ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ
ന്യൂഡൽഹി: സാധാരണഗതിയിൽ വേനൽക്കാലം കടുക്കുന്നതോടെ കണ്ടുവരാറുള്ള എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ ഇത്തവണ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആരോഗ്യവിദഗ്ധർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3എൻ2 ബാധിക്കുന്നവരിൽ മറ്റ് പനികളെ അപേക്ഷിച്ച് രോഗലക്ഷണങ്ങൾ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നു എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന പ്രത്യേകത. വിട്ടുമാറാത്ത കഠിനമായ […]
കപ്പലുകള്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി അമേരിക്ക
യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും അക്കാര്യത്തില്‍ ചര്‍ച്ചയ്ക്കുമില്ലെന്നും എന്തിനും സജ്ജമാണെന്നുമുള്ള ഇറാന്റെ ഉറച്ച നിലപാടിന് പിന്നാലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് സുരക്ഷാമുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് പതാക വച്ച കപ്പലുകള്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് എത്രമാത്രം അകന്ന് സഞ്ചരിക്കാമോ അത്രയും മാറി മാത്രമേ കടന്നുപോകാവൂവെന്നാണ് നിര്‍ദേശം. ‘ഇറാന് സൈന്യം യുഎസ് കൊടിയുള്ള വ്യാപാരക്കപ്പലില്‍ കടന്നാല്‍ ബലംപ്രയോഗിച്ച് തടുക്കരുത്. ഇറാന്റെ അതിര്‍ത്തിയില്‍ നിന്ന് പരമാവധി മാറി വേണം […]
റിട്ട. BSNL ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ
തിരുവാങ്കുളം (എറണാകുളം) : വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിൽ നിക്ഷേപിച്ച് മൂന്നുകോടി രൂപ നഷ്ടമായ റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) യെയാണ് തിങ്കളാഴ്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്മെന്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. കഴിഞ്ഞ വർഷമാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് രാജൻ നമ്പൂതിരിക്ക് പണം നഷ്ടമായത്. തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക […]
കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ ഇനി ഒത്തുതീർപ്പില്ല
ചാത്തന്നൂർ : കെഎസ്ആർടിസി ബസുകളെയോ സർവീസിനിടയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല. ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, […]
സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ
തിരുവനന്തപുരം : അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാറെ മ്യൂസിയം പൊലീസ് അറസ്റ്രുചെയ്തു. ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിഫലമായി 10 ലക്ഷവും 10 മൊബൈൽ ഫോണും ലക്ഷ്മി കൈപ്പറ്റിയിരുന്നു. സംഭവത്തിൽ […]
കേന്ദ്രത്തിന്റെ രണ്ട് വമ്പൻ പദ്ധതികൾ
തിരുവനന്തപുരം : കേരളത്തിലെ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾക്കുകൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതികളെക്കുറിച്ച് സുരേഷ് ഗോപി അറിയിച്ചത്.
1000 രൂപയ്ക്ക് ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് യുവാവ്
ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. പാചക വാതക കണക്ഷന് ശരിയാക്കാന്‍ ഗ്യാസ് ഏജന്‍സിയില്‍ പോകാനെന്ന് പറഞ്ഞാണ് യുവതിയുമായി ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഗ്യാസ് ഏജന്‍സിയിലേക്ക് പോകുന്നതിന് പകരം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള യൂക്കാലിക്കാടിന് സമീപത്തേക്ക് എത്തി. അവിടെ […]
തിരുവനന്തപുരത്താകെ 137 സ്പാ, വെൽനസ് കേന്ദ്രങ്ങൾ
തിരുവനന്തപുരം : തിരുവന്തപുരം കോർപറേഷൻ പരിധിയിലെ 137 സ്പാ , വെൽനസ് കേന്ദ്രങ്ങളിൽ 17 എണ്ണം പ്രവർത്തിക്കുന്നത് കോർപറേഷൻ്റെ ലൈസൻസില്ലാതെ എന്ന് ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തൽ. 113 സ്പാ, വെൽനസ് കേന്ദ്രങ്ങൾ ലൈസൻസോടെ പ്രവർത്തിക്കുമ്പോൾ ഏഴ് കേന്ദ്രങ്ങൾക്ക് ചെറുകിട വ്യവസായ ലൈസൻസാണ് ഉള്ളത്. കഴക്കൂട്ടം, കോവളം മേഖലകളിലാണ് കൂടുതൽ സ്പാകളും പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച കോർപറേഷൻ പരിധിയിലെ സ്പാകൾ കേന്ദ്രീകരിച്ച് അധികൃതർ സ്പെഷ്യൽ ഡ്രൈവ് നടത്തി. ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നോട്ടീസ് നൽകാനാണ് കോർപറേഷൻ്റെ തീരുമാനം. […]
ഡീസൽ വില കുതിക്കും
അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തിയാൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പുതിയ വ്യാപാര കരാറുകളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത് പൂര്‍ണമായും നിറുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ഗുജറാത്തിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ഉൽപ്പാദന ശേഷിയുള്ള നയാര എനർജി റഷ്യയിൽ നിന്നുള്ള എണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നയാരയുടെ 49.13 ശതമാനം ഓഹരികള്‍ റഷ്യന്‍ ഊര്‍ജ ഭീമനായ റോസ്നെഫ്റ്റിന്റെ കൈവശമാണ്. […]
പോക്സോ കേസിൽ ജോൽസ്യൻ അറസ്റ്റിൽ
കൊല്ലം : ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോൽസ്യൻ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെയാണ് ഭരണിക്കാവിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി നിലവിളിച്ചതോടെ നാട്ടുകാർ എത്തി. ഇതോടെ […]
