Category: Local News

ഇടിച്ചു കയറുന്നത് ട്രാൻസ്ഫോമറിൽ

കരിങ്കുന്നം : തൊടുപുഴ–പാലാ റോഡിൽ കരിങ്കുന്നം ഗവ ആശുപത്രിക്കു മുന്നിലെ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്നു. കരിങ്കുന്നം ഗവ എൽ പി എസിനും നെടിയകാടിനും ഇടയിലുള്ള ഭാഗത്തെ ‘എസ്’ ആകൃതിയിലുള്ള വളവാണ് അപകട സ്പോട്ട്. മുൻപ് ഇവിടെ അപകടങ്ങളിൽ ആളുകൾ മരിച്ചിട്ടുണ്ട്. തൊടുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പ്രതീക്ഷിക്കാത്ത ഒരു ഘടനയാണ് ഇവിടെ വളവിന്. കൊടും വളവല്ലാത്തതിനാൽ തന്നെ വേഗം കുറയ്ക്കാതെയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ തന്നെ ഒരു വളവ് കഴിഞ്ഞ് അടുത്ത വളവിലേക്ക് […]

കുംഭമേളയ്ക്കായി ദീപജ്യോതി

പെരിന്തൽമണ്ണ : കേരള കുംഭമേളയിലേക്കുള്ള ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര ആലിപ്പറമ്പ് കളരിയിൽനിന്ന് ഭക്ത്യാദരപൂർവം എത്തിച്ചു. സാമൂതിരി രാജാക്കന്മാരുടെ ഗുരുസ്ഥാനീയരുടെ കളരിയും മഹാമാഘ മഹോത്സവവുമായി പൗരാണിക ബന്ധമുള്ളതുമാണ് ആലിപ്പറമ്പ് മലമേൽ പെരിയേടത്ത് കേന്തോട്ടിൽ കളരി. രാവിലെ ഗണപതി ഹോമത്തിനുശേഷം അരക്കുപറമ്പ് അർധനാരീശ്വര ക്ഷേത്രത്തിൽനിന്നും കാളികടവ് മഹാകാളി ക്ഷേത്രത്തിൽ നിന്നുമെത്തിയ ദീപജ്യോതി പ്രയാണത്തെ ആലിപ്പറമ്പ് കളരിയിൽ സ്വീകരിച്ചു. സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ധ്വജഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു. പൗരാണികതയുടെ വീണ്ടെടുപ്പും സനാതനധർമ സംരക്ഷണവുമാണ് മഹാമാഘ മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം […]

ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത

നെ​യ്യാ​റ്റി​ൻ​ക​ര : ഒ​രു വ​യ​സു​കാ​ര​ന്റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത. പി​താ​വി​നെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. നെ​യ്യാ​റ്റി​ന്‍ക​ര ക​വ​ളാ​കു​ളം ഐ​ക്ക​ര​വി​ള വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന, കാ​ഞ്ഞി​രം​കു​ളം ത​വ്വാ​വി​ള ഷി​ജി​ല്‍ ഭ​വ​നി​ല്‍ ഷി​ജി​ലി​ന്‍റെ​യും കൃ​ഷ്ണ​പ്രി​യ​യു​ടെയുംമ​ക​ന്‍ ഇ​ഹാ​ന്‍ (അ​പ്പു) ആ​ണ് വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത്. നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് കു​ഞ്ഞി​ന്റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെടുത്തു. പി​താ​വ് ന​ല്‍കി​യ ബി​സ്ക്ക​റ്റ് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കു​ഞ്ഞ് കു​ഴ​ഞ്ഞു​വീ​ണ​തും തു​ട​ർ​ന്ന് മ​രി​ച്ച​തും എ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡൊക്കെ എന്ത്!

ഇന്‍ഡോര്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പതിവായി മികച്ച പ്രകടനം നടത്തുന്ന ബാറ്റര്‍മാരുണ്ട്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമെല്ലാം അക്കൂട്ടത്തില്‍ പെടുന്നവരാണ്. ഏകദിനങ്ങളിലും ഇതുപോലെ ഇന്ത്യക്കെതിരെ സ്ഥിരമായി മികവ് കാട്ടുന്ന ചിലരുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 140 കോടി ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ഹെഡ് തല ഉയര്‍ത്തി നിന്നത് ആരാധക മനസില്‍ ഇപ്പോഴും ഉണങ്ങാത്ത മുറിവാണ്. എന്നാല്‍ ഇന്ത്യക്കെതിരായ കളിമികവില്‍ ട്രാവിസ് ഹെഡിനെയും മലര്‍ത്തിയടിക്കുകയാണിപ്പോള്‍ […]

കൊല്ലം പത്രക്കുറിപ്പ്

ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്യുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20/01/2026)ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗാപാല്‍ നിര്‍വഹിക്കും. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

ആകാംക്ഷയിൽ ആരാധകർ

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോഴും തിയേറ്ററിൽ മുന്നേറുകയാണ്. റീലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 1000 കോടി ക്ലബ്ബിൽ ചിത്രം ഇതിനോടകം തന്നെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. രണ്ടാം ഭാഗത്തിൽ കഥ എങ്ങനെ വികസിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബോർഡർ 2 നൊപ്പം ധുരന്ധർ 2 ന്റെ […]

വില്ലേജ് ജനപക്ഷം

എം പിമാർ സ്ഥാനം കളഞ്ഞ് എം എൽ എ ആകുന്നത് തെറ്റ്. തിരുവനന്തപുരം : ഓരോരുത്തർ അധികാര കൊതിയാൽ സ്ഥാനം ഒഴിയുമ്പോൾ അവിടെ വീണ്ടും ഇലക്ഷൻ നടത്താൻ സർക്കാരിന്റെ(ജനത്തിന്റെ നികുതിപ്പണം) കോടികൾ ചിലവഴിക്കപ്പെടുന്നു. കൂടാതെ ഉദ്യോഗസ്ഥർക്ക് ജോലിഭാരം, പോലീസ്, അർദ്ധ സൈനികർക്ക് അധികജോലി, ജനങ്ങൾക്ക് ദുരിതം, ശബ്ദമലിനീകരണം, പ്രകൃതി മലിനീകരണം, സംഘർഷങ്ങൾ ഇവയൊക്കെ ഫലം. ജയിച്ചു സത്യ പ്രതിജ്ഞ ചെയ്തവൻ ആരോഗ്യകാരണങ്ങളാലോ, മരണപ്പെട്ടോ, തുടർന്നു തന്റെ കർത്തവ്യം നിറവേറ്റാൻ സാധിക്കാതെവന്നാൽ മാത്രമേ വീണ്ടും തിരഞ്ഞെടുപ്പ് നടത്താവു. അല്ലാത്ത […]

അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫോട്ടോ എക്സിബിഷൻ ‘ലെൻസ്‌കേപ്പ് കേരള’യ്ക്ക് ജനുവരി 20ന് ന്യൂഡൽഹിയിൽ തുടക്കമാകും.രാജ്യത്തെ 10 പ്രധാന നഗരങ്ങളിലായി രണ്ടര മാസത്തോളം നീളുന്ന പ്രദർശനം ന്യൂഡൽഹി ട്രാവൻകൂർ പാലസ് ആർട്ട് ഗാലറിയിൽ ജനുവരി 20ന് വൈകിട്ട് 4.30ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 10 പ്രമുഖ ട്രാവൽ മീഡിയ ഫോട്ടോഗ്രാഫർമാരായ ഐശ്വര്യ ശ്രീധർ,അമിത് പശ്രിച്ച, എച്ച് സതീഷ്, കൗന്തേയ സിൻഹ, മനോജ് അറോറ, നടാഷ […]

രക്തസാക്ഷി മണ്ഡപ തർക്കം

തിരുവനന്തപുരം : ഗവ ലാ കോളേജിൽ എസ് എഫ് ഐക്കാർ നിർമ്മിച്ച രക്തസാക്ഷി മണ്ഡപം അനധികൃതമെന്ന പരാതി നിലനിൽക്കെ,​ഇന്നലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ സക്കീർ ഹുസൈൻ അനുസ്മരണം നടത്തി. പി ഡി പി ആക്രമണത്തിൽ കൊല്ലപ്പെട്ട കോളേജ് യൂണിയൻ മുൻ ചെയർമാൻ സക്കീർ ഹുസൈന്റെ പേരിലാണ് രക്തസാക്ഷി മണ്ഡപം നിർമ്മിച്ചത്. സ്തൂപത്തിന്റെ ഉദ്‌ഘാടനം ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും,​ വെള്ളിയാഴ്ച ഇതുതടഞ്ഞ് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇതോടെ മുഖം രക്ഷിക്കാൻ സ്തൂപം ഉദ്‌ഘാടനം ചെയ്തതായി എസ് […]

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് : ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കാരണം വ്യക്തമല്ല. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Back To Top