ശാസ്തമംഗലം MLA ഓഫിസ് വിവാദം
പ്രതികരണവുമായി VK പ്രശാന്ത്. വട്ടിയൂർകാവ് മണ്ഡലത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ തന്നോട് ഇടപഴകാൻ സൗകര്യർത്ഥമായാണ്ശാസ്തമംഗലത്ത് ഓഫിസ് തീരുമാനിച്ചത്. നിയമപ്രകാരം നിശ്ചയിച്ച് വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. MLA ഹോസ്റ്റലിൽ വന്ന് ഒരാൾക്ക് കാണാൻ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉണ്ടാകും, വയസായവർക്ക് പടികെട്ട് കയറി വരാൻ ബുദ്ധിമുട്ടുണ്ടാകും, ദിവസേന 150ൽ പരം ആൾക്കാരെ കാണുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആൾ ആണ് താനെന്നും MLA കൂട്ടി ചേർത്തു. റിപ്പോർട്ടർ : ഹരികിഷോർ ഉള്ളൂർ വില്ലേജ് ന്യൂസ്.
BJP മിഷൻ 2026 പ്രധാനമന്ത്രി എത്തും
തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലെ BJP സ്ഥാനാർത്ഥി നിർണ്ണയം അടക്കം സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി മോദി ജനുവരി രണ്ടാം വാരം എത്തുമെന്ന് റിപ്പോർട്ട് . നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 34 മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് BJP കേന്ദ്രങ്ങളിൽ തീരുമാനം. 9 മണ്ഡലങ്ങളിൽ വിജയപ്രതീക്ഷ ഉണ്ട് എന്നും അറിയുന്നു. ഇത്തവണനേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ വട്ടിയൂർക്കാവ് ശ്രീലേഖ IPS, അരൂരിൽ ശോഭ സുരേന്ദ്രൻ, കാട്ടാക്കടയിൽ PK കൃഷ്ണദാസ്, തൃശൂർ/കൊടുങ്ങലൂരിൽK സുരേന്ദ്രൻ, ചെങ്ങന്നൂരിൽ […]
വില്ലേജ് ന്യൂസ് വെബ് ടീവി – ഗ്ലോബൽ ഗേറ്റ്വേ പുരസ്കാരങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം : ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് വില്ലേജ് ന്യൂസ് വെബ് ടി വി യും ഗ്ലോബൽ ഗേറ്റ്വേ എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോമും ചേർന്ന് പ്രഖ്യാപിച്ച അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് ബാലഭവനിൽ നടക്കുന്ന ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ മാനവികത കർമ്മ ശ്രേഷ്ഠ പുരസ്കാരം കലാനിധി സെന്റർ ഫോർ ഇത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ കലാനിധിയ്ക്ക് ലഭിച്ചു. ബെസ്റ്റ് എംപവർമെന്റ് മെന്റർ അവാർഡ് ഡോ.സജു സക്സസിനും ഏറ്റവും നല്ല പിന്നണി ഗായകനുള്ള അവാർഡ് […]
ഡെപ്യൂട്ടി മേയർ
ഡെപ്യൂട്ടി മേയർ ആശാനാഥ്.
കോർപ്പറേഷൻ മേയർ
വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി സത്യപ്രതിജ്ഞ ചെയ്യുന്നു
വി വി രാജേഷ് മേയറാകും
തിരുവനന്തപുരം : സസ്പെൻസ് പൊളിച്ചു കൊണ്ട് പുതിയ കോർപ്പറേഷൻ മേയറായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. കരിമംവാർഡ് കൗൺസിലർ ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയർ.
ടേക്കോഫിന് പിന്നാലെ എൻജിനിൽ സാങ്കേതിക പ്രശ്നം
ന്യൂഡൽഹി : എൻജിനിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് മുംബയിലേക്ക് പോയ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. 355 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 777 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചിറക്കിയത്. മുംബയിലേക്ക് പോയ AI887 വിമാനം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് സാങ്കേതിക പ്രശ്നം കാരണം തിരിച്ചിറക്കാൻ തീരുമാനിച്ചെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഫ്ലാപ്പ് പിൻവലിക്കൽ സമയത്ത് വലത് വശത്തെ […]
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം
കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചതിൽ പ്രതികരണവുമായി കെ കെ രമ എംഎൽഎ. പ്രതികളെ മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണ്. അവർക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ ജയിലിൽ ഒരുക്കുന്നുണ്ട്. ജയിൽ അധികൃതർ പറയുന്നത് പ്രതികളുടേത് നിയമാനുസൃത പരോൾ ആണെന്നാണ്. എന്നാൽ ഇതൊന്നും ജയിലിലെ മറ്റ് തടവുപുള്ളികൾക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണ്. ടി പി വധക്കേസ് പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമാണ് ഇതെല്ലാം. കഴിഞ്ഞ ദിവസമാണ് പരോൾ കിട്ടാൻ കൊടി […]
അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് : ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ഒറ്റപ്പാലം ലക്കിടിയിലുണ്ടായ അപകടത്തിൽ തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ മകൾ ആദിശ്രീ (അഞ്ച്) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മോഹൻദാസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നിൽ നിന്നു വന്ന ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും ആദിശ്രീയുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്സും […]
ജമ്മുവില് അതീവ ജാഗ്ര
ഡൽഹി : ജമ്മു പ്രവിശ്യയിൽ കനത്ത സുരക്ഷാ ജാഗ്രത തുടരുന്നതിനിടെ, എൻഐഎ ആസ്ഥാനത്തിനു സമീപത്ത് നിന്ന് മാരക പ്രഹരശേഷിയുള്ള റൈഫിളുകളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ടെലിസ്കോപ്പ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിൽ നിന്ന് സ്നൈപ്പർ റൈഫിളുകളിലും അസാൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാവുന്ന ദൂരദർശിനിയാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് എൻ ഐ എ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സെക്യൂരിറ്റി ആസ്ഥാനത്തിനും ഇടയിലുള്ള കാടുപിടിച്ചു കിടന്ന സ്ഥലത്തു നിന്ന് ടെലിസ്കോപ്പ് കണ്ടെടുത്തത്. എൻ ഐ എ ആസ്ഥാനത്തിന് പുറമെ സി ആർ […]
