിവൈഎഫ്ഐ നേതാവ് വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയായ ഉദയപേരൂർ സ്വദേശി അജീഷാണ് സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിൽ തോക്കുമായെത്തിയത്. പ്രതികളിൽ നിന്ന് വധഭീഷണി ഉള്ളതിനാൽ ലൈസൻസുള്ള തോക്കുമായാണ് സ്ഥിരമായി സഞ്ചരിക്കുന്നതെന്നു ഇയാൾ പൊലീസിന് മൊഴി നൽകി. അജീഷിനെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം പൊലീസ് വിട്ടയച്ചു. തസ്ലീമ നസ്രിൻ […]
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി.
സംസ്കാരം നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ. തിരുവനന്തപുരം : മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ അധ്യാപകൻ) ഭാര്യയും മുൻ ചെന്നിത്തല പഞ്ചായത്തംഗവുമായ എൻ ദേവകിയമ്മ (91) നിര്യാതയായി. മക്കൾ രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ ആർ […]
