Category: Kerala News

മെഡിക്കൽ കോളേജിൽ വീണ്ടും പൊട്ടിത്തെറി

വനിതാ അറ്റൻഡർക്ക് പരിക്ക് തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്ററിലെ പ്രഷർ ഗേജ് പൊട്ടിത്തെറിച്ച് അറ്റൻഡർ ഹാരിഷാ ബീവി (50) യ്ക്ക് നെറ്റിയിൽ ഗ്ലാസ് കൊണ്ട് പരിക്കേറ്റു, ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു. അപകടം ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്. നെറ്റിയിൽ പരിക്കേറ്റ പരിഷാ ബീവിയുടെ പരിക്ക് നിസാര പരിക്കെന്നാണ് പ്രാഥമിക വിവരം.

ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ

വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയിൽ സജീർ പറയുന്നു. റഫീഖ് എന്ന […]

മണിയൻപിള്ള രാജു വിനെ അറസ്റ്റു ചെയ്തേക്കും

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തന്റെ വോൾവോ കാർ അമിത വേഗത്തിലോടിച്ച് ട്രിവാൻട്രം ക്ലബിനു മുന്നിൽ അപകടത്തിൽ പെട്ട നടൻ മണിയൻ പിള്ള രാജു ഇന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മണിയൻപിള്ള രാജു കാർ നിർത്താതെ പോയെന്നാണ് സൂചന. നടന്റെ വോൾവോ കാർ ഹാജരാക്കിയിട്ടില്ല. താൻ കാൻസർ രോഗിയാണെന്നും രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച

തിരുവനന്തപുരം : ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിന് (54) കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

കലാനിധി പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക

തപസ്വനം പുരസ്കാരം പത്മശ്രീ ദേവകി അമ്മയ്ക്ക് നൽകി ആദരിച്ചു. ആലപ്പുഴ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾ ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ന്റെ അണക്ലാട്ടിൽ കുടുംബാംഗമായ പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്‌കാരം അണക്ലാട്ടിൽ കുടുംബ അംഗവുമായ പരിസ്ഥിതി പ്രവർത്തകയും, ആലപ്പുഴ സ്വദേശിയുമായ കണ്ടല്ലൂർ കൊല്ലകൽ പത്മശ്രീ ദേവകി അമ്മയ്ക്ക് പ്രൊഫ. പി. ആർ. കുമാര കേരള വർമ്മ (സ്വാതിതിരുനാൾ കോളേജ് മുൻ പ്രിൻസിപ്പൽ, തിരുവനന്തപുരം, കലാനിധി രക്ഷധികാരി) […]

പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക്

തിരുവനന്തപുരം : കലാനിധി – കുന്നുംപുറം മഹാദേവർ ദുർഗാ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പഞ്ചമുഖി പുരസ്ക്കാരത്തിന് പ്രൊഫ. (അഡ്വ.) കെ. ജെ. രമാഭായ് അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഈ മാസം 11ന് വൈകിട്ട് 6 ന് മാറനല്ലൂർ കുന്നുംപുറം മഹാവേർ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ & മാനേജിംഗ് ട്രസ്റ്റി ഗീതാ […]

കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന വിഷ്ണു.വി (26) ആണ് കൊല്ലപ്പെട്ടത് അവിവിവാഹിതൻ – ഏക സഹോദരി അഞ്ജന – സഹോദരി ഭർത്താവ് – വിശാഖ്. അച്ഛൻ പെയ്ൻ്റിംഗ് തൊഴിലാളിയാണ്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് (ഫെബ്രുവരി 5) സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി രാവിലെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസില്ലാതെ ബസ് സർവീസുകൾക്ക് […]

ഇനി ആനുകൂല്യങ്ങൾ ലഭ്യമാകും

തിരുവനന്തപുരം : സംസ്ഥാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും. പിന്നോക്ക വിഭാഗ കമ്മീഷൻ്റെ ഉപദേശം അംഗീകരിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമ്മീഷൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. […]

നിർദേശവുമായി കളക്ടർ

ഇടുക്കി: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇടുക്കി ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ മാസം മുതൽ പരിശോധന. ഫെബ്രുവരി 14 മുതൽ ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് നിർദേശം നൽകി. മാർച്ച് 31ന് മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടുമെന്ന് കളക്ടർ അറിയിച്ചു. ആനച്ചാൽ സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിയതിനെ തുടർന്നാണ് […]

Back To Top