എൽഡിഎഫിന് വീണ്ടും തിരിച്ചടി
തിരുവനന്തപുരം : കഴിഞ്ഞ രണ്ട് തവണയും LDF ജയിച്ച തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം ഡിവിഷനിൽ കോണ്ഗ്രസ്സിന്റെസുധീർ ഖാൻ 83 വോട്ടുകൾക്ക് വിജയിച്ചു. ഇന്നലെ വീണ്ടും പോളിംഗ് നടന്ന വാർഡിൽ ഇന്ന് വോട്ടെണ്ണൽ ആയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥി അപകടത്തിൽ മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
CPM ബന്ധം ഉപേക്ഷിച്ച് മുൻ MLA
അയിഷാ പോറ്റി കൊട്ടാരക്കരയിൽ സ്ഥാനാർത്ഥി ആകാൻ സമ്മതിച്ചാൽ അവർ തന്നെയാണ് സ്ഥാനാർത്ഥി എന്ന് UDF തലത്തിൽ ചർച്ച നടക്കവേ ആണ് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ച പോലെ വിസ്മയം നടന്നത്. UDF ൻ്റെ കൊട്ടാരക്കരയിലെ സ്ഥാനാർത്ഥി അയിഷാ പോറ്റി തന്നെ ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. തനിക്കെതിരെയുള്ള വിമർശനമാണ് പാർട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് മുൻ MLA വ്യക്തമാക്കി.
വെടിയേറ്റ് അഭിഭാഷകൻ മരിച്ചു
കോട്ടയം : സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വന്തം കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീടിന് സമീപത്തുള്ള റോഡിലായിരുന്നു അപകടം. യാത്രയ്ക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും, ഈ സമയം കയ്യിലുണ്ടായിരുന്ന തോക്ക് താഴെ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജോബി ഉപയോഗിച്ചിരുന്ന തോക്കിന് ലൈസൻസ് […]
14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി
തിരുവനന്തപുരം : കരമനയിൽ നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. കരമന കരിമുകൾ സ്വദേശി ലക്ഷ്മിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. കരമന പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു.
പുതിയ റേഷൻ കാര്‍ഡ്
തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള […]
വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ജനുവരി 15 ന് ( വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. തമിഴ്നാട്ടിലെ വിളവെടുപ്പ് ഉൽസവമാണ് തൈപ്പൊങ്കൽ. വിളവെടുപ്പ് സമൃദ്ധമാക്കിയ സൂര്യദേവനോടുള്ള നന്ദി പ്രകടനമായാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ നാല് ദിവസം അവധിയാണ്. കേരളത്തിലെ അതിർത്തി ജില്ലകളിലും […]
പുതിയ പരിഷ്കാരവും ഹിറ്റ്
ആലപ്പുഴ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കുള്ള കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം യാത്രകൾ ഹിറ്റായതിന് പിന്നാലെ, അന്തർ സംസ്ഥാന യാത്രകളും സൂപ്പർ ഹിറ്റ്. തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാൽ, മേഘമല, രാമേശ്വരം. കന്യാകുമാരി തുടങ്ങിയ ടൂറിസം സ്പോട്ടുകളാണ് പുതുവർഷത്തിൽ ബഡ്ജറ്റ് ടൂറിസത്തിന്റെ റൂട്ട് മാപ്പിൽ ഇടം പിടിച്ചിരിക്കുന്നത്. സാധാരണ ബസുകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക നിറത്തിലുള്ള ബസുകൾ ടൂറിനായി നിരത്തിലിറക്കിയത് യാത്രക്കാരെ കൂടുതൽ ഉഷാറാക്കി. 2025ൽ ബഡ്ജറ്റ് ടൂറിസം യാത്രകൾ വഴി മാത്രം 43 […]
വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കോഴിക്കോട് : കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. രണ്ട് കാർ യാത്രികരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.50-നാണ് അപകടമുണ്ടായത്. പിക്കപ്പിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കുണ്ട്. കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഈങ്ങാപ്പുഴ സ്വദേശി സുബിക്ക്, വയനാട് പൊയ്തന സ്വദേശി സമീർ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പിക്കപ്പിലെ സഹയാത്രികനായ പൊയ്തന സ്വദേശി സഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുവള്ളി ഭാഗത്തേക്ക് […]
വീടിനുള്ളിൽ യുവാവും വീട്ടമ്മയും മരിച്ച നിലയിൽ
കോട്ടയം : കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയാണന്ന് സംശയിക്കുന്നു. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, യുവാവിനെ സ്റ്റെയർകേയ്സിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
വരന് ദാരുണ അന്ത്യം
തിരുവനന്തപുരം : ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
