തിരുവനന്തപുരം – പാറശാല പാത ഇരട്ടിപ്പ് ഈ വർഷം പൂർത്തിയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ നിർണായകമായ തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പ് പദ്ധതിയിൽ തിരുവനന്തപുരം സെൻട്രൽ മുതൽ പാറശാല വരെയുള്ള റീച്ചിൽ ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകുമെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാറശാല വരെയുള്ള റെയിൽപാത ഇരട്ടിപ്പിനുള്ള ഭൂമി കൈമാറിക്കിട്ടിയ സാഹചര്യത്തിലാണ് നിർമ്മാണം പൂർത്തിയാക്കുക. അതിലാണ് നേമം സ്റ്റേഷൻ വികസനവുമുള്ളത്. സ്ഥലം വിട്ടുകിട്ടുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം പാറശാല മുതൽ എരണിയൽ വരെയുള്ള റീച്ചിൽ നിർമ്മാണം വൈകുമെന്നാണ് സൂചന. നാഗർകോവിൽ മുതൽ എരണിയൽ വരെയുള്ള റീച്ചിന്റെ നിർമ്മാണം അടുത്തമാസം പൂർത്തിയാകും.

പാതയിരട്ടിപ്പ് പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കും അതുവഴി ഡൽഹിക്കുള്ള മെയിൻ റൂട്ടിലേക്കും കടക്കുന്നതിന് രണ്ടാമത്തെ അതിവേഗ റൂട്ടും വേഗത്തിലാക്കാനാകും.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top