ഈശ ഗ്രാമോത്സവം 2025ൽ 700 മത്സരാർത്ഥികൾ ; മത്സരങ്ങൾ ഓഗസ്റ്റ് 23 മുതൽ
മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്: ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ. കേരളത്തിൽ, ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23-24 തീയതികളിൽ തൃശൂരിലെ വരന്തരപ്പിള്ളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർകോടിലെ ചെറുവത്തൂരിൽ ഓഗസ്റ്റ് 28-29 -ന് മത്സരങ്ങൾ നടക്കുന്നു. തുടർന്ന് തിരുവനന്തപുരത്തെ പോത്തൻകോടും കണ്ണൂരിലെ വെള്ളച്ചാൽ-മക്രേരിയും ഓഗസ്റ്റ് 30-31 -ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പാലക്കാടിലെ അയിലൂരിൽ വച്ച് സെപ്റ്റംബർ 1-2 തീയതികളിലും മത്സരങ്ങൾ നടക്കുന്നു. ദേശീയതലത്തിൽ, ഈശ ഗ്രാമോത്സവം ആന്ധ്രപ്രദേശ്, കർണാടക, […]
സ്വന്തം വില്ലേജിൽ ന്യൂസ് റിപ്പോർട്ടറാകാം!
‘വില്ലേജ് ന്യൂസ്’ പോർട്ടലിന്റെ റിപോർട്ടറായും അഡ്വെർടൈസ്മെന്റ് ഫ്രാഞ്ചൈസിയായും സ്വന്തം വില്ലേജിൽ പ്രവർത്തിക്കാം.2 മണിക്കൂറത്തെ അടിസ്ഥാന ഓൺലൈൻ പരിശീലനവും ഐ ഡി കാർഡും നൽകുന്നതാണ്. പ്രാദേശിക വാർത്തകൾ സ്വയം ഉൾകൊള്ളിക്കാവുന്നതാണ്. അതിനുള്ള പരിശീലനവും ലഭിക്കുന്നതാണ് . അഡ്മിൻ അപ്പ്രൂവലിന് ശേഷം മാത്രമാണ് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. പ്രാദേശിക പരസ്യങ്ങളിൽ നിന്നും ബിസിനസ് പ്രമോഷൻ വാർത്തകളിൽ നിന്നുമുള്ള വരുമാനത്തിൻ്റെ 50% പ്രാദേശിക ഫ്രാഞ്ചൈസികൾക്കാണ്. പ്രാദേശിക ഫ്രാഞ്ചൈസികൾക്കായി ത്രൈമാസിക കൂട്ടായ്മകൾ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നതാണ്. തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ ടി […]
‘നേതാജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തെ ഭയം’ പുസ്തകം തയ്യാറാക്കിയ 11 അംഗങ്ങൾക്ക് അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും വിലക്ക്
‘തെറ്റ് വന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താനും ചരിത്രപരമായ വസ്തുതകൾ ശരിയായി മാത്രമേ പുസ്തകം അച്ചടിക്കാവൂ എന്ന നിർദ്ദേശം സർക്കാർ നൽകി’ ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയതായി മന്ത്രി തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ പിശക് സംഭവിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അധ്യാപക കൈപ്പുസ്തകത്തിലാണ് തെറ്റ് സംഭവിച്ചത്. ഇതിനെതിരെ […]
എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് ടെക്നീഷ്യൻ മരിച്ചു
സഹപ്രവർത്തകനോടൊപ്പം എ.സിയുടെ തകരാർ പരിഹരിക്കുന്നതിനിടെയാണ് യുവാവ് കാൽവഴുതി മൂടിയില്ലാത്ത കിണറ്റിലേക്ക് വീണത് തിരുവനന്തപുരം: എസി നന്നാകുന്നതിനിടെ വീടിൻ്റെ സണ്‍ഷേഡില്‍ നിന്ന് കാൽവഴുതി കിണറ്റിൽ വീണ് എ.സി സർവീസ് സെന്ററിലെ ജീവനക്കാരന് മരിച്ചു. തിരുവനന്തപുരം മലയിൻകീഴാണ് സംഭവം. പൊറ്റയിൽ കുന്നുവിള വീട്ടില്‍ രാജന്റെയും രാമനിയുടെയും മകൻ അഖിൽരാജാണ് (21) മരിച്ചത്. പേയാട് സ്വദേശി കിഷോറിന്റെ വീട്ടിലെ എസി നന്നാകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വീട്ടിലെ രണ്ടാം നിലയിൽ വെച്ച് എ.സി നന്നാക്കുന്നതിനിടെ യുവാവ് കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. […]
‘അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല; പരാതി ചോർച്ചാവിവാദത്തിൽ എം വി ഗോവിന്ദൻ
പിബിക്ക് നല്കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്താണെന്ന് പരാതി നല്കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു എം വി ഗോവിന്ദൻ തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോയ്ക്ക് നല്കിയ പരാതി കോടതിയില്‍ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട വിവാദം അസംബന്ധമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നും ഗോവിന്ദന് വ്യക്തമാക്കി. പിബിക്ക് നല്കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം വി ഗോവിന്ദന്റെ മകന് ശ്യാംജിത്താണെന്ന് പരാതി നല്കിയ […]
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം
വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് അനയ കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാംക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വയസ്സുകാരനായ സഹോദരനാണ് പനിയും ഛർദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനിബാധിച്ചാണ് മരണം […]
വേടന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ കേരള ഹൈക്കോടതി തടഞ്ഞു
വേടൻ മറ്റ് പെൺകുട്ടികളെയും വിവാഹ വാഗ്ദാനം നൽകിയാണോ പീഡിപ്പിച്ചതെന്ന് പരിശോധിക്കണമെന്ന് പരാതിക്കാരി പറഞ്ഞു റാപ്പർ വേടൻ കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്റെ അറസ്റ്റ് […]
‘സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും’: മന്ത്രി വി ശിവൻകുട്ടി
പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക മന്ത്രി വി ശിവൻകുട്ടി ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ […]
‘യുവനേതാവിൽ നിന്നുള്ള ദുരനുഭവം പാർട്ടിയിലെ മുതിർന്നവരോട് പറഞ്ഞപ്പോൾ മറുപടി അതവന്റെ കഴിവ്’ യുവനടി
ഒരുപാട് സ്ത്രീകൾക്ക് ഈ യുവ നേതാവിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ധാർമികതയുണ്ടെങ്കിൽ മുതിർന്ന നേതാക്കൾ ഇത്തരം യുവ നേതാക്കളെ നിയന്ത്രിക്കാൻ തയ്യാറാകണമെന്ന് റിനി യുവ രാഷ്ട്രീയ നേതാവിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞപ്പോൾ, ‘അത് അവന്റെ കഴിവാണ്’ എന്ന് ഒരു പ്രമുഖ വ്യക്തി പരിഹസിച്ചതായി മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്ജ് വെളിപ്പെടുത്തി. ആരോപണവിധേയനായ വ്യക്തിയെ പിന്തുണയ്ക്കുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിച്ചതെന്നും അവർ ആരോപിച്ചു. ഒരുപാട് സ്ത്രീകൾക്ക് ഈ യുവ നേതാവിൽ നിന്ന് […]
അയ്യയ്യേ നാണക്കേട്…; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി പ്രതിഷേധം
വിവാദമുണ്ടായപ്പോൾ ഏത് എംഎൽഎയാണ് ഹൂ കെയേഴ്സ് എന്നു പറഞ്ഞത് എന്ന് ബിജെപി നേതാക്കൾ ചോദിച്ചു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട് ഓഫീസിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. മുദ്രാവാക്യങ്ങളുമായി ബിജെപി പ്രവർത്തകർ ഓഫീസ് വളഞ്ഞിരിക്കുകയാണ്. ഇത് നാണക്കേടാണെന്നും രാഹുൽ രാജിവെച്ചു പോകണം എന്നുമാണ് ബിജെപി പ്രവർത്തകർ മുഴക്കുന്ന മുദ്രാവാക്യം. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് സി കൃഷ്ണ കുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. കേരളത്തിനു മുഴുവൻ രാഹുൽ […]
