തീവണ്ടിയിൽ തീപിടുത്തം

തീവണ്ടിയിൽ തീപിടുത്തം

ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേയ്ക്ക് വന്ന ടാറ്റാനഗർ എക്സ്പ്രസ്സിന് നീ പിടിച്ചു. B1,B2 എന്നീ AC കോച്ചുകൾ പൂർണ്ണമായി കത്തിനശിച്ചു. കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരേയും രക്ഷപ്പെടുത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് 66 കി.മി. അകലെയുള്ള എലമഞ്ചിയൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ന് വെളുപ്പിനായിരുന്നു തീപിടുത്തം.

അപകടം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ട്രെയിൻ നിറുത്തുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് എത്തുംമുമ്പേ രണ്ടു ബോഗികളും കത്തിനശിക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. റെയിൽവെ സമഗ്രമായ അന്വേഷണം പ്രഖ്യാപിചിട്ടുണ്ട്.

റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top