Category: Latest News

​മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ; ഗൗതം വാസുദേവ് മേനോൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു!

പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ (GVM) ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’. മമ്മൂട്ടിയാണ് ഇതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനി (Mammootty Kampany) നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ പേരും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള തിയറികൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.ജി.വി.എം ശൈലിയിലുള്ള മേക്കിംഗും മമ്മൂട്ടിയുടെ പ്രകടനവും ഒന്നിക്കുമ്പോൾ അതൊരു ക്ലാസിക് ത്രില്ലറായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനോടകം […]

संजू सैमसन: भारतीय क्रिकेट के नए ‘फिनिशर’

अपने करियर में कई बार सुर्खियों में रहे संजू सैमसन इस समय अपने करियर के सर्वश्रेष्ठ फॉर्म में हैं। भारत-इंग्लैंड सीरीज में उनके प्रदर्शन की तारीफ पहले ही हो चुकी है। लगातार हार के बावजूद संजू को टीम में बनाए रखने के कोच गौतम गंभीर के फैसले की प्रशंसक जमकर सराहना कर रहे हैं। संजू […]

​എമ്പുരാൻ തരംഗം: അബ്രാമി ഖുറേഷിയുടെ രണ്ടാം വരവ്; ലൊക്കേഷൻ വീഡിയോകൾ വൈറൽ!

മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ‘എമ്പുരാന്റെ’ ചിത്രീകരണ വിശേഷങ്ങളാണ് ഇപ്പോൾ ട്രെൻഡിംഗ്. യുഎഇ, യുകെ, യുഎസ്എ എന്നിവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷം ഇപ്പോൾ ചിത്രത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ പങ്കുവെക്കുന്ന ലൊക്കേഷൻ ചിത്രങ്ങളും മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ വൻ ആവേശമാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച്, അബ്രാമി ഖുറേഷിയുടെ ഭൂതകാലം പറയുന്ന ഭാഗങ്ങൾ സിനിമയിലുണ്ടാകുമെന്ന സൂചനകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു. സ്റ്റീഫൻ നെടുമ്പള്ളിയും അബ്രാമി ഖുറേഷിയും തമ്മിലുള്ള ബന്ധം, സിനിമയിലെ അന്താരാഷ്ട്ര […]

പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു

തിരുവനന്തപുരം : വെമ്പായം സ്വദേശിയായ കാവ്യാഞ്ജലി 17 വയസ്സ് ആണ് തൂങ്ങിമരിച്ചത്. വെമ്പായം നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്, പരീക്ഷ പേടിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വട്ടപ്പാറ പോലീസ് സംഭവസ്ഥലത്തെത്തി സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കേരളത്തിൽ ഈ വർഷത്തെ പരീക്ഷകൾ ആരംഭിച്ചപ്പോൾ ഇത് രണ്ടാമത്തെ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്യപ്പെടുന്നത്. കുട്ടികളുടെ ഇത്തരത്തിലുള്ള ഭയവും ഉൽക്കണ്ഠയും ഒഴിവാക്കുന്നതിനായി സർക്കാർതലത്തിൽ ആവശ്യമായ കൗൺസിലിംഗുകൾ നൽകേണ്ടത് അത്യാവശ്യമാണ്.

മലപ്പുറത്തെ ബാങ്കുകളില്‍ നിക്ഷേപം, ആകെയുള്ളത് 52,403 കോടി രൂപ

മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52,403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗം പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ക്ക് ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ജില്ലയിലെ നിക്ഷേപം 46,607 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 67.11 […]

മിസൈൽ വർഷം കുറച്ച് ഇറാൻ, ആക്രമണം കടുപ്പിച്ച് യുഎസ്

വാഷിംഗ്ടൺ/ടെഹ്‌റാൻ : പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാൻ, അമേരിക്ക, ഇസ്രയേൽ യുദ്ധം ഏഴാംദിവസത്തിലേക്ക് കടന്നു. ഫെബ്രുവരി 28-ന് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. മേഖലയിലുടനീളം യുദ്ധം അതിവേഗം വ്യാപിക്കുകയാണ്. ഇതുവരെ ഇറാനിൽ 1,200-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ സൈനിക നടപടികൾ തീവ്രമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ […]

നവകേരള സർവേ 31 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ ‘നവകേരളം – സിറ്റിസൺ റെസ്‌പോൺസ്’ പ്രോഗ്രാമിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 ന് പൂർത്തിയാക്കേണ്ടതായിരുന്നു. 20 കോടി രൂപ ചെലവിട്ട് നവകേരള സർവേ നടത്താനുള്ള സർക്കാരിന്റെ നടപടി റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് കാലാവധി നീട്ടിയത്. വീടുകൾ സന്ദർശിക്കുന്ന വോളന്റിയർമാർക്കുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. വീടു കയറുന്ന പാർട്ടി പ്രവർത്തകർക്കു പണം നൽകാനും സർക്കാർ ചെലവിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുമുള്ള തന്ത്രമാണെന്നു […]

മൾട്ടിലെവൽ കാർ പാർക്കിംഗുണ്ട്,​ എന്നിട്ടും റോഡ് കൈയേറി പാർക്കിംഗ്

തിരുവനന്തപുരം : മൾട്ടിലെവൽ കാർ പാർക്കിംഗ് ഉണ്ടായിട്ടും,​ജനങ്ങളുടെ പാർക്കിംഗ് റോഡിലാണ്. ഗതാഗതക്കുരുക്ക് കുറയ്ക്കാനും,​റോഡരികിലെ പാർക്കിംഗ് നിയന്ത്രിക്കാനും ലക്ഷ്യമിട്ടൊരുക്കിയ സ്മാർട്ട്‌സിറ്റിയുടെ മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയാ ഉപയോഗിക്കുന്നവർ ചുരുക്കമാണ്. പാർക്കിംഗ് ഫീസ് വർദ്ധനവാണ്,​ മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയായ്ക്ക് തിരിച്ചടിയായത്. ഒരേസമയം ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും പാർക്കിംഗ് ചെയ്യാവുന്ന രീതിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.എന്നാൽ ആരംഭം മുതൽ തന്നെ പ്രതീക്ഷിച്ചതുപോലെ ആളുകൾ ഈ സംവിധാനം ഉപയോഗിക്കുന്നില്ല.300 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണെങ്കിലും നിലവിൽ 241 സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് വിവരം.ആധുനിക സാങ്കേതിക വിദ്യയുടെ […]

ദുരനുഭവം വെളിപ്പെടുത്തി ബോഡി ബിൽഡർ ആരതി

തിരുവനന്തപുരം: നടി അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മോശമായി പ്രചരിപ്പിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബോഡി ബിൽഡർ ആരതി. തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ആരതി തുറന്നുപറഞ്ഞു. ഇന്നുരാവിലെ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുന്നതിനിടയിലാണ് അവർ ബോഡി ഷെയ്‌മിംഗ് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും ചില യൂട്യൂബേഴ്സ് മോശമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണുയർന്നത്. ഈ സംഭവത്തിൽ നടി മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് […]

നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപനത്തോടനുബന്ധിച്ച്,നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. റാലിയും പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനവും കണക്കിലെടുത്ത് ഉച്ചയ്ക്ക് 2മുതൽ രാത്രി 8വരെയാണ് നിയന്ത്രണം. വെള്ളയമ്പലം ഭാഗത്ത് നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം – വഴുതക്കാട് – വിമൻസ് കോളേജ് ജംഗ്ഷൻ പനവിള വഴി പോകണം.പാളയം ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക്ക് ലൈബ്രറി – നന്താവനം – പഞ്ചാപുര – ബേക്കറി […]

Back To Top