പ്രാദേശിക അവധി

പ്രാദേശിക അവധി

ആലപ്പുഴ : അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ 2026 വര്‍ഷത്തെ തിരുനാള്‍ ദിനമായ ജനുവരി 20ന് ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതായിരിക്കും.

അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 380-ാമത് മകരം തിരുനാളിന് ജനുവരി 10ന് തുടക്കമായി. തിരുക്കർമങ്ങൾക്ക് ആലപ്പുഴ രൂപത അധ്യക്ഷൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. 17 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് ജനുവരി 27ന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top