‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് ഇന്ന് തുടക്കം

‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്ന യുവതി- യുവാക്കൾക്ക് കൈത്താങ്ങാകുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്” പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മളനത്തിൽ അറിയിച്ചു.

വിദ്യാഭ്യാസത്തിനുശേഷം മത്സരപ്പരീക്ഷകൾക്കോ,​ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 1,​000 രൂപ വീതം ഒരു വർഷത്തേക്ക് ധനസഹായം ലഭിക്കും. പ്ലസ് ടു, വി എച്ച് എസ് ഇ, ഐ ടി ഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായ,​ 18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ പോർട്ടലായ eemployment.kerala.gov.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top