വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല
തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല തിരുവനന്തപുരം : കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, BFO രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. RRT സംഘം തിരച്ചിൽ തുടങ്ങി.
സുധാകരൻ ശിവാർത്ഥി നാടക പുരസ്കാരം
ഡോ അംബികാത്മജൻ നായർക്ക്തിരുവനന്തപുരം : പ്രശസ്ത നാടക – സിനിമ – സീരിയൽ നടനും സർക്കാർ പുരസ്കാര ജേതാവുമായ അന്തരിച്ച സുധാകരൻ ശിവാർത്ഥിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 10001 രൂപയും അവാർഡും നാടക കുലപതി ഡോ അംബികാത്മജൻ നായർക്ക് സൂര്യാ കൃഷ്ണമൂർത്തി സമ്മാനിച്ചു. മെഡിക്കൽ പ്രൊഫഷനും നാടകവും ഒരുമിച്ചു കൊണ്ടു പോയ പ്രതിഭയാണ് ‘അംബി സാറെ’ന്ന് സംവിധായകനും ചില്ലയുടെ അധ്യക്ഷനു മായ രഘൂത്തമൻ പറഞ്ഞു. നടൻ ജോബി, ഡോ സി പി പ്രകാശ്, ഡോ തോമസ് മാത്യു, മുൻ […]
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
ആറ്റിങ്ങൽ : തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ ആറ്റിങ്ങലിൽ തിരിതെളിയും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിൽ ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളിലെ 1002 സ്കൂളുകൾ പങ്കെടുക്കും. 317 മത്സരയിനങ്ങളിലായി 8299 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. അറബിക് സാഹിത്യോത്സവവും,സംസ്കൃതോത്സവവും ഇതോടൊപ്പം നടക്കും. യു പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുള്ളവരാണ് മത്സരാർത്ഥികൾ. ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാന വേദി. ആറ്റിങ്ങൽ സി എസ് ഐ ടൗൺ, യു പി എസ് ഡയറ്റ്, […]
മേയർ ആര്യ ബസ് തടഞ്ഞ കേസ് അട്ടിമറിക്കപ്പെട്ടു
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്നു കാട്ടി സര്‍ക്കാരിനും പൊലീസിനും വക്കീല്‍ നോട്ടിസ് അയച്ച്, ബസിന്റെ ഡ്രൈവറായിരുന്ന എല്‍.എച്ച്.യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കന്റോണ്‍മെന്റ് എസ്ഐ എന്നിവര്‍ക്കാണ് അഭിഭാഷകൻ അശോക് പി.നായര്‍ വഴി യദു നോട്ടിസ് അയച്ചത്. കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണം രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി അട്ടിമറിക്കപ്പെട്ടുവെന്നും മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന് ദേവ് എംഎല്‍എയെയും കുറ്റവിമുക്തരാക്കി […]
ലോക ഭിന്നശേഷി വാരാചരണം
ഡിസംബർ 3 ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി നടന്ന വിളംബര റാലിയും ഫ്ലാഷ് മോബും. പാമ്പാടി : ബി ആർ സി പാമ്പാടിയുടെ നേതൃത്വത്തിൽ സമദർശൻ – 2025 ഡിസംബർ 3 ന് ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ മുന്നോടിയായി വിളംബര റാലി ഇന്ന് രാവിലെ പാമ്പാടി എം ജി എം ഹൈസ് സ്കൂളിൽ ഹെഡ്മാസ്റ്റർ എബി ഫ്ലാഗ് ഓഫ് ചെയ്തു. എൻ സി സി, സ്കൗട്ട്, എസ് പി, റെഡ് ക്രോസ്, ബാൻ്റ് എന്നീ സംഘടനകൾ ചേർന്ന് […]
ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു പുറമേ സ്വകാര്യ ബാങ്കിന്റെ മാനേജര്‍ക്കും ബോംബ് ഭീഷണി സന്ദേശം കിട്ടി. കഴിഞ്ഞ കുറേ നാളുകളായി പലയിടങ്ങളിലും ഇത്തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും രാഷ്ട്രീയ പ്രശ്നങ്ങളും തീവ്രവാദ കേസുകളും പരാമര്‍ശിച്ചാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.
എസ്എൻഡിപി ഓഫീസ് ജനൽച്ചില്ല് തകർന്നു
കഴക്കൂട്ടം : തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയവർ പരസ്പരം ഏറ്റുമുട്ടി. അടിപിടി നടക്കുന്നതിനിടെ എസ്എൻഡിപി യോഗം കഴക്കൂട്ടം ശാഖ ഓഫീസിന്റെ ജനൽച്ചില്ലുകളും തകർന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. സമീപത്തെ കടയിൽ ഭഷണം കഴിച്ച ശേഷം മലപ്പുറം സ്വദേശികളായ മൂന്നുപേരും തിരുവനന്തപുരം സ്വദേശിയും തമ്മിൽ അടിപിടിയും വാക്കേറ്റവുമുണ്ടായി. ഇതിനിടെ ഒരാളുടെ തല ജനലിൽ ഇടിച്ചാണ് ഓഫീസിന്റെ ഗ്ലാസ് പൊട്ടിയതെന്നാണ് വിവരം. പിന്നാലെ കഴക്കൂട്ടം പൊലീസ് സംഘത്തിലുള്ളവരെ കസ്റ്റഡിയിലെടുത്തു. ഇന്റീരിയൽ ജോലികൾക്കായി ശ്രീകാര്യത്ത് […]
ഹോസ്റ്റലിൽ മരിച്ച നിലയിൽ
കണ്ണൂർ : ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു. 28 ന് രാത്രിയാണ് കോളജ് ഹോസ്റ്റലില്‍ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. അമ്മ സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) അച്ഛൻ […]
മഞ്ഞിലും തണുപ്പിലും കുളിർന്ന് കേരളം
തിരുവനന്തപുരം : കുളിരിൽ മൂടിപ്പുതയ്ക്കുകയാണ് ഒരാഴ്ചയായി കേരളം. ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്നതണുപ്പ് അൽപം നേരത്തേ വന്നതാണോ എന്ന സംശയമാണെങ്ങും. 4 ദിവസമായി മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് തിരുവനന്തപുരം അടക്കം പല ജില്ലകളിലും. വൃശ്ചിക മാസത്തിലെ ഈ അതിശൈത്യം അപൂർവമാണ്. പകൽ താപനില കുറഞ്ഞതിനാൽ രാവിലെയും ഉച്ചയ്ക്കും കടുത്ത തണുപ്പ് അനുഭവപ്പെടുന്നു. ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് ഇൗ അസാധാരണ തണുപ്പെന്ന് കാലാവസ്ഥാ കേന്ദ്രം അധികൃതർ പറയുന്നു. സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് […]
നാവികസേനാ ദിനാഘോഷ റിഹേഴ്സൽ
തിരുവനന്തപുരം : നാവിക സേനാ ദിനാഘോഷ പരിപാടികളുടെ റിഹേഴ്സൽ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്കു 12 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിലെ വിവിധ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും. റിഹേഴ്സൽ കാണുന്നതിനായി വരുന്ന പൊതുജനങ്ങൾ വൈകിട്ട് നാലിന് മുൻപായി നിർദേശിച്ചിരിക്കുന്ന പാർക്കിങ് ഗ്രൗണ്ടുകളിലെത്തണം. പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ 12 വയസിന് താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട് .
