Category: Latest News

തണ്ണീർ തടങ്ങളുടെ കാലിക പ്രസക്തി,സെമിനാർ നടത്തി.

ഗ്രീൻമൂവ്മെന്റ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കോഴിക്കോട് വനിതാ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ വെച്ചു തണ്ണീർ തടങ്ങളുടെ കാലിക പ്രസക്തി എന്നവിഷയത്തിൽ ശില്പ ശാല നടന്നു. രാജൻ പി (ഗ്രീൻമൂവ്മന്റ് കേരള )സ്വാഗതം പറഞ്ഞു.അഞ്ജന ഭാഗ്യനാഥ്‌ (NIT കോഴിക്കോട്,കൊട്ടൂളിതണ്ണീർതടത്തെ ആസ്പദമാക്കി ശിൽപ്പശാലയിൽ ക്ലാസ് നയിച്ചു. EP അനിൽകുമാർ തിരുവനന്തപുരം (എഡിറ്റർ, ഗ്രീൻ റിപ്പോട്ടർ)മോഡറേറ്റ രായിരുന്നു. ഡോക്ടർ ആശാപ്രഭാകർ (മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണ )ഡോ തിലാകാനന്ദൻ എന്നിവരും സംസാരിച്ചു.ബിജു എരവട്ടൂർ നന്ദി രേഖപെടുത്തി.

കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും:മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി ബിനുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് ഈ പ്രഖ്യാപനം നടത്തിയത്.ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച […]

തെരുവ് നായ ആക്രമിച്ചു.

കൊല്ലം ജില്ലയിൽ തേവലക്കര അരുനല്ലൂർ പടിഞ്ഞാറ് തെരുവുനായ ആക്രമണം(26/10/2025) ഇന്ന് നാലു പേരെ വീട്ടിൽ കയറി കടിച്ചു. കൂടാതെ ഒരു പോത്തിനെയുമറ്റ് പട്ടികളെയും ഈ തെരുവുനായ കടിച്ചിട്ടുണ്ട്. ജനങ്ങൾ ഭീതിയിലാണ്.

വികസന പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഗുണം ചെയ്യും ഐ ബി സതീഷ് എം എൽ എ.

പുതിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ ഒരു പുതിയ ജീവിതം ജനങ്ങൾക്ക് കെട്ടിപ്പെടുക്കാൻ സാധിക്കുമെന്ന് ഐ ബി സതീഷ് എം എൽ എ പറഞ്ഞു കാട്ടാക്കട ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂമിയും വീടുമില്ലാത്ത സാധാരണ ജനങ്ങൾക്ക് വേണ്ടി കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ഫ്ലാറ്റ് സമുച്ചയം നിർമ്മിച്ചത് ഇതിനു ഉദാഹരണമാണ്. രാഷ്ട്രീയ ഭേദമന്യേ യാതൊരു വേർതിരിവും കാണിക്കാതെ ഓരോ വ്യക്തികൾക്കും വികസനം ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന സർക്കാരും കാട്ടാക്കട ഗ്രാമപഞ്ചായത്തും ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

മൂവാറ്റുപുഴയിൽ യുവാവിന് അതി ദാരുണാന്ത്യം.

വാഹനാപകടത്തിൽ പെട്ട് യുവാവിന് ദാരുണ അന്ത്യം.മാവേലിക്കര തിരുവല്ല റൂട്ടിൽ വാഹനാപകടത്തിൽ കറ്റാനം സ്വദേശി റോബിൻ (41)മരണപ്പെട്ടു.തിരുവല്ല ഭാഗത്തുനിന്നും മാവേലിക്കര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ്.. റോബിൻ സഞ്ചരിച്ചിരുന്ന ബുള്ളറ്റിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത; നവംബര്‍ ഒന്നുമുതല്‍ നാല് അവകാശികൾ വരെ പ്രാബല്യത്തില്‍.

ഇനിമുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളുടെ അവകാശികളായി നാലു‌പേരെ ചേർക്കാൻ സാധിക്കും.നിക്ഷേപകർക്ക് പണം തിരികെ നല്‍കുന്നതിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. 2025ല്‍ ഭേദഗതി ചെയ്‌ത ബാങ്ക് നിയമങ്ങള്‍ പ്രകാരം, അവകാശികളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ 2025 നവംബർ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.ഏപ്രില്‍ 15നാണ് ഭേദഗതി ചെയ്ത ബാങ്കിംഗ് നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തില്‍ അഞ്ച് നിയമനിർമ്മാണങ്ങളിലായി ആകെ 19 ഭേദഗതികള്‍ അടങ്ങിയിട്ടുണ്ട്. നിക്ഷേപകർക്ക് അവരുടെ ഇഷ്ടാനുസരണം അക്കൗണ്ട് തുടങ്ങുന്ന […]

ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോ​ഗ്യതയായി അം​ഗീകരിച്ച ഹൈക്കോടതി വിധി ജാതിതാൽപര്യങ്ങൾ‌ മാത്രം മുൻനിർത്തി വളച്ചൊടിച്ചാണ് പലരും വ്യാഖ്യാനിച്ചതെന്ന് അഖില കേരള തന്ത്രി സമാജം. തികച്ചും തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ച് ഒരു സമുദായത്തെ ഒട്ടാകെ നിരന്തരം പ്രതിക്കൂട്ടിലാക്കാനും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമുളള കുൽസിതശ്രമങ്ങൾ തീർത്തും അപലപനീയമാണെന്നും അഖില കേരള തന്ത്രി സമാജം കേന്ദ്രകമ്മറ്റി അഭിപ്രായപ്പെട്ടു.  തൽപ്പര കക്ഷികൾ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും, പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാ വിരുദ്ധവും മുൻവിധിയോട് കൂടിയതും […]

സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം പ്രതിയെ തേടി പോലീസ്.

വെമ്പായം : സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവിനെ തേടി പൊലീസ്. ആലങ്കോട്, വഞ്ചിയൂർ സ്വദേശിയാണ് സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതെന്ന് സി സി ടിവിയിൽ തെളിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച വെമ്പായം പഞ്ചായത്ത് ഓഫീസിലെത്തിയ ഇയാൾ ഇരുചക്രവാഹനത്തിൽ നിന്നും 50,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. വെമ്പായം പഞ്ചായത്ത് തൊഴിലുറപ്പ് എ ഇ വിഷ്ണുവിന്റെ ഫാസിനോ സ്കൂട്ടറിൽ നിന്നാണ് പണം മോഷ്ടിച്ചത്. ഉച്ചയോടെ പഞ്ചായത്ത് ഓഫീസിലെത്തിയ പ്രതി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം പാർക്കിംഗിലേക്ക് പോകുന്നതും […]

പേപ്പറിന് വര്‍ദ്ധിപ്പിച്ച ജിഎസ്ടി കുറക്കുക IDPWOA മലപ്പുറം ജില്ലാ കമ്മിറ്റി.

മലപ്പുറം : ഫോട്ടോസ്റ്റാറ്റ് പേപ്പറുകള്‍ക്ക് 12 ശതമാനത്തിൽ നിന്ന് 18% ആക്കിയ ജിഎസ്ടി വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഫോട്ടോസ്റ്റാറ്റ് ഓണ്‍ലൈന്‍ സേവന മേഖലയിലെ സംഘടനയായ ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് ആന്റ് ഓണേഴ്സ് അസോസിയേഷന്‍ (IDPWOA) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജി.എസ്.ടി ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത ഫോട്ടോസ്റ്റാറ്റ് മേഖലയില്‍ തൊഴില്‍ നടത്തുന്നവരും തൊഴിലാളികളുമായ സാധാരണക്കാരായ വനിതകളും ഭിന്നശേഷിക്കാരുമടങ്ങുന്ന ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി […]

Back To Top