സമാധാന നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്.
ഒസ്ലോ : ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്.‘വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്’, എന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.വളര്‍ന്നുവരുന്ന അന്ധകാരത്തിനിടയില്‍ ജനാധിപത്യത്തിന്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിന്റെ വക്താവിനാണ് 2025-ലെ പുരസ്‌കാരമെന്നും നൊബേല്‍ കമ്മിറ്റി വ്യക്തമാക്കി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് […]
‘സമുദായത്തിന് വേണ്ടി വാദിച്ചപ്പോൾ വർഗീയവാദിയാക്കി’.
‘ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍’: കെ.എം. ഷാജി. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി (KM Shaji). അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ സമുദായത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദി. വെള്ളാപ്പള്ളി മറ്റുസമുദായങ്ങളെ ആക്ഷേപിച്ചാല്‍ നവോത്ഥാന നായകന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെ.എം. ഷാജിയുടെ പ്രതികരണം. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്‌ലിം സമുദായത്തിന് വേണ്ടിയാണെന്ന ഷാജിയുടെ പരാമർശം വലിയ വിവാദങ്ങള്‍ക്ക് […]
കോഴിക്കോട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം.
മർദനമേറ്റ് മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് മാർച്ചിനിടെ സംഘര്‍ഷം.പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.ലാത്തിച്ചാർജിൽ ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെ 10 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ മുഖത്താണ് പരിക്കേറ്റത്. മർദനത്തിൽ മൂക്കിൽ നിന്ന് രക്തം വന്ന ഷാഫി പറമ്പിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. കോഴിക്കോട് ഡിസിസി […]
അമിതപലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കൽ.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി. സംസ്ഥാനത്തെ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അഞ്ച് സൊസൈറ്റികളോട് രേഖകൾ ഹാജരാക്കാൻ ഇഡി നിർദേശം നൽകി.അമിത പലിശ വാഗ്ദാനം ചെയ്ത് വലിയ തോതിൽ നിക്ഷേപങ്ങൾ സ്വീകരിക്കുന്നുവെന്നും ഇത് ആർബിഐ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. നിക്ഷേപത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെയെന്നും പരിശോധിക്കും. സമീപകാലത്ത് കേരളത്തിൽ നിരവധി മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് […]
കണ്ണൂരിൽ പാചക വാതകം ചോർന്ന് തീപിടിത്തം.
ഭക്ഷണം പാകം ചെയ്യാനായി ശ്രമിക്കുന്നതിനിടെ മുറിയിൽ തീ പടരുകയായിരുന്നു. കണ്ണൂർ: പഴയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒഡീഷയിലെ കുർദ് സ്വദേശികളായ ശിവ ബഹ്റ (35), നിഗം ബഹ്റ (40), സുഭാഷ് ബഹ്റ (50), ജീതു (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയങ്ങാടി ഹാർബറിന് സമീപത്തെ തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ഇന്ന് രാവിലെ ഏകദേശം ആറരയോടെയാണ് അപകടമുണ്ടായത്. ഭക്ഷണം […]
മിനിലോറിയിലെ ജിഐ പൈപ്പുകള്‍ കാറില്‍ തുളച്ചുകയറി.
പെട്ടന്ന് ബ്രേക്കിട്ടു. മിനിലോറിയിലെ ജിഐ പൈപ്പുകള്‍ കാറില്‍ തുളച്ചുകയറി; ഞെട്ടല്‍ കൊപ്പം പുലാശ്ശേരിയിൽ മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്നു ജിഐ പൈപ്പുകള്‍, മുന്‍പില്‍ പോകുകയായിരുന്ന കാറില്‍ തുളച്ചുകയറി.കൊപ്പം-വളാഞ്ചേരി പാതയിലെ പുലാശ്ശേരി ഇറക്കത്തില്‍ ഇന്നലെയാണ് സംഭവം.കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിര്‍ത്തി.ഈ സമയം കാറും കാറിന്‍റെ പിറകില്‍ വന്ന മിനിലോറിയും ബ്രേക്ക് ചെയ്തു.ലോറിയിലുണ്ടായിരുന്ന പൈപ്പുകള്‍ മുന്നോട്ട് നിരങ്ങിവന്ന് കാറില്‍ തുളച്ചുകയറുകയായിരുന്നു.കാറിന്റെ പിറക് വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.അപകടത്തെത്തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.അപകടത്തില്‍ ആളപായമില്ല. […]
കുരങ്ങൻമാരുടെ ആക്രമണം.
പാലോട് : കാക്കാണിക്കര എസ്എൻ എൽപി സ്കൂളിന് സമീപം ബിനുകുമാറിന്റെ വീട്ടിൽ കൂട്ടമായി എത്തിയ കുരങ്ങുകൾ വലിയ നഷ്ടം വരുത്തി. ബിനുകുമാറിന്റെ മകൾ വീണ(14)യെ ആക്രമിച്ചു. ശല്യക്കാരായ കുരങ്ങുകളെ തുരത്താൻ ശ്രമിക്കവെയാണ് വീണയെ ആക്രമിച്ചത്. കൈയിൽ മുറിവേറ്റതിനെ തുടർന്ന് ഭരതന്നൂരിലെ ആശുപത്രിയിൽ ചികിത്സ നൽകി. കൂട്ടമായി എത്തിയ കുരങ്ങുകൾ സീലിങ് മുഴുവൻ ഇളക്കിയെറിഞ്ഞു.വീട്ടുപകരണങ്ങളും ആഹാര സാധനങ്ങളും നശിപ്പിച്ചു. താമസിക്കാനാവാത്ത വിധം വീട് മലിനമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കുരങ്ങുകളുടെ ശല്യം രൂക്ഷമാണ്. പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും […]
‘നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026’ ലോഗോ പ്രകാശനം ചെയ്തു.
കേരളത്തെ ഏറ്റവും മികച്ച പ്രദേശമാക്കി, തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ട് മാത്രം ഒരു മനുഷ്യനും തൊഴിൽ തേടി മറ്റൊരു നാട്ടിലേക്ക് പോകേണ്ട ആവശ്യം ഇല്ലാത്ത ഒരു കേരളത്തെ സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിന്റെ തുടക്കമാവാട്ടെ ഈ പരിപാടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി. വൈ. എഫ്. ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ സബ്ക്കമ്മറ്റി കൺവീനർ ദീപക് പച്ച സ്വാഗതവും, ഡി വൈ എഫ് ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് നന്ദിയും പറഞ്ഞു. […]
നിയമസഭ കാണാമെന്ന് മോഹിക്കേണ്ട.
എംഎസ്എഫിന്റെ ജില്ലാ നേതാക്കളടക്കം പ്രകടനത്തിൽ പങ്കെടുത്തു. വയനാട്ടിൽ കോൺഗ്രസ് എം എൽ എമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ പ്രകടനവുമായി എം എസ് എഫ്.ഇരുവരും നിയമസഭ കാണുമെന്ന് മോഹിക്കേണ്ട എന്ന് എഴുതിയ ബാനറുമായായിരുന്നു എംഎസ്എഫിന്റെ പ്രകടനം.മുട്ടിൽ ഡബ്ല്യു എം ഒ കോളേജിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ആഹ്ളാദ പ്രകടനത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബാനറുമായി എം എസ് എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്.
സ്ത്രീയെ പറ്റിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത പാസ്റ്റര്‍ ‘നമ്പൂതിരി’ അറസ്റ്റിൽ.
പാസ്റ്റര്‍ ‘നമ്പൂതിരി’ പിടിയിലായത് മറ്റൊരു യുവതിക്കൊപ്പം ഒളിവിൽ കഴിയവെ. കോട്ടയം : മണർകാട് സ്വദേശിനിയെ കബളിപ്പിച്ച് 45 ലക്ഷവും സ്വർണവും തട്ടിയെടുത്ത് യുവതിക്കൊപ്പം ഒളിവിൽ കഴിഞ്ഞ പാസ്റ്റർ അറസ്റ്റിൽ. കോട്ടയം നാട്ടകം മുളങ്കുഴ ജോസ് ആർക്കേഡിൽ പാസ്റ്റർ ‘നമ്പൂതിരി’ എന്ന് വിളിക്കുന്ന ടി പി ഹരിപ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
