Category: Latest News

തിരുവനന്തപുരത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്.

ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ കാമുകന്‍ കൊല്ലം സ്വദേശി പ്രവീണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) കഴുത്തില്‍ ചുരിദാര്‍ ഷാള്‍ മുറുക്കി കൊല ചെയ്‌തെന്ന കേസിലാണ് കോടതിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സിജു ഷെയ്‌ക്ക് ആണ് കേസില്‍ വധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2022 മാര്‍ച്ച് 5ന് ആയിരുന്നു […]

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം.

പരിക്കേറ്റ 14 സുരക്ഷാഭടന്മാരെയും വിദഗ്ധ ചികിത്സയ്‌ക്കായി വിമാനമാര്‍ഗം റായ്‌പൂരിലെത്തിച്ചു. ഛത്തീസ്ഗഡിലെ ബീജാപൂര്‍-സുക്മ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഭടന്മാര്‍ വീരമൃത്യു വരിക്കുകയും 14പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുക്മ ജില്ലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനും നക്‌സല്‍ പ്രവര്‍ത്തനം തടയുന്നതിനായും ബീജാപൂര്‍-സുക്മ അതിര്‍ത്തി ഗ്രാമമായ തെക്കല്‍ഗുഡെമില്‍. സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചു. ജോനഗുഡ-അലിഗുഡ മേഖലയില്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കോബ്രാ/ എസ്ടിഎഫ്/ ഡിആര്‍ജി സേനയ്‌ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ […]

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർ‍ഡ്സ് പുരസ്കാര […]

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം

ഇന്നലെ രാത്രി കുടപ്പനക്കുന്ന് ഗുണ്ടകൾ അഴിഞ്ഞാടി.കുടപ്പനക്കുന്ന് ദേവീ ക്ഷേത്രത്തിനു സമീപത്തുള്ള കട ഉടമസ്ഥനായ വയോധികനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. ദൂരദർശൻ കേന്ദ്രം, കളക്ടറേറ്റ് ഉൾപ്പെടെ അതീവ സുരക്ഷ വേണ്ടുന്നിട ത്തിന് വിളിപ്പാടകലെയാണ് അക്രമികൾ ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയത്. പേരുർക്കട, മണ്ണന്തല പോലീസ് സ്റ്റേഷനുകളുടെ ഇടയ്ക്കാണ് ഈ ആക്രമണം അരങ്ങേറിയത്. 6 വാഹനങ്ങൾ തകർത്തുവെന്നാണ് റിപ്പോർട്ട്. രണ്ട് ഡിയോ ടു വീലറുകളിലും മറ്റ് വണ്ടികളിലുമാണ് ഏഴോളം അക്രമികൾ എത്തിയത്. രാത്രി 12 മണിക്ക് […]

കോൺഗ്രസിന് ഹിന്ദു വോട്ടു വേണ്ട.

ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപിയോ കേന്ദ്രസർക്കാരോ കോൺഗ്രസോ യാതൊന്നും ചെയ്തിട്ടില്ലെന്ന് എൻ‌എസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി നായർ സർവീസ് സൊസൈറ്റി (എൻ‌എസ്‌എസ്) ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപിയും കേന്ദ്ര സർക്കാരും യാതൊന്നും ചെയ്തില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുകുമാരൻ നായർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശബരിമല […]

നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങൾ.

ദൈവമേ ഇല്ലെന്ന് പറയുന്നവര്‍ ഭഗവത് ഗീതയെപ്പറ്റി ക്ലാസ് എടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ പന്തളത്ത് നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുന്‍ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. പിണറായിയും സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണെന്ന് അണ്ണാമലൈ പരിഹസിച്ചു. ദൈവത്തെ രണ്ട് സര്‍ക്കാരും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ […]

കേരളത്തിലെ വോട്ടർ‌പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ നീട്ടിവെക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.

സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ (SIR) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകി. സർവകക്ഷി യോഗത്തിൽ ഈ ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് നിർദേശം. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ എസ് ഐ ആർ നടപ്പാക്കുന്നതിനെ എതിർത്തിരുന്നു. കേരളത്തിൽ അടുത്ത […]

സംസ്കാരചടങ്ങിനിടെ നടന്ന വാക്ക് തർക്കത്തിൽ രണ്ട് പേർക്ക് കുത്തേറ്റു

കോന്നി : വെള്ളപ്പാറയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിനിടെ നടന്ന വാക്ക്തർക്കത്തിനിടെയിൽ രണ്ട് പേർക്ക് കുത്തേറ്റു. സീതത്തോട് പാറശേരിൽ വീട്ടിൽ ഗോപിനാഥൻ നായർ, ഇയാളുടെ ജേഷ്ഠന്റെ മകൻ ശരത് ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. റാന്നി മന്ദിരം സ്വദേശി ലക്ഷ്മിധരം വീട്ടിൽ രാമചന്ദ്രൻ നായർ ആണ് കേസിലെ പ്രതി. കുത്തേറ്റവരെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോന്നി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.

ഡോ: ലൈലാസിന് ബെസ്റ്റ് പ്രിൻസിപ്പാൾ ഓഫ് ദി ഇയർ അവാർഡ് 2025

ഡോ: ജെ.രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും അമേറ്റ് സർവകലാശാലയും ചേർന്ന് നൽകുന്ന കേരളത്തിലെ മികച്ച ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളിനുള്ള “ബെസ്റ്റ് പ്രിൻസിപ്പാൾ ഓഫ് ദി ഇയർ അവാർഡ് 2025 ” പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ: കെ.ലൈലാസിന് ലഭിച്ചു. അധ്യാപകനായും പ്രിൻസിപ്പാളായും വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചാണ് ഡോ: ലൈലാസിനെ അവാർഡിനായി തെരഞ്ഞെടുത്തത് .2025 നവംബർ 14 ന് ചെന്നൈയിൽ അമേറ്റ് സർവകലാശാലയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ […]

കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം.

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. വൈത്തിരി സ്റ്റേഷനിലെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെയാണ് നടപടി. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്പെൻഡ് ചെയ്തത്. ഈ മാസം 15നാണ് പൊലീസുകാർ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.  പിടിച്ചെടുത്ത കുഴൽപണം റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ജില്ലാ പൊലീസ് മേധാവി […]

Back To Top