Category: Latest News

ബൈക്കിൽ പറ്റിയ പെയിന്റ് തെളിവായി; യുവാവിന്‍റെ മരണം കാട്ടുപന്നിയിടിച്ചല്ല, കാറിടിച്ചെന്ന് കണ്ടെത്തൽ

    അപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്‍റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു ആദർശ്, അപകടത്തിൽപെട്ട ബൈക്ക് തിരുവനന്തപുരം: പാലോട് മടത്തറയിൽ ടെക്നോപാർക്ക് ജീവനക്കാരനായ 26കാരൻ മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദർശ് മരിച്ചത് കാർ ഇടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ അബ്ദുൾ ഖാദറിനെ പൊലീസ് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് കാട്ടുപന്നിയെ […]

ശമ്പളം ലഭിച്ചില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനോട് പരാതിപ്പെട്ട മെഡിക്കൽ കോളേജ് ജീവനക്കാർക്കെതിരെ കേസ്

    രണ്ടുമാസമായി ശമ്പളം ലഭിച്ചില്ലെന്ന് വകുപ്പ് മന്ത്രിയോട് കരഞ്ഞ് പറഞ്ഞ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് ആരോപണം മഞ്ചേരി മെഡിക്കൽ കോളേജിലെ ജീവനക്കാർ മലപ്പുറം: ആരോഗ്യ മന്ത്രിയോട് ശമ്പളം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്തതായി ആരോപണം. മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാനത്തിനെത്തിയ മന്ത്രി വീണാ ജോർജിനോട് രണ്ടു മാസമായി ശമ്പളം ലഭിക്കാനുണ്ടെന്ന് ജീവനക്കാർ പറഞ്ഞിരുന്നു.ജീവനക്കാർ മന്ത്രിയെ കാണാൻ ശ്രമിച്ചത് സംഘർഷ സാധ്യതയുണ്ടാക്കി എന്നാരോപിച്ചാണ് കേസെടുത്തത്. സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മനപ്പൂർവം പ്രശ്നം […]

വേടനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു;ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല

    സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ്‌ തടഞ്ഞ്‌ ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരെയാണ് അറസ്റ്റ് തടഞ്ഞത്. വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടി ആവശ്യപ്പെട്ടു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് […]

ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി 26 -കാരൻ മരിച്ചു

    കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത് കണ്ണൂർ: ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. അസം സ്വദേശിയായ അമീര്‍ ഹുസൈന്‍(26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഫാക്ടറിയിലെ സ്റ്റീമർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ തലയിൽ ഇരുമ്പു കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ അമീറിനെ ഉടൻതന്നെ പരിയാരത്തെ […]

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി സൂചന

    ക്ഷേത്രസുരക്ഷയ്ക്കായി ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് സുരക്ഷിതമാണെന്ന് സൈബ‌ർ പോലീസ് അറിയിച്ചു തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ സൈബർ പോലീസ്. ഭരണപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് സൂചന. പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ ഉപയോഗിക്കാൻ പുതിയ യൂസർനെയിമും പാസ്‌വേഡും സൃഷ്ടിച്ചെങ്കിലും ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ക്ഷേത്രത്തിലെ മുൻ ജീവനക്കാരൻ ഉപയോഗിച്ചിരുന്ന യൂസർനെയിമും പാസ്‍വേഡും നിലവിൽ പ്രവർത്തനക്ഷമമാണെന്ന് സൈബർ പോലീസ് നടത്തിയ […]

അമിത് ഷാ ഇനി എല്ലാ മാസവും കേരളത്തിലെത്തും; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നേരിട്ട് വിലയിരുത്തും

    എല്ലാ വാർഡുകളിലും കുറഞ്ഞത് 25 ശതമാനം വോട്ട് ഉറപ്പാക്കിയാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപിക്ക് പങ്കാളിത്തമുള്ള സർക്കാർ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടൽ തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വിജയം കൊയ്യുന്നതിനായി കേന്ദ്രമന്ത്രി അമിത് ഷാ എല്ലാ മാസവും കേരളത്തിലെത്തും. പ്രവർത്തനപുരോഗതി നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം.തദ്ദേശ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്റെ അവസാന ഘട്ടം വരെ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടു വിലയിരുത്തും. കൊച്ചിയിൽ 22ന് നടക്കുന്ന യോഗത്തിൽ പുതിയ വോട്ടർമാരെ ചേർത്തതിന്റെ പുരോഗതി അദ്ദേഹം ജില്ലാ […]

മാനസാന്തരത്തിന് സാധ്യത; ഐഎസ് പ്രവർത്തകൻ്റെ ജീവപര്യന്തം 10 വർഷമാക്കി കുറച്ചു

    2020-ലാണ് തൊടുപുഴ സ്വദേശി സുബഹാനി ഹാജയെ എൻഐഎ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത് കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തകനെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ച തൊടുപുഴ സ്വദേശി സുബഹാനി ഹാജയ്ക്ക് (അബു ജാസ്മിൻ) ശിക്ഷയിൽ ഇളവുനൽകി ഹൈക്കോടതി. ജീവപര്യന്തം തടവ് 10 വർഷമായി കുറച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ ഉത്തരവിട്ടത്.ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ഉത്തരവ്. മാന സാന്തരത്തിനടക്കമുള്ള സാധ്യത കണക്കിലെടുത്താണ് ശിക്ഷയിൽ ഇളവ് […]

നിയമസഭയിലേക്ക് മത്സരിക്കാൻ 7 കോൺഗ്രസ് എംപിമാർ; മന്ത്രിക്കുപ്പായം മോഹിക്കുന്നത് യുഡിഎഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ

    ഇന്ത്യയിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ എംപിമാരെ കൊടുത്ത സംസ്ഥാനമാണ് കേരളം ആർ. കിരൺ ബാബു വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് എംപിമാരിലെ പകുതിയോളം പേർ ഒരുങ്ങുന്നതായി സൂചന. യുഡിഎഫ് കൺവീനർ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, കോഴിക്കോട് എംപി എം കെ രാഘവൻ, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, കണ്ണൂർ എംപി കെ സുധാകരൻ […]

മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

    അരിയിൽ ഷുക്കൂർ കൊലപാതകത്തിനു പിന്നാലെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത് മോഹനൻ കണ്ണൂർ‌: മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു. അരിയിൽ വള്ളേരി മോഹനൻ (60) ആണ് കണ്ണൂർ എകെജി ആശുപത്രിയിൽ ഇന്നുരാവിലെ മരിച്ചത്. ആശാരിപ്പണിക്കാരനായ മോഹനനെ 2012 ഫെബ്രുവരി 21നാണ് ഒരു സംഘം ആക്രമിച്ചത്. അരിയിൽ ഷുക്കൂർ കൊലപാതകത്തിനു പിന്നാലെയാണ് മോഹനൻ ആക്രമിക്കപ്പെട്ടത്.

‘പരാതി നൽകിയവരെ സുരേഷ്ഗോപി വാനരന്മാർ എന്ന് വിളിച്ചധിക്ഷേപിച്ചത് ജനാധിപത്യവിരുദ്ധം’; ശിവൻകുട്ടി 

    പരാമർശം പിൻവലിച്ച് സുരേഷ് ഗോപി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയവരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി’വാനരന്മാർ’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ലെന്നും  പരാതികൾ നൽകുന്നവരെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പരാമർശം പിൻവലിച്ച് സുരേഷ് ഗോപി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ […]

Back To Top