വാടകവീട്ടില്‍ ഗ്യാസ്സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
വാടകവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ 23കാരനായ ടെക്കിക്ക് ടെക്കിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. കുണ്ടളഹള്ളിയില്‍ ഇന്നലെ വൈകുന്നേരം 6.15നാണ് സംഭവം. 43മുറികളുള്ള ഏഴുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സെവന്‍ഹില്‍സ് സായി കോ ലിവിങ് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നുംപുക ഉയരുന്നത് കണ്ടപ്പോള്‍ പരിശോധിക്കാനെത്തിയതായിരുന്നു അരവിന്ദും മറ്റു രണ്ടുപേരും. അപ്പോഴാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടാകുന്നത്. രണ്ട് സ്വകാര്യകമ്പനിയിലെ ജീവനക്കാര്‍ക്കും അടുക്കളയിലെ സഹായിയ്ക്കുമാണ് സ്ഫോടനത്തില്‍ പരുക്കേറ്റതെന്ന് വൈറ്റ് ഫീല്‍ഡ് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ. […]
ശബരിമല സ്വർണ്ണ കൊള്ളാ അന്വേഷണം
തിരുവനന്തപുരം : ശബരിമല അന്വേഷണം ഉന്നതരിലേക്ക്. മുൻ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എസ് ഐ ടി സംഘം ചോദ്യം ചെയ്തു. ഇരുവർക്കും പോറ്റിയുമായി ബന്ധമുണ്ടെന്ന് SIT സംഘം സംശയിക്കുന്നു.
ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ്. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ വ്യക്തമാക്കി. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. ഇതിനിടെ, കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് […]
കടുവ കിണറ്റിൽ വീണു
പത്തനംതിട്ട ചിറ്റാറിൽ ജനവാസ മേഖലയിലെ കിണറ്റിൽ ഒരു വലിയ കടുവ വീണു. ഇന്നു വെളുപ്പിനായിരുന്നു സംഭവം. നാട്ടുകാർ അറിച്ചതനുസരിച്ച് പോലിസും ഫോറസ്റ്റ് ഉദ്ദേഗസ്ഥരും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹരികിഷോർ വില്ലേജ് ന്യൂസ്
സഖാവ് പറഞ്ഞു വായിച്ചു നോക്കാതെ ഒപ്പിട്ടു
ശബരിമല കട്ടിളപ്പാളി വിവാദ കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ബോർഡ് അംഗം വിജയകുമാർ സഖാവ് പ്രസിഡൻ്റ് പറഞ്ഞതനസരിച്ച് വായിച്ചു പോലും നോക്കാതെ താൻ ഒപ്പിട്ടതായി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു. പോറ്റി ഉൾപ്പടെയുള്ളവർക്ക് അന്യായ ലാഭമുണ്ടാക്കാൻ ബോർഡ് കൂട്ടു നിന്നതായും പറയുന്നു. ബോർഡിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് എസ് എ റ്റി അറിയിച്ചു. ഇനിയും കീഴടങ്ങാതെ പുറത്ത് നിന്നാൽ സർക്കാരിന് നാണക്കേടാകും എന്ന് ഭയന്നു എന്നും വിജയകുമാർ മൊഴി നൽകി. ഹരികിഷോർ വില്ലേജ് ന്യൂസ്
കൊച്ചി നഗരത്തിൽ തീപിടുത്തം
ഇന്നലെ രാത്രി 12.30 മണിയോടെ കൊച്ചി ബ്രോഡ്വേയിൽ കടകൾക്ക് തീ പിടിച്ചു. 12 ഓളം കടകൾ കത്തി നശിച്ചു. ഒരു കളിപ്പാട്ട കടയിലാണ് ആദ്യം തീപടർന്നത് .ഫയർ ഫോഴ്സിൻ്റെ സമയോചിതമായ പ്രവർത്തനം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ രക്ഷയായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി അറിയുന്നു ആളപായം ഇല്ല. ഹരികിഷോർ വില്ലേജ് ന്യൂസ്
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് സംഘട്ടനം
നിലമ്പൂർ വഴിക്കടവ് മരുതയിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരുത സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. സംഭവത്തിൽ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷും അനീഷും തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. മർദനമേറ്റ് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം […]
കുമരകത്തെ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ ന്യായീകരിച്ച്
കുമരകത്ത് ബിജെപി -കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച് സിപിഎമ്മിൽ എത്തിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. 2010 ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് ഗോപിയെ സിപിഎം പുറത്താക്കിയിരുന്നു. കോൺഗ്രസിൻ്റെ പോസ്റ്ററിൽ ഗോപിയുടെ ചിത്രവും വിജയാഹ്ലാദ പരിപാടികളിലും ഗോപി പങ്കെടുത്ത ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു. സ്വതന്ത്രനെന്ന് പറയുമ്പോഴും ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
തീവണ്ടിയിൽ തീപിടുത്തം
ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേയ്ക്ക് വന്ന ടാറ്റാനഗർ എക്സ്പ്രസ്സിന് നീ പിടിച്ചു. B1,B2 എന്നീ AC കോച്ചുകൾ പൂർണ്ണമായി കത്തിനശിച്ചു. കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരേയും രക്ഷപ്പെടുത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് 66 കി.മി. അകലെയുള്ള എലമഞ്ചിയൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ന് വെളുപ്പിനായിരുന്നു തീപിടുത്തം. അപകടം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ട്രെയിൻ നിറുത്തുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് എത്തുംമുമ്പേ രണ്ടു ബോഗികളും കത്തിനശിക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. റെയിൽവെ സമഗ്രമായ അന്വേഷണം പ്രഖ്യാപിചിട്ടുണ്ട്. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് […]
കൊടും ക്രിമിനൽ ബാലമുരുകൻ പിടിയിൽ
നവംബർ 3 ന് തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംക്രിമിനൽ ബാലമുരുകൻ ട്രിച്ചിയിൽ പോലീസ് വാഹനപരിശോധനയ്ക്കിടെ പിടിയിലായി. കൊലപാതകമടക്കം 53 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
