നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം
സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ജനുവരി 1 മുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ തേടിയും വികസന ചർച്ചകളിൽ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി ജനുവരി 1ന് ആരംഭിക്കും. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ, നവകേരള സൃഷ്ടിക്കായുള്ള അഭിപ്രായ നിർദ്ദേശ രൂപീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്ന് വികസന നിർദ്ദേശങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും […]
ശിവഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും
ശിവഗിരി മഠത്തിന് കർണാടകയിൽ 5 ഏക്കർ ഭൂമി നൽകുമെന്ന് സിദ്ധരാമയ്യ. മഠത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വിദ്വേഷക പ്രസംഗകരോട് ഗുരുദേവ ദർശനം വായിക്കാൻ ആവശ്യപ്പെടുന്നു. വിഭജനത്തിൻ്റെ രാഷ്ട്രീയത്തെ എതിർക്കാം. സംവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇന്ത്യയുടെ ശക്തി ഏകതയിലല്ല, തുല്യതയിലാണെന്ന് ശിവഗിരി ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമാണെന്നും ഭാവിയിലേക്ക് […]
പുതുവർഷം തിരിച്ചടി
ൽപിജി സിലണ്ടർ വില കൂട്ടി; ഉയർന്നത് 111 രൂപ എണ്ണ കമ്പനികൾ രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നും വന്നിട്ടില്ല. 2026 ജനുവരി 1 മുതൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർദ്ധന ന നിലവിൽ വന്നു. Post Views: 13
പുതുവത്സര ആശംസകളുമായി മുഖ്യമന്ത്രി
പരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും ഉദാത്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് കരുതലോടെ നമുക്കും ആഘോഷങ്ങളിൽ പങ്കുചേരാമെന്നുള്ള പുതുവത്സരാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപനങ്ങൾ വഹിച്ചുകൊണ്ട് പുതുവർഷം എത്തിച്ചേർന്നിരിക്കുന്നതെന്നും കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ് പുതുവത്സരാഘോഷങ്ങൾക്ക് നിറവേകുന്നതെന്നും മുഖ്യമന്ത്രി ആശംസകൾ നേർന്നു.”
വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഷിക. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
പുതുവര്‍ഷത്തിലെ പുതിയ മാറ്റങ്ങള്‍ അറിയാം
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി ഇന്ന് (ഡിസം.31) അവസാനിക്കും. ജനുവരി ഒന്ന് മുതല്‍ 8ാം ശമ്പളകമ്മിഷൻ നടപ്പാകും. ശമ്പളവും പെൻഷനും പിന്നീട് വർധിക്കുമെങ്കിലും നടപ്പാക്കല്‍ തീയതി ജനുവരി ഒന്ന് ആയിരിക്കും. ക്രെഡിറ്റ് സ്കോർ റിസർവ് ബാങ്ക് നിർദേശപ്രകാരം ജനുവരി മുതല്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് വിവരങ്ങള്‍ ആഴ്ചയിലൊരിക്കല്‍ അയക്കണം. ഇത് ക്രെഡിറ്റ് സ്കോർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാനും അതുവഴി വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാനും സഹായിക്കും. പാചക […]
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചില്ല
ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ജഗ്ദീപ് ധൻകറിന് അർഹതപ്പെട്ട സർക്കാർ ബംഗ്ലാവ് ലഭിച്ചില്ല.ഇക്കാരണത്താൽ ദക്ഷിണ ഡൽഹിയിലെ ഛാത്തർപുരിലെ സ്വകാര്യ ഫാംഹൗസിലാണ് ധൻകർ താമസിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസാണിത്. പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങുന്ന ജൂലായ് 21-നാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥാനത്ത് തുടരാനാകില്ലെന്നാണ് പറഞ്ഞതെങ്കിലും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനയുണ്ടായിരുന്നു. മുൻഉപരാഷ്ട്രപതിമാർക്ക് അവകാശപ്പെട്ട സർക്കാർ വസതിക്കായി ഓഗസ്റ്റ് […]
കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു
കോട്ടയം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മലപ്പുറത്തുനിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത്. ഇത് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കാനും വലിയ ദുരന്തം ഒഴിവാക്കാനും […]
മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ കോമയിൽ
ബ്രിസ്ബെയ്ൻ : മസ്തിഷ്ക ജ്വരം ബാധിച്ചതിനെത്തുടർന്ന് മുൻ ഓസ്ട്രേലിയൻ താരം ഡാമിയൻ മാർട്ടിൻ കോമയിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡാമിയന്റെ ആരോഗ്യസ്ഥിതി മോശമായത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ക്വീൻസ്ലാൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. അടിയന്തര ചികിത്സയ്ക്കു വേണ്ടി ഡാമിയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഡാമിയൻ മാർട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഡാമിയന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗിൽക്രിസ്റ്റ് കുറിച്ചു. […]
ഹരിയാനയിൽ കൂട്ട ബലാത്സംഗം
ഡല്‍ഹി : ഹരിയാനയില്‍ 25 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരുകയായിരുന്നു യുവതി. യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്‍കുന്നത്. […]
