കോഴിക്കോട് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പിവീണ് കാല്‍നട യാത്രക്കാരന് പരിക്ക്.

കോഴിക്കോട് ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പിവീണ് കാല്‍നട യാത്രക്കാരന് പരിക്ക്.

കോഴിക്കോട് : ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്ത് വീണ് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകുന്നേരം കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം – പോർബന്തർ എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് മദ്യക്കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്.

ട്രെയിനിറങ്ങി ട്രാക്കിന്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. മുഖത്ത് മുറിവേറ്റ ഇയാളുടെ പല്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യൻ ചികിത്സയിലാണ്.

News18

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top