പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വാസുദേവയജ്‍ഞoഉദ്ഘാടനം ചെയ്തു

പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വാസുദേവയജ്‍ഞoഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഈ നൂറ്റാണ്ടിൽ നടത്തിയ സപ്താഹയജ്ഞങ്ങളുടെ രജത ജൂബിലിയോടാനുബന്ധിച്ച് നടത്തുന്ന വാസുദേവയജ്ഞ സമ്മേളനം അഭേദാനന്ദ ആശ്രമ മഠാധിപതി കേശവാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. അശ്വതി തിരുനാൾ ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്രദീപ പ്രതിഷ്ഠ നിർവഹിച്ചു. ഐ എസ് ആർ ഒ മുൻ ചെയർമാൻ ജി മാധവൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാര്യവട്ടം ശ്രീകണ്ഠൻ നായർ ആമുഖ പ്രഭാഷണം നടത്തി.

യജ്ഞാചാര്യൻ ആലപ്പുറം സുരേഷ് രാമചന്ദ്രൻ വാസുദേവ യജ്ഞ മാഹാതമ്യത്തെ ക്കുറിച്ച് പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ വിളയിൽ മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ചെറുവയ്ക്കൽ ജയൻ, വാർഡ് കൗൺസിലർ എസ് ആർ ബിന്ദു, ട്രസ്റ്റ് പ്രസിഡന്റ്‌ സുകുമാരൻ നായർ, ട്രസ്റ്റ്‌ ട്രഷറർ അശോകൻ നായർ,സ്വാഗത സംഘം രക്ഷാധികാരികളായ ഭക്തകുമാർ, ശാർങധരൻ, ഡോ നിർമല ദേവി, സ്വാഗതസംഘം കൺവീനർ അനിത പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ ക്ഷേത്ര തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ ചെറുമുക്ക് നാരായണൻ നമ്പൂതിരിയെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top