വി പ്രിയദർശിനി ജില്ലാ പ്രസിഡന്റ് ആകും
കല്ലമ്പലം ഡിവിഷനിൽ നിന്ന് വിജയിച്ച സിപിഎമ്മിന്റെ വി പ്രിയദർശിനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സി പി എം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. കഴിഞ്ഞതവണ മണമ്പൂർ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. സി പി എം വർക്കല ഏരിയ കമ്മിറ്റിയംഗം,അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വർക്കല ഏരിയ സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.സി പി എം വർക്കല ഏരിയാ […]
മോദി പരാജയപ്പെട്ടാൽ എല്ലാം കോൺഗ്രസിന്റെ തലയിൽ ഇടും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നുഴഞ്ഞുകയറ്റക്കാർ’ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിലും അസമിലും ബിജെപി ഭരണത്തിലുണ്ടായിട്ടും എന്താണ് ചെയ്തത് എന്നും എല്ലാം പരാജയപ്പെട്ടാൽ കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യമെന്നും ഖർഗെ ചോദിച്ചു. എപ്പോഴെല്ലാം ബിജെപി സർക്കാർ പരാജയപ്പെട്ടോ അപ്പോഴെല്ലാം മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും ഖർഗെ പറഞ്ഞു. കേന്ദ്രത്തിലും അസമിലും ബിജെപിയാണ് ഭരണത്തിൽ എന്നതിനാൽ സർക്കാർ പരാജയങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏൽക്കണമെന്നാണ് ഖർഗെ വിമർശിച്ചത്. ‘എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും ബിജെപിയാണ്. […]
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് അല്ല
മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെന്നും ഏത് മതമാണെങ്കിലും മതവിദ്യാഭ്യാസം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല എം എൽ എ. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് ആലപ്പുഴ കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യുവതയുടെ അടിത്തറ മതവിദ്യാഭ്യാസമാണ്. സമസ്തയുടെ മുന്നേറ്റം സമൂഹത്തിന് ഗുണകരമാകും. രാജ്യത്തെ മതേതരത്വത്തെ തകർക്കാനുള്ള ശ്രമങ്ങൾക്ക് പ്രധാന മന്ത്രി നേതൃത്വം നൽകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. രാജ്യം ഏറ്റവും കൂടുതൽ ഭരിച്ചത് മുസ് ലിം രാജാക്കൻമാരാണ്. […]
വർഗീയ വിഷലിപ്തമായ ആഹ്വാനങ്ങളെ തള്ളിക്കളയണം
കേരളത്തിലെ ചില ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ്. വിദ്യാർത്ഥികളിൽ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർഎസ്എസ് രംഗത്തുവന്നിരുന്നു. ഓണം, ക്രിസ്മസ്, വിഷു, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്
അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന് . ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കീരിടമുയർത്തിയത്. 348 റൺസ് പിന്തുടർന്ന ഇന്ത്യ 156 റൺസിന് പുറത്തായി. ഇന്ത്യയുടെ അഞ്ചുപേർ രണ്ടക്കം കടക്കാതെ പുറത്തായി. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.
സത്യപ്രതിജ്ഞയ്ക്ക് കാത്തു നിൽക്കാതെ മടക്കം
സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പഞ്ചായത്ത് അംഗം മരിച്ചു. കോട്ടയം മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ കോൺഗ്രസിലെ പ്രസാദ് നാരായണനാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുപ്പതു വർഷമായി തദ്ദേശ ജനപ്രതിനിധിയായിരുന്നു പ്രസാദ് . കോൺഗ്രസ് സ്ഥാനാർഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു. നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളിൽ പകൽ 11.30നുമാണ് […]
ശ്രീനിവാസന് അന്ത്യാഞ്ജലി : സംസ്കാരം രാവിലെ
മലയാള സിനിമയുടെ പ്രിയപ്പെട്ട ശ്രീനിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ അദ്ദേഹത്തിന്റെ ഭൗതീക ശരീരം എറണാകുളം കണ്ടനാട്ടെ സ്വവസതിയിൽ എത്തിച്ചു. നാളെ രാവിലെ വരെ ഭൗതീക ശരീരം വീട്ടിൽ പൊതുദർശനത്തിന് വെക്കും. ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. ശനിയാഴ്ച ശ്രീനിവാസന്റെ ഭൗതീക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നാടിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, […]
മണ്ണന്തലയിൽ പോലീസ് മർദ്ദനം
മണ്ണന്തല പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് മർദ്ദനം നടന്നതായി പരാതി. CCTV ഓഫ് ചെയ്ത് തന്നെ മർദ്ദിച്ചുവെന്ന് ദസ്തക്കീർ എന്ന യുവാവിന്റെ പരാതി. നാലാഞ്ചിറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഇയാളുടെ ഭാര്യയുടെ പരാതിയിൽ വിളിച്ച് അന്വേഷിക്കുകയാണ് ചെയ്തതെന്ന് മണ്ണന്തല പോലീസ് പ്രതികരിച്ചു
പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക് പോയതായിരുന്നു കുമാരൻ ഇതിനിടയിലാണ് കടവയുടെ പിടിയിൽ അകപ്പെട്ടത്. വണ്ടിക്കടവ് ചെട്ടിമറ്റം ഭാഗത്ത് നിന്നാണ് കടുവ പിടിച്ചത്. പിന്നീട് പാറ ഇടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാളെ കെ മാർട്ട് സഹായം ലഭ്യമല്ല
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് ഡിലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനാൽ നാളെ21/12/2025 (ഞായർ) പൊതുജനങ്ങൾക്ക്കെ സ്മാർട്ട് സോഫ്റ്റ്വെയർ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കുന്നതല്ല എന്ന് ഐ.കെ. എം. എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഡിസംബർ 21 ന് ശേഷം തുടർന്നും കെ സ്മാർട്ട് സേവനം ലഭ്യമാവുന്നതാണ്. ബാലചന്ദ്രൻ നായർ. Mവില്ലേജ് ന്യൂസ് മീഡിയ റിപ്പോർട്ടർഉളിയാഴ് ത്തുറ
