Category: Latest News

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള form ഓൺലൈൻ ആയി ചെയ്യുന്നതിന് ഉള്ള സൗകര്യം വന്നു

1.Online Enumeration Form ?ഓൺലൈൻ ആയി Enumeration Form Fill ചെയ്യാൻ 5 Download CURRENT (2025) voters list PDFനിലവിൽ (2025) ഉള്ള വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാൻ https://www.ceo.kerala.gov.in/electoral-roll-sir-2002 റിപ്പോർട്ട്‌ : Chandraniscra Karayad Village News

എസ് ഡി പി ഐ ഇരുപത് വാർഡുകളിലും 4 ബ്ലോക്ക് ഡിവിഷനുകളിലേക്കും മത്സരിക്കുന്നു

പേരാമ്പ്ര : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലത്തിലെ ഇരുപത് വാർഡുകളിലും ഏഴ് ബ്ലോക്ക് ഡിവിഷനുകളിലും ജനവിധി തേടുമെന്ന് മണ്ഡലം പ്രസിഡണ്ട് വി നൗഷാദ് അറിയിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 8, 9, 10, 11, 13, 17 വാർഡുകളിലും കൂത്താളി പഞ്ചായത്തിലെ 2,5,6, 7, 11 വാർഡുകളിലും ചെറുവണ്ണൂർ പഞ്ചായത്തിലെ 1, 5, 12, 17 വാർഡുകളിലും മേപ്പയ്യൂർ പഞ്ചായത്തിലെ 1, 2, 9, 18 വാർഡുകളിലും അരിക്കുളം പഞ്ചായത്തിലെ 15 […]

ഫ്ലാഷ് മോഗ് നടത്തി

കോഴിക്കോട് കോട്ടൂർ തണ്ണീർത്തട സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൾ ഇന്ന് കോഴിക്കോട് നഗരത്തിൽ ഫ്ലാഷ് മോഗ് നടത്തി. ഗ്രീൻ മൊമെന്റ സംസ്ഥാന ജനറൽ സെക്രട്ടറി രാജേട്ടൻ നേതൃത്വം നൽകി. റിപ്പോർട്ട് : ചന്ദ്രൻ ഇസ്ക്രാ കാരയാട് വില്ലേജ് ന്യൂസ്.

ഹാക്കത്തോൺ (ദീർഘ സമയ പ്രോഗ്രാമിഗ്)

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങളും സേവനങ്ങളും വാതിൽപ്പടിയിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്ക് ആവശ്യമായ മൊബൈൽ അപ്ലിക്കേഷനും വെബ് അപ്ലിക്കേഷനും വികസിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നവംബർ മാസത്തിൽ ഒന്നാംഘട്ടമായി മൂന്നു ദിവസത്തെ ഹാക്കത്തോൺ സംഘടിപ്പിക്കും. പങ്കെടുക്കുന്നതിനുള്ള അപേക്ഷയുടെ മാതൃക https://kdisc.kerala.gov.in/പ്രസിദ്ധീകരിക്കും. റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലജ് ന്യൂസ്‌.

LPG സിലിണ്ടറിന് e-KYC നിർബന്ധം

എല്‍ പി ജി പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് ലഭിക്കുന്ന സബ്‌സിഡി നിലനിര്‍ത്താന്‍ എല്ലാ വർഷവും കെവൈസി പുതുക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികള്‍. സബ്‌സിഡി നിരത്തില്‍ പാചക വാതകം ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുള്‍പ്പെട്ട (പിഎംയുവൈ) ഉപയോക്താക്കള്‍ 2026 മാര്‍ച്ച് 31നു മുന്‍പ് കെവൈസി പുതുക്കണം എന്നാണ് നിര്‍ദേശം. ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

Nabard കേരളത്തിന്‌ 1441.24കോടി നൽകുന്നു.

നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടി രൂപയുടെ പദ്ധതികൾക്ക് ഉന്നതാധികാര സമിതിയുടെ അംഗീകാരം. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആർഐഡിഎഫ്) ട്രഞ്ച് 31-ന് കീഴിൽ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നൽകി. ആർഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോർമേറ്റീവ് അലോക്കേഷൻ പരിഗണിച്ചാണ് പദ്ധതികൾ ശുപാർശ ചെയ്തത്. വനം വകുപ്പിന് 159.64 കോടി രൂപയുടെ […]

വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; കേസ്

കൊച്ചി : ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം നടത്തിയ ചിത്രകാരി ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റീൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ഒരു വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസ്.

ഐ ബൈ ഇൻഫോ പാർക്ക്വ്യവസായ മന്ത്രി സന്ദർശിച്ചു

കൊച്ചി : എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇൻഫോപാർക്ക് ആരംഭിച്ച പ്രീമിയം കോ വർക്കിംഗ് സ്പേസ് ആയ ഐ ബൈ ഇൻഫോപാർക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി രാജീവ് സന്ദർശിച്ചു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.കൊച്ചി മേയര്‍ എം അനില്‍കുമാര്‍. ഇന്‍ഫോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചന്ദ്രന്‍, അസി. ജനറല്‍ മാനേജര്‍ സജിത് എന്‍ ജി, അസി. മാനേജര്‍ അനില്‍ എം തുടങ്ങിയ ഇൻഫോപാര്‍ക്ക് ഉദ്യോഗസ്ഥരും മന്ത്രിയ്ക്കൊപ്പം സന്നിഹിതരായിരുന്നു.മൂന്നാം […]

മുൻഗണനാ റേഷൻ കാർഡുകൾ 6.5 ലക്ഷം കടന്നു

തിരുവനന്തപുരം : കാർഡ് തരം മാറ്റുന്നതിന് ഈ മാസം 17 മുതൽ വീണ്ടും അവസരം.ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തരം മാറ്റിയതും പുതിയതുമുൾപ്പെടെ 6.5 ലക്ഷത്തിലധികം മുൻഗണനാ റേഷൻ കാർഡുകൾ അർഹരായവർക്ക് ലഭ്യമാക്കി. 28,300 മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണോദ്‌ഘാടനം ഈ മാസം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. കാർഡ് തരം മാറ്റുന്നതിന് നവംബർ 17 മുതൽ ഓൺലൈനായി വീണ്ടും അപേക്ഷിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് മുൻഗണന നൽകി റേഷൻ കാർഡ് വിതരണം ഊർജിതമാക്കിയതിലൂടെ […]

രണ്ടു ദിവസത്തെ സന്ദർശനത്തിനു മുഖ്യമന്ത്രി കുവൈറ്റിൽ

രണ്ടു ദിവസത്തെ യു എ ഇ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ എത്തി. ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ , ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

Back To Top