കൊച്ചിയിൽ സ്വതന്ത്രചിന്തകരുടെ സമ്മേളനത്തിൽ തോക്കുമായി എത്തിയ യുവാവ് പിടിയിൽ.

കൊച്ചിയിൽ സ്വതന്ത്രചിന്തകരുടെ സമ്മേളനത്തിൽ തോക്കുമായി എത്തിയ യുവാവ് പിടിയിൽ.

തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയിൽ അജീഷ് തോക്കുമായി എത്തിയത് ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

എറണാകുളം : കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്കുമായെത്തിയ യുവാവ് പിടിയിൽ. ഡിവൈഎഫ്ഐ നേതാവ് വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയായ ഉദയപേരൂർ സ്വദേശി അജീഷാണ് സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന പരിപാടിയിൽ തോക്കുമായെത്തിയത്. പ്രതികളിൽ നിന്ന് വധഭീഷണി ഉള്ളതിനാൽ ലൈസൻസുള്ള തോക്കുമായാണ് സ്ഥിരമായി സഞ്ചരിക്കുന്നതെന്നു ഇയാൾ പൊലീസിന് മൊഴി നൽകി. അജീഷിനെ പിടികൂടി ചോദ്യം ചെയ്തതിന് ശേഷം പൊലീസ് വിട്ടയച്ചു.

തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കേണ്ട പരിപാടിയിൽ അജീഷ് തോക്കുമായി എത്തിയത് ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സുരക്ഷാ പരിശോധനക്കിടെയാണ് അജീഷിന്റെ പക്കൽ തോക്ക് കണ്ടെത്തിയത്.

ഉടൻ തന്നെ പൊലീസ് അജീഷിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് വിദ്യാധരൻ കൊലക്കേസിലെ സാക്ഷിയാണ് അജീഷ് എന്ന് മനസിലായത്. പരിപാടിക്ക് എത്തിയതാണെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് തോക്ക് സൂക്ഷിച്ചതെന്നും ഇയാൾ പറഞ്ഞു. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

News18

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top