മഹേശ്വരം ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി
പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളോടൊപ്പം നടക്കുന്ന 7-മത് അതിരുദ്ര മഹായജ്ഞത്തിന് തുടക്കമായി. 13വരെയാണ് യജ്ഞം നടക്കുന്നത്. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രി മുഖ്യൻ ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റി,യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. യജുർവേദത്തിലെ നമകം, ചമകം എന്നീ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ശ്രീരുദ്രമന്ത്രം 121 വൈദികർ ചേർന്ന്11 ദിവസങ്ങളിലായി11 പ്രാവശ്യം ജപിക്കുന്ന അതിശ്രേഷ്ഠ വഴിപാടാണ് അതിരുദ്ര യജ്ഞം.യജ്ഞത്തിന്റെ ഭാഗമായി ദിവസേന വസുർധാരാഹോമവും നടക്കും. യജ്ഞദിവസങ്ങളിൽ നിർമ്മാല്യദർശനം,അഭിഷേകം, […]
കേരളത്തിൽ ഇരുന്നൂറോളം സ്വകാര്യബസുകൾക്ക് കുരുക്ക്
വടക്കഞ്ചേരി : മറ്റ് സംസ്ഥാനങ്ങളിൽ ഉപയോഗ കാലാവധി കഴിഞ്ഞ സ്വകാര്യബസുകൾ കേരളത്തിലേക്ക് കൊണ്ടുവന്ന് സർവീസ് നടത്തുന്നത് വിലക്കിയതോടെ സംസ്ഥാനത്ത് കുരുക്കിലായത് 200 ഓളം സ്വകാര്യബസുകൾ. അറ്റകുറ്റപ്പണികളെല്ലാം കഴിഞ്ഞ് സർവീസ് തുടങ്ങാനിരുന്ന ഘട്ടത്തിലാണ് സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനമുണ്ടായത്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സ്വകാര്യബസുകൾ സർവീസ് ആരംഭിക്കാനാകാതെ കുടുങ്ങിയത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 […]
എസ് പി വെങ്കിടേഷ് അന്തരിച്ചു
ചെന്നൈ : സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കിലുക്കം, മിന്നാരം, ജോണിവാക്കർ. കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
കോർപ്പറേഷനിൽ ലക്ഷങ്ങളുടെ ഡ്രെയിനേജ് ടാങ്കുകൾ നശിക്കുന്നു
നഗരത്തിലെ വീടുകളിലേക്ക് വിതരണം ചെയ്യാനായി തിരുവനന്തപുരം കോർപ്പറേഷൻ എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ ഡ്രയിനേജ് ടാങ്കുകൾ നശിക്കുന്നു. ജഗതി മൈതാനത്തിലാണ് നൂറിലേറെ ടാങ്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ടാങ്കുകള്‍ ഒരുമാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ഒരു വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കഴിഞ്ഞ കോർപ്പറേഷൻ ഭരണകാലത്താണ് വിതരണത്തിനായി ഡ്രയിനേജ് ടാങ്കുകൾ എത്തിച്ചത്. ഡ്രയിനേജ് പ്രശ്നമുള്ള കോർപ്പറേഷൻ പരിധിയിലുള്ള വീടുകളിൽ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഒരു വർഷത്തിലേറെയായി ടാങ്കുകൾ ജഗതി മൈതാനത്ത് ഇങ്ങനെ വെയിലേറ്റ് നശിക്കുകയാണ്. നിരവധിയാളുകൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം […]
ചടയമംഗലം വിട്ടുകൊടുക്കാതെ കോൺഗ്രസ്
വെളിനല്ലൂർ : ചടയമംഗലം നിയോജക മണ്ഡലം കൈക്കലാക്കാൻ ലീഗും ആർ എസ് പി യും ശ്രമിച്ചെങ്കിലും വിട്ടു കൊടുക്കാതെ പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാൻ കോൺഗ്രസിൽ ധാരണയായി. നിലവിലെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റും ജില്ലാ പഞ്ചായത്തു മെമ്പറുമായ പി ആർ സന്തോഷിനാണ് പാർട്ടി വിജയ സാധ്യത കാണുന്നത്.കാൽ നൂറ്റാണ്ടുകാലം പഞ്ചായത്ത് പ്രതിനിധി, അധ്യാപകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ, പൊതുസമ്മതൻ , സമുദായ നേതാക്കളുമായുള്ള അടുപ്പമുള്ളയാൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ മുൻ നിർത്തി മണ്ഡലം പിടിക്കാം എന്നാണ് […]
സി ജെ റോയിയുടെ മരണം
ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യൽ കമ്മീഷനായി പ്രഖ്യാപിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു മുറിയിൽ പരിശോധന നടക്കുമ്പോൾ മറ്റൊരു മുറിയിൽ പോയി സ്വയം നിറയൊഴിക്കാൻ ആകുന്നതെങ്ങനെ എന്നും റോയിയുടെ മരണം ബിസിനസ് ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടൽ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞുഅതേസമയം റോയ് സി ജെ ആത്മഹത്യ ചെയ്യാൻ മുമ്പ് തന്നെ തീരുമാനിച്ചിരുന്നതായി സൂചന. റോയ്യുടെ ഡയറിയിൽ ഇത് സംബന്ധിച്ച ചില നിർണായക വിവരങ്ങളുണ്ടായിരുന്നുവെന്നാണ് […]
മതപരിവർത്തനത്തിന്റെ പേരിൽ അറസ്റ്റ്
നെടുമങ്ങാട് : ഉത്തർപ്രദേശിലെ കാൺപൂർ നവരംഗയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർ ആൽബിനും കുടുംബവും നാട്ടിൽ മടങ്ങിയെത്തി. കഴിഞ്ഞ 13ന് യു പി പൊലീസ് അറസ്റ്റുചെയ്ത തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആൽബിന് മജിസ്ട്രേറ്റ് കോടതി 21ന് ജാമ്യം അനുവദിച്ചിരുന്നു. വീട്ടിൽ പള്ളിയുണ്ടാക്കി ആളുകളെയെത്തിച്ച് മതപരിവർത്തനം നടത്തുന്നെന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു അറസ്റ്റ്. നാട്ടിലെത്തിയ ആൽബിനെയും കുടുംബത്തെയും മന്ത്രി ജി ആർ അനിൽ കല്ലയത്തെ വസതിയിലെത്തി സന്ദർശിച്ചു. നിയമ സഹായം നൽകിയതിനും സർക്കാർ തലത്തിലുള്ള ഇടപെടലുകൾക്കും കുടുംബം […]
വിശ്വാസിസാഗരമായി നിളാതീരം
തിരുനാവായ : കേരള കുംഭമേളയെന്ന വിശേഷത്തോടെ, തിരുനാവായ നിളാമണപ്പുറത്തു നടക്കുന്ന മഹാമാഘ മഹോത്സവം ചൊവ്വാഴ്ച രാത്രിയോടെ സമാപിക്കും. ചൊവ്വാ ഴ്ച രാവിലെ യോഗീശ്വരപൂജ (പരശുരാമപൂജ)യോടെയാണ് തുടക്കം. ഇതുൾപ്പെടെയുള്ള വിശേഷ പൂജകൾ കഴിഞ്ഞാൽ സന്ന്യാസി മാരും ഭക്തരുമെല്ലാം ചേർന്ന് നടത്തുന്ന അമൃതസ്നാനം മാഘമാത്സവത്തിന്റെ പ്രധാനചടങ്ങാണ്. വിശ്വാസികൾ സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന ഭണ്ഡാര’ എന്ന ചടങ്ങിനുശേഷം പങ്കെടുക്കുന്ന മുഴുവൻ പേർക്കും അന്നപ്രസാദം നൽകും. സന്ധ്യക്കുള്ള നിളാ ആരതിയോടെ മഹാമാഘമഹോത്സവം സമാപിക്കും. തൈപ്പൂയദിവസമായ ഞായറാഴ്ച പുലർച്ചെ സൂര്യകാലടി പരമേ […]
സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്ക്
കല്ലമ്പലം : കവലയൂർ പള്ളിക്ക് സമീപം സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. ബസിലെ യാത്രക്കാരായ ആഗ്നസ് ബേബി (63), ഓമന (63), ആദി ലക്ഷ്മി (8), ആശ തുടങ്ങി 5 പേർക്കും ടിപ്പർലോറിയിലെ ഡ്രൈവർ ചേന്നൻകോട് സ്വദേശി ജയചന്ദ്രബാബു (68),ഇയാളുടെ സഹായി എന്നിവർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും,രണ്ടുപേരെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ആറ്റിങ്ങൽ വലിയകുന്ന് ഗവ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആർ […]
നിയമ ലംഘനം 10 കഴിഞ്ഞാൽ ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം : വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്നയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി വർഷത്തിൽ പത്തോ അതിലധികമോ എന്ന് പരിഷ്കരിച്ച് സംസ്ഥാനത്ത് നടപ്പാക്കാമെന്ന് മോട്ടോർ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് സർക്കാരിന് വകുപ്പ് റിപ്പോർട്ട് നൽകും. ജനുവരി ഒന്നുമുതൽ പ്രബല്യത്തിൽ വന്ന നിയമ ഭേദഗതി സംസ്ഥാനത്ത് അതേപടി നടപ്പാക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേശ്കുമാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് വകുപ്പിന്റെ നീക്കം. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണിത്. എന്നാൽ, ചരക്ക് ലോറികൾ, ബസുകൾ തുടങ്ങിയവയാണ് കൂടുതലായി നിയമലംഘനം നടത്തുന്നതെന്നും […]
