വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് സംഘട്ടനം
നിലമ്പൂർ വഴിക്കടവ് മരുതയിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരുത സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. സംഭവത്തിൽ മണ്ണിച്ചീനി സ്വദേശി അനീഷിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരേഷും അനീഷും തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമാവുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. മർദനമേറ്റ് തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം […]
കുമരകത്തെ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ ന്യായീകരിച്ച്
കുമരകത്ത് ബിജെപി -കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്രൻ അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ആളെ തിരിച്ച് സിപിഎമ്മിൽ എത്തിക്കാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. 2010 ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് ഗോപിയെ സിപിഎം പുറത്താക്കിയിരുന്നു. കോൺഗ്രസിൻ്റെ പോസ്റ്ററിൽ ഗോപിയുടെ ചിത്രവും വിജയാഹ്ലാദ പരിപാടികളിലും ഗോപി പങ്കെടുത്ത ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു. സ്വതന്ത്രനെന്ന് പറയുമ്പോഴും ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
തീവണ്ടിയിൽ തീപിടുത്തം
ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേയ്ക്ക് വന്ന ടാറ്റാനഗർ എക്സ്പ്രസ്സിന് നീ പിടിച്ചു. B1,B2 എന്നീ AC കോച്ചുകൾ പൂർണ്ണമായി കത്തിനശിച്ചു. കോച്ചുകളിലുണ്ടായിരുന്ന 158 യാത്രക്കാരേയും രക്ഷപ്പെടുത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്ന് 66 കി.മി. അകലെയുള്ള എലമഞ്ചിയൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഇന്ന് വെളുപ്പിനായിരുന്നു തീപിടുത്തം. അപകടം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ട്രെയിൻ നിറുത്തുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് എത്തുംമുമ്പേ രണ്ടു ബോഗികളും കത്തിനശിക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. റെയിൽവെ സമഗ്രമായ അന്വേഷണം പ്രഖ്യാപിചിട്ടുണ്ട്. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് […]
കൊടും ക്രിമിനൽ ബാലമുരുകൻ പിടിയിൽ
നവംബർ 3 ന് തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംക്രിമിനൽ ബാലമുരുകൻ ട്രിച്ചിയിൽ പോലീസ് വാഹനപരിശോധനയ്ക്കിടെ പിടിയിലായി. കൊലപാതകമടക്കം 53 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
ഗൂഗിള്‍ പേ വഴി പണം നല്‍കാനായില്ല
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നും രോഗിയെ ഇറക്കിവിട്ടു. ഗൂഗിള്‍ പേ വഴി പണം നല്‍കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ നടുറോട്ടില്‍ ഇറക്കി വിട്ടു. തിരുവനന്തപുരം വെള്ളറടയിലാണ് രോഗിയായ യുവതിയെ രാത്രി ബസില്‍ നിന്ന് ഇറക്കി വിട്ടത്. സംഭവത്തില്‍ വെള്ളറട സ്വദേശി ദിവ്യ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ആശുപത്രിയില്‍ പോയി വരുമ്പോള്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. ഡിപ്പോയില്‍ കാത്തുനില്‍ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്ന് അറിയിച്ചെങ്കിലും കേട്ടില്ല. രാത്രി ഒന്‍പതു മണിയോടെ കണ്ടക്ടര്‍ […]
UDF ഭൂരിപക്ഷം പ്രസിഡൻ്റ് സ്ഥാനം LDF ന്
കോട്ടയംഎരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. ശ്രീനിപുരം വാർഡിൽനിന്നും വിജയിച്ച സിപിഐ എമ്മിലെ അമ്പിളി സജീവൻ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.പ്രസിഡൻ്റ് സ്ഥാനം പട്ടിക വർഗ്ഗ വിഭാഗ സംവരണമായിരുന്നു. ഭൂരിപക്ഷം കിട്ടിയെങ്കിലും സംവരണ വിഭാഗത്തിൽ നിന്ന് ആരേയും വിജയിപ്പിക്കാൻ UDF ന് സാധിച്ചിരുന്നില്ല, മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ UDF അംഗങ്ങൾ വിട്ടുനിന്നിരുന്നു. ഇതോടെ കോറം തികയാതെ മാറ്റി വച്ച തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നു. ഇന്നും UDF അംഗങ്ങൾ പങ്കെടുന്നില്ല. കനകപ്പലം വാർഡിൽ നിന്നും ജയിച്ച […]
ഒരു വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്-റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ മണ്ണ് വാരി വിഴുങ്ങുകയായിരുന്നു. മണ്ണിലുണ്ടായിരുന്ന ചെറിയ കല്ലുകൾ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ ഉടൻ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും […]
ശാസ്തമംഗലം MLA ഓഫിസ് വിവാദം
പ്രതികരണവുമായി VK പ്രശാന്ത്. വട്ടിയൂർകാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ തന്നോട് ഇടപഴകാൻ സൗകര്യർത്ഥമായാണ്ശാസ്തമംഗലത്ത് ഓഫിസ് തീരുമാനിച്ചത്. നിയമപ്രകാരം നിശ്ചയിച്ച് വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. MLA ഹോസ്റ്റലിൽ വന്ന് ഒരാൾക്ക് കാണാൻ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടാകും, വയസായവർക്ക് പടികെട്ട് കയറി വരാൻ ബുദ്ധിമുട്ടുണ്ടാകും, ദിവസേന 150ൽ പരം ആൾക്കാരെ കാണുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആൾ ആണ് താനെന്നും MLA കൂട്ടി ചേർത്തു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
BJP മിഷൻ 2026 പ്രധാനമന്ത്രി എത്തും
തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ BJP സ്ഥാനാർത്ഥി നിർണ്ണയം അടക്കം സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി മോദി ജനുവരി രണ്ടാം വാരം എത്തുമെന്ന് റിപ്പോർട്ട് . നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 34 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് BJP കേന്ദ്രങ്ങളിൽ തീരുമാനം. 9 മണ്ഡലങ്ങളിൽ വിജയപ്രതീക്ഷ ഉണ്ട് എന്നും അറിയുന്നു. ഇത്തവണനേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ വട്ടിയൂർക്കാവ് ശ്രീലേഖ IPS, അരൂരിൽ ശോഭ സുരേന്ദ്രൻ, കാട്ടാക്കടയിൽ PK കൃഷ്ണദാസ്, തൃശൂർ/കൊടുങ്ങലൂരിൽK സുരേന്ദ്രൻ, ചെങ്ങന്നൂരിൽ […]
കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് അമ്മ പറഞ്ഞത്. കുഞ്ഞിൻ്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമെന്നാണ് സംശയം. കസ്റ്റഡിയിലെടുത്ത അമ്മയേയും […]
