Category: Latest News

സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍

അപേക്ഷ നല്‍കേണ്ടത് തദ്ദേശസെക്രട്ടറിക്ക്; മാനദണ്ഡങ്ങള്‍ ഇങ്ങനെ സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ തീരുമാനിച്ചു. പെന്‍ഷന്‍ കിട്ടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. ക്ഷേമപെന്‍ഷന്‍ വിതരണംചെയ്യുന്ന മാതൃകയില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണംനല്‍കും. മറ്റുക്ഷേമപദ്ധതികളില്‍ അംഗങ്ങളല്ലാത്ത, 35-നും 60-നും ഇടയില്‍ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷന്‍ കാര്‍ഡ്) മുന്‍ഗണനാവിഭാഗങ്ങളിലും (പിങ്ക് റേഷന്‍ കാര്‍ഡ്) വരുന്ന സ്ത്രീകള്‍ക്കാണ് അര്‍ഹത. ഈ വിഭാഗങ്ങളില്‍വരുന്ന ട്രാന്‍സ് വുമണിനും […]

എസ്‌ ഐ ആര്‍

സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളത്തിനോട് ഹൈക്കോടതി എസ്‌ ഐ ആറില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ കേരളത്തിന് ഹൈക്കോടതി നിര്‍ദേശം. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് മെയിലാണെന്നും അതിനാല്‍ തിരക്കുപിടിച്ച് എസ്‌ ഐ ആര്‍ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഹൈക്കോടതി നാളെ ഉത്തരവിറക്കും. എസ്‌ഐആര്‍ ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ ഈ സമയത്തുതന്നെയാണ് പുരോഗമിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് മാസത്തോടെ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരും എന്നും അതിനാല്‍ വേഗത്തില്‍ […]

തിരഞ്ഞെടുപ്പ് ചിഹ്നം

പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കകയും വേണം. അത്തരത്തിൽ ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയിട്ടുള്ള പാർട്ടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പ് […]

ഹിയറിങ്ങിനു എത്തിയവരെ തിരികെ അയക്കാൻ ശ്രമം

അരിക്കുളം പഞ്ചായത്തിൽ ഓഫീസിൽ ഇന്നലെ ഹിയറിങ്ങിനു എത്തിയവരെ ഒരുമണിവരെയേ സമയമുള്ളൂ, സമയംകഴിഞു എന്നും സൈറ്റ് കിട്ടുന്നില്ല എന്നും പറഞ്ഞു തിരികെ അയക്കാൻ ശ്രമം. അതെ സമയം ഈ ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെ സീറ്റുകളിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. ഓഫിസിന്റ മറ്റൊരു ഭാഗത്തു മെമ്പർ മാർക്കുള്ള സെന്റ്ഓഫ്‌ നടക്കുകയായിരുന്നു.പിന്നീട് ശക്ത മായ പ്രതിഷേധത്തെ തുടർന്ന് വൈകിട്ടു ഹിയറിങ്ങ് നടത്തുകയായിരുന്നു.ഈ കാര്യം JDO യുടെ ശ്രദ്ധിയിൽ കൊണ്ടു വന്നതൊടെയാണ്പ്രശ്ന പരിഹരമായത്. റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

സി ഐ ടി യു മാർച്ച്

തിരുവനന്തപുരം : ഡി എ കുടിശിക അനുവദിക്കുക. എൻ പി എസ് വിഹിതം അടച്ചു തീർക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ആർ ടി ഇ എ (സി ഐടി യു ) സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് നടത്തി. പ്രതിഷേധ ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട്‌ : സജയ് നാരായൺ വില്ലേജ് ന്യൂസ്.

ശബരിമല സ്വര്‍ണ്ണക്കൊള്ള

ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ ഉടൻ അറസ്റ്റിലാകും. തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ജയശ്രീക്ക് തിരിച്ചടി. മുൻ‌കൂർ ജാമ്യ ഹർജി കോടതി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജയശ്രീയുടെ മുൻ‌കൂർ ജാമ്യ ഹർജി തള്ളിയത്. ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനിട്ട്സിൽ തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ പറഞ്ഞത്. പാളികൾ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്സിൽ ആണ് […]

സ്ത്രീകളുടെ ട്രെയിന്‍ യാത്ര സുരക്ഷിതമാക്കി ‘ഓപ്പറേഷന്‍ രക്ഷിത’

ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി ‘ഓപ്പറേഷന്‍ രക്ഷിത’. റെയില്‍വേ പോലീസ്, ലോക്കല്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായി റെയില്‍വേ എസ്.പിയുടെ നേതൃത്വത്തിലാണ് ‘ഓപ്പറേഷന്‍ രക്ഷിത’ നടപ്പാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ച് നാല് റെയില്‍വേ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തില്‍ വനിത പോലീസ് ഉള്‍പ്പടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിംഗും പ്രത്യേകിച്ച് സ്ത്രീകള്‍ കൂടുതലായുള്ള കമ്പാര്‍ട്ട്മെന്റുകളില്‍ പരിശോധനയും ശക്തമാക്കും. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ […]

ഫോട്ടോസ്റ്റാറ്റ് പ്രിന്റിംഗ് മേഖല ശക്തമായ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : അടിക്കടി അശാസ്ത്രീയമായി കുത്തനെ വർദ്ധിപ്പിക്കുന്ന വൈദ്യുത ചാർജ്ജ്, അസംസ്കൃത വസ്തുക്കളുടെയും മെയിന്റനൻസ് നിരക്കിലെയും അമിത വിലക്കയറ്റം അതിനപ്പുറം പേപ്പറുൾപ്പെടെയുള്ളവയ്ക്ക് അന്യായമായി കൂട്ടിയ ജി എസ് ടി ഇതെല്ലാം ചേർന്ന് ഇന്റർനെറ്റ്, ഫോട്ടോ സ്റ്റാറ്റ്, ഡി ടി പി തൊഴിൽ മേഖലയെ തകർക്കുകയാണെന്ന് ഇന്റർനെറ്റ് ഫോട്ടോ സ്റ്റാറ്റ് ഡിടിപി വർക്കേഴ്സ് & ഓണേഴ്സ് അസോസിയേഷൻ (I D P W O A) പത്ര സമ്മേളനത്തിൽ പറഞ്ഞു. സംഘടന ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയതായി […]

ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ ഡോക്ടർ കൂടി കസ്റ്റഡിയിൽ

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിൽ ഡോക്ടർ മുഹമ്മദ്‌ആരീഫിനെയും കൂടി കസ്റ്റഡിയിലെടുത്തു. ദില്ലി : കാൺപൂരിൽ നിന്നാണ് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ പിടിയിലായ പർവ്വേസിനെ ഡൽഹിയിലെത്തിച്ചു. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനത്തിന് ആയിരുന്നു ഉമറും കൂട്ടാളികളും ആസൂത്രണം നടത്തിയതെന്നും റിപ്പോർട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ ചെങ്കോട്ടയിലെ സ്ഫോടനം ഭീകരനീക്കം എന്ന നിഗമനത്തിലെത്തിയത്ഇതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ടെത്തിയ രണ്ടാമത്തെ കാർ സ്ഫോടകവസ്തുക്കൾ കടത്താൻ ഉപയോഗിച്ചതെന്ന് […]

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു

ആലപ്പുഴ : അരൂർ – തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീണ് ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ​ഗർഡറുകളാണ് വീണത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു. രണ്ട് ​ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ ജാക്കി ലിവറുകൾ തെന്നിമാറിയായിരുന്നു അപകടം. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി […]

Back To Top