Category: Local News

ആറുവരി ദേശീയപാത

തിരുവനന്തപുരം : സംസ്ഥാനത്തെ ആറുവരി ഹൈവേകളിൽ അപകടം ഒഴിവാക്കാൻ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാകും ദേശീയപാതയിൽ കയറാൻ അനുവദിക്കുക. റോഡ് അപകടനിരക്ക് കൂടിയ സാഹചര്യംകൂടി പരിഗണിച്ചാണ് നടപടി. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു.

രാഹുലിൻ്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി

കൊച്ചി : രാ​ഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം നൽകി. രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി കോടതിയെ സമീപിച്ചത്. 21ന് കോടതി വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക. വില്ലേജ് ന്യൂസ് പൊളിറ്റിക്കൽ ഡസ്ക്

മണ്ഡപത്തിന്‍കടവില്‍ പുലിപ്പേടി ഒഴിയുന്നു

വെ​ള്ള​റ​ട : മണ്ഡപത്തിന്‍കടവ് പരിസരത്ത് പുലിയെ കണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നുണ്ടായ ജനങ്ങളുടെ ആശങ്കക്ക് വിരാമമാകുന്നു. കഴിഞ്ഞദിവസം പ്രദേശത്ത് പുലിയെ കണ്ടതായി പരന്ന പ്രചാരണം തെറ്റാണെന്നും അത് വലിയൊരു നായയായിരുന്നെന്നും വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. നാട്ടുകാർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിവിശദമായ പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ കാല്‍പ്പാടുകളും മറ്റ് അടയാളങ്ങളും പരിശോധിച്ചതില്‍ നിന്ന് പുലിയുടേതായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. രാത്രികാലത്തെ വെളിച്ചക്കുറവില്‍ കണ്ട നായയെ പുലിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മലയോര മേഖലകളോട് ചേര്‍ന്ന […]

നാലാഞ്ചിറ S V വിലാസ് ലെയിൻ കൃഷ്ണപ്രഭയിൽ

Prof വി ദാമോദരൻ നായർ (തമ്പിസാർ -78)(Rtd ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റ് ഹെഡ് യൂണിവേഴ്സിറ്റികോളേജ്) അന്തരിച്ചു. സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച (09/01/2026) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. വില്ലേജ് ന്യൂസിന്റെ ആദരം🌹

സി പി എമ്മിൽ പൊട്ടിത്തെറി

വെളിനല്ലൂർ : പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അംഗങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതിന് എതിരെ ഇടതുപക്ഷ മുന്നണിയിൽ തന്നെ ഭിന്നത രൂക്ഷമായി. ഇടതുപക്ഷ മുന്നണിയിൽ പെട്ട അംഗത്തിനെ ജയിപ്പിക്കാമെന്നിരിക്കെ ബി ജെ പി അംഗത്തിന് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത് പാർട്ടി വിരുദ്ധമെന്ന് വിയോജിക്കുന്നവർ അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു

സൂക്ഷിച്ചത് പ്ലാസ്റ്റിക് ടിന്നില്‍, ഒപ്പം സൗദി റിയാലും

ചാരുംമൂട് : ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ച്‌ മരിച്ച യാചകൻ്റെ സഞ്ചിയിൽ ഉണ്ടായിരുന്നത് നാലരലക്ഷം രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന വ്യക്തിയുടെ സഞ്ചിയിലാണ് ഇത്രയധികം രൂപ കണ്ടെത്തിയത്. പ്ലാസ്റ്റിക് ടിന്നിലാക്കി സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനിൽ പണം എണ്ണിത്തിട്ടപ്പെടുത്തുന്നു. ജനുവരി അഞ്ച് തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇയാളെ സ്കൂട്ടർ ഇടിച്ചത്. പരിക്കേറ്റ് വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ, തൈപറമ്പിൽ കായംകുളം എന്നായിരുന്നു ഇയാൾ ആശുപത്രിയിൽ പറഞ്ഞ മേൽവിലാസം. തലയ്‌ക്ക്‌ […]

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിലായി

ബയോളജി അധ്യാപകനായ എൻ ശാലുവിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ്സ്‌ വിദ്യാർഥിനിക്ക് മുന്നിൽ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിച്ചു എന്ന പരാതിയിലാണ്. അറസ്റ്റ് പരീക്ഷയുടെ തലേന്ന് ഫോണിൽ വിളിച്ചാണ് നഗ്നത പ്രദർശിപ്പിച്ചത് പെൺകുട്ടിയോടും ഇയാൾ നഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗൺസിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്കൂളിൽ പരാതി നൽകിയെങ്കിലും അധികൃതർ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നൽകുകയയിരുന്നു. […]

വെളിനല്ലൂരിൽ ബിജെപി സി പി എം കൂട്ട് കെട്ട്

കൊല്ലം : വെളിനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽസി പി എം , ബി ജെ പി കൂട്ട് കെട്ട് വിജയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി പി എം അംഗങ്ങൾ ബി ജെ പി അംഗങ്ങൾക്ക് വോട്ട് നൽകി വിജയിപ്പിക്കുകയായിരുന്നു. വെളിനല്ലൂർ പഞ്ചായത്തിൽ കാലങ്ങളായി തുടർന്ന് വരുന്ന സി പി എം, ബി ജെ പി ബന്ധം ഇതോടെ വീണ്ടും ശക്തമായി ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി ആർ […]

നിയമസഭ പിടിക്കാൻ യു ഡി എഫ്

കൊല്ലം : കൊല്ലം ജില്ല പിടിക്കാൻ UDF സജീവ ചർച്ചയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നല്ല മൽസരം കാഴ്ചവച്ച സ്ഥാനാർത്ഥികളെ മുൻ നിർത്തി കളം പിടിക്കാൻ UDF ആലോചന. ചടയമംഗലം മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം മുതലാക്കാൻ M M നസീർ രംഗത്തിറങ്ങി. കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, കൊല്ലത്ത് ബിന്ദു കൃഷ്ണയും ചവറയിൽ ഷിബു ബേബി ജോണും രംഗത്തിറങ്ങി. കഴിഞ്ഞ ടേമിൽ നേരിയ വ്യത്യാസത്തിൽ UDF ന് നഷ്ടമായ സീറ്റുകളാണിവ. പുതിയ സാഹചര്യത്തിൽ UDF ന് അനുകൂലമെന്ന് പൊതുവിൽ […]

KSRTC ബസിലെ ദുരനുഭവം പങ്കുവച്ച് യുവതി

കൊട്ടാരക്കര : കൊല്ലം യാത്രക്കിടെ യുവതിക്ക് കെ എസ് ആര്‍ ടി സി ബസില്‍ ദുരനുഭവം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവെച്ചുകൊണ്ട് യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 40-50നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു വ്യക്തി മറ്റ് സീറ്റുകള്‍ ഉണ്ടായിട്ടും തന്‍റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നാണ് യുവതി പറയുന്നത്. മുൻപും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും തെളിവ് ഇല്ലാത്തതിനാൽ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല. അതുകൊണ്ടാണ് ആദ്യമേ വിഡിയോ എടുത്തെന്നും യുവതി […]

Back To Top