ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി
കോഴിക്കോട്ടെ ദീപക്കിന്‍റെ മരണത്തില്‍ ദീപക്കിനെതിരെ വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കെതിരെ ആത്മഹത്യാപ്രേരാണാക്കുറ്റം ചുമത്തി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിയില്‍ നിന്ന് മൊഴിയെടുത്ത് പൊലിസ്. വടകരയില്‍ എത്തിയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന പരാതിയില്‍ ദീപക്കിന്‍റെ മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. ഗോവിന്ദപുരത്തെ വീട്ടിലെത്തിയ പൊലിസ് സംഭവദിവസം ദീപക് നടത്തിയ പ്രതികരണങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വന്നത് മകനെ മാനസികമായ […]
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പിടികൂടി
കണ്ണൂർ : തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, […]
ബാലഗോപാലിനെ നേരിടാന്‍ അയിഷ പോറ്റി
കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാല്‍ – അയിഷ പോറ്റി മല്‍സരത്തിനു കളമൊരുങ്ങി. ഇന്ന് മണ്ഡലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് സര്‍ക്കാര്‍ പരിപാടിയാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കല്‍ കൂടിയാകും ചടങ്ങ്. സംസ്ഥാനത്തു തന്നെ ശ്രദ്ദിക്കപ്പെടുന്ന മല്‍സരം നടക്കുന്ന മണ്ഡലമായി കൊട്ടാരക്കര മാറുമെന്നുറപ്പ്. ജില്ലയിലെ സിപിഎമ്മിന്‍റെ ജനപ്രിയ മുഖമായിരുന്ന ഐഷ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചുമതല കോണ്‍ഗ്രസ് ഏല്‍പ്പിച്ചത് കൊടിക്കുന്നില്‍ സുരേഷിനെയായിരുന്നു. കോണ്‍ഗ്രസിലെത്തിയതിനു പിന്നാലെ പാര്‍ട്ടി വേദികളില്‍ ഐഷ പോറ്റി സജീവമാകുകയും ചെയ്തു. മണ്ഡലത്തിലുടനീളമുള്ള ഐഷയുടെ വ്യക്തി ബന്ധങ്ങള്‍ മുതല്‍കൂട്ടാകുമെന്നാണ് കോണ്‍ഗ്രസ് […]
റിട്ട ജസ്റ്റിസ് എ ലക്ഷ്മിക്കുട്ടി അന്തരിച്ചു
തിരുവനന്തപുരം : കേരള ഹൈക്കോടതി മുൻ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവുമായ റിട്ട ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അന്തരിച്ചു. തിരുവനന്തപുരം അമ്പലത്തറ പഴഞ്ചിറ ദേവീ ക്ഷേത്രത്തിന് സമീപം കായിക്കര വീട്ടിലായായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച (20–01–2026) രാവിലെ 11 മണിക്ക് വസതിയിൽ. അഭിഭാഷകയായിരിക്കെ 1987 ൽ നേരിട്ട് ജില്ലാ ജഡ്ജി ആയി കൊല്ലത്തു നിയമിതയായി. തുടർന്നു മാവേലിക്കര, പത്തനംതിട്ട തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. കേരള ഹൈക്കോടതി ജഡ്ജി ആയി 2000ൽ […]
പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു […]
ചീപ്പുങ്കൽ– മണിയാപറമ്പ് റോഡ് നിർമാണം
മണിയാപറമ്പ് : നാലു പതിറ്റാണ്ടിലേറെ മുടങ്ങിക്കിടന്ന ചീപ്പുങ്കൽ – മണിയാപറമ്പ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി വി.എൻ വാസവൻ വിലയിരുത്തി. റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മേയ് മാസം അവസാനത്തോടെ റോഡ് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, ചേർത്തല കുമരകം റോഡിൽനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള ബൈപ്പാസായി ഇതു മാറും. 40 കോടി രൂപയാണ് നിർമ്മാണ ചെലവ്. റോഡ് പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ പ്രദേശവാസികൾക്കടക്കമുള്ളവർക്ക് എറണാകുളം യാത്രയ്ക്ക് ആറ് കിലോമീറ്ററോളം കുറവ് […]
പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ പിടിവാശി
കേരള പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ പിടിവാശി മൂലം വീട്ടിലെത്താൻ മല നടന്നുകയറേണ്ട ഗതികേടിൽ കാസർകോട്ടെ കുടുംബങ്ങൾ. നായിത്തോട് എസ്‌സി, എസ്‌ടി ഉന്നതിയിലേക്കാണ് പ്ലാന്‍റേഷൻ കോർപ്പറേഷൻ വഴങ്ങാത്തതിനാൽ റോഡില്ലാത്തത്. ഉന്നതിയിലെ പ്രായമായവരും അസുഖബാധിതരും വഴിയില്ലാത്തതിനാൽ അടിസ്ഥാന ചികിത്സ പോലും ഉപേക്ഷിക്കുകയാണ്. നാട്ടക്കൽ നായ്ത്തോടുള്ള നിരവധി കുടുംബങ്ങൾക്ക് ഈ അള്ളിപ്പിടിച്ചുള്ള മലകയറ്റം ദിനചര്യയാണ്. ആകപ്പാടുള്ളനുറുങ്ങ് ഭൂമിയിലെ വീട്ടിലേക്ക് എത്തിപ്പെടാനുള്ള തത്രപ്പാട്. പ്ലാന്‍റേഷൻ കോർപ്പറേഷൻ കശുമാവ് തോട്ടത്തോട് ചേർന്ന് നിരവധി എസ്‌സി, എസ്‌ടി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്. കോർപ്പറേഷൻ സ്ഥാപിതമാക്കുന്നതിന് മുൻപ് […]
കൊലപാതകം തെളിഞ്ഞു
തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയുടെ വിധി. രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി അന്വേഷണ […]
വിലയിൽ സ്വർണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,06,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,30,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. […]
ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആലപ്പുഴ
19 ജനുവരി 2026 അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു ആലപ്പുഴ നീർക്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിൽ (IRTCBSF) ഡയറക്ടർ തസ്തികയിലേക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം നടക്കുന്നത്. ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി അല്ലെങ്കിൽ സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കോ അക്കാദമിക് വിദഗ്ധർക്കോ […]
