ഉത്തരേന്ത്യയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വാദം തള്ളി ഫരീദാബാദ് അതിരൂപത.
സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് സഭയുടെ രീതിയെന്നും അനാവശ്യ ഭീതി പരത്തേണ്ട കാര്യമില്ലെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പറഞ്ഞു. ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കുരിശുമാലയിട്ട് പുറത്തിറങ്ങിയാൽ തിരിച്ചു വരുമെന്ന് ഉറപ്പില്ലെന്ന തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം ഫരീദാബാദ് അതിരൂപത തള്ളി. ഉത്തരേന്ത്യയിലെവിടെയും ക്രൈസ്തവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമില്ലെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ തെറ്റിദ്ധാരണ മൂലമാണെന്നും ഫരീദാബാദ് അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് നടത്തുന്ന […]
ശൗര്യ ചക്ര സുജിത്ബാബു അനുസ്മരണം
നൂറനാട്: ജമ്മു കാശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു പ്രാപിച്ച സൈനികൻ ശൗര്യ ചക്ര ബഹുമതി നൽകി രാഷ്ട്രം ആദരിച്ച സുജിത് ബാബുവിന്റെ 17 മത് വീരമൃത്യു വാർഷിക ആചരണം ആലപ്പുഴ നൂറനാട് സ്മൃതി മണ്ഡപത്തിൽ നടന്നു. ആദരവ് അർപ്പിക്കാൻ സൈനികർ ഡെപ്യൂട്ടി കമാണ്ടന്റ് മനോജിന്റെ നേതൃത്വത്തിൽ എത്തി. സമീപ സ്കൂളുകളിലെ എൻ.സി. സി, സ്കൗട്ട് വിദ്യാത്ഥികൾക്കൊപ്പം വിരമിച്ച സൈനികരും പുഷ്പാർച്ചന നടത്താൻ എത്തി. ശൗര്യ ചക്ര സുജിത് ബാബു സ്മാരക ട്രസ്റ്റ് സൗജന്യ മെഡിക്കൽ പരിശോധന […]
ഗുരുവായൂർ ഗോകുൽ ചരിഞ്ഞു.
വനം വകുപ്പിലെ ഐഎഫ്എസ് റാങ്കുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ആനപ്രേമി സംഘം. ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗുരുവായൂർ ഗോകുൽ (33) ചരിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചരിഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ എസ് രഘുനാഥന് നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍. കഴിഞ്ഞ ഫെബ്രുവരി 13ന് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനിടെ കൂട്ടാനയായ, ദേവസ്വത്തിന്റെ തന്നെ കൊമ്പൻ പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് പരിക്കേറ്റിരുന്നു. മികച്ച […]
ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ
കെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിയമരായും തീരുമാനിച്ചു. തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ.ജനീഷിനെ പ്രഖ്യാപിച്ചു. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ദേശിയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.എം അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിയമരായും തീരുമാനിച്ചു. 2023 മുതൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഒ ജെ ജനീഷ്. നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന […]
മെഡി. കോളജ് ആശുപത്രിയിൽ ജലവിതരണം മുടങ്ങി.
തിരുവനന്തപുരം : ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി കാരണം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യൽറ്റി, മറ്റു വാർഡുകൾ, ഹോസ്റ്റലുകൾ തുടങ്ങിയിടങ്ങളിൽ ശുദ്ധജലവിതരണം മുടങ്ങി.പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ കൂട്ടിരിപ്പുകാരും രോഗികളും നെട്ടോട്ടത്തിലായി.ജലഅതോറിറ്റി നേരത്തെ അറിയിപ്പ് നൽകിയിരുന്നുവെങ്കിലും ആശുപത്രി അധികൃതർ പകരം സംവിധാനം ഒരുക്കാത്തതാണ് ദുരിതം ഇരട്ടിപ്പിച്ചത്.ഉള്ളൂർ ഇളങ്കാവിൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന പൈപ്പിലെ വാൽവ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ അറ്റകുറ്റപ്പണിയാണ് ആളുകളെ വലച്ചത്.ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെയായിരുന്നു അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നത്.ഇന്നലെ ഉച്ച വരെയും […]
മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു.
ഇനി മയ്യഴിക്ക് ഉത്സവരാവ്. മാഹി : മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു. രാവിലെ പതിനൊന്നരയോടെ, ബാൻ്റ് മേളത്തിൻ്റെയും, കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ബസലിക്ക റെക്ടർ, ഫാദർ സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട് തിരുനാൾ പതാക ഉയർത്തി. 12 മണിക്ക് ദേവാലയ മണികളുടേയും മുൻസിപ്പൽ സൈറൺന്റേയും അകമ്പടിയോടെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം പള്ളിയിൽ പ്രതിഷ്ഠിച്ചു. വൻ ഭക്തജന തിരക്കാണ് ഇന്ന് അനുഭവപെട്ടത്.മാഹി എം എൽ എ […]
ഡോ. മജീദ് ഖാന് നാടിന്റെ ആദരം.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കർമ്മ ശേഷി തെളിയിച്ച അതുല്യ പ്രതിഭ ഡോ.എ.പി മജീദ് ഖാന് പൗരാവലി ആദരവ് അർപ്പിക്കുന്നു.ഇന്ന് (ഒക്ടോബർ 5 ) വൈകുന്നേരം നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ കെ. ആൻസലൻ MLA അധ്യക്ഷനാകുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ A N ഷംസീർ നവതി ആഘോഷം ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി കെ രാജ് മോഹൻ, V ജോയ് MLA, M വിൻസന്റ് MLA, I B സതീഷ് MLA, ജില്ലാ […]
സിറ്റിയിൽ കുടിവെള്ള സപ്ലൈ മുടങ്ങി.
കേരള വാടർ അതോറിറ്റി സെക്ഷന്റെ പരിധിയിൽ വരുന്ന ഈഞ്ചക്കൽ അറ്റാക്കുളങ്ങര റോഡിലെ 7 : 00 PM പ്രിമോ പൈപ്പിലുണ്ടായ ചോർച്ച പരിഹരി ക്കുന്നതിന്റെ ഭാഗമായുള്ള പണി ഇന്നലെ രാത്രി മുതൽ 03/10/25 അട്ടക്കുളങ്ങരയിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഫലമായി സിറ്റിയിൽ പലയിടത്തും കുടിവെള്ള സപ്ലൈ മുടങ്ങിയിരുന്നു.
അസ്സസ്മെന്റ് ഗോൾഫ് ക്യാമ്പ്
തിരുവനന്തപുരം: 2025 ഒക്ടോബർ 3: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) നാഷണൽ ഗോൾഫ് അക്കാദമി, തിരുവനന്തപുരത്ത്, കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലുള്ള SAI തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ, യുവ ഗോൾഫ് കളിക്കാർക്കായുള്ള അസസ്മെന്റ് ക്യാമ്പ് ഇന്ന് ഉദ്ഘാടനം ചെയ്തു. 2025 ഒക്ടോബർ 3 മുതൽ 9 വരെ നടക്കുന്ന ഈ ക്യാമ്പ്, 12 നും 18 നും ഇടയിൽ പ്രായമുള്ള യുവ ഗോൾഫ് പ്രതിഭകളെ വിദഗ്ദ്ധ മേൽനോട്ടത്തിൽ തിരിച്ചറിയുന്നതിനും വഴികാട്ടുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. എസ്എഐ ആർസി […]
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം, ഫുട്ബോൾ ടൂർണമെൻ്റ്.
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം , ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബാൾ ടൂർണമെന്റ് വെള്ളിനേഴി ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 19 ക്ലബ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പൊതുജന വായനശാല കുറ്റാനശ്ശേരി ഫൈനലിൽ പുഴയോരം വടക്കൻ വെള്ളിനേഴിയെ പരാജയപ്പെടുത്തി ജേതാക്കൾ ആയി.വിജയികൾക്കുള്ള ട്രോഫി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയലക്ഷ്മി സമ്മാനിച്ചു. റിപ്പോർട്ടർ : പ്രവീൺ.
