പീച്ചി ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തും. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് വീതം കൂടി ഉയർത്തും. ജാഗ്രത വേണം

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

പീച്ചി ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തും. തിങ്കളാഴ്ച രാവിലെ എട്ടു മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് വീതം കൂടി ഉയർത്തും. ജാഗ്രത വേണം

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തുമെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ അഞ്ച് ഇഞ്ച് വീതം തുറന്നിരിക്കുന്ന നാല് ഷട്ടറുകളും നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തും. ഇതോടെ ഷട്ടറുകൾ ആകെ ഒമ്പത് ഇഞ്ച് ആയാണ് ഉയർത്തുക.

ഷട്ടറുകൾ ഉയർത്തുന്നതിനെ തുടർന്ന് മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് നിലവിലുള്ളതിനേക്കാൾ പരമാവധി 20 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വില്ലേജ്. ടി. വി. (കൈനൂർ എഡിഷൻ) ലേക്ക് പ്രാദേശിക വാർത്തകൾ അറിയിക്കാനും കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനുമായി മെസ്സേജ് ചെയ്യൂ: 9048 250 275 കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ചാനൽ ഫോളോ ചെയ്യൂ: https://chat.whatsapp.com/HK3xXmjxQ3OLy7agqekl0Z

Leave a Reply

Your email address will not be published. Required fields are marked *

Back To Top