വില്ലേജ് ന്യൂസ് ട്രാവൻകൂർ ഫെസ്റ്റ് സമാപിച്ചു

വില്ലേജ് ന്യൂസ് ട്രാവൻകൂർ ഫെസ്റ്റ് സമാപിച്ചു


തിരുവനന്തപുരം : വില്ലേജ് ന്യൂസ് ടി വിയുടെ ഔപചാരിക ലോഞ്ചിംഗുമായി ബന്ധപ്പെട്ട് ഡിസംബർ 24നു ജവഹർ ബാലഭവനിൽ ആരംഭിച്ച ട്രാവൻകൂർ ഫെസ്റ്റ് ഇന്നലെ ഞായറാഴ്ച സമാപിച്ചു. 24 ബുധനാഴ്ച വി.കെ പ്രശാന്ത് MLA ഉദ്ഘാടനം ചെയ്ത മേളയിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ, കവി ഗിരീഷ് പുലിയൂർ, പ്രൊഫ രമാബായി,
സുരേഷ് ഒഡേസ, പിന്നണി ഗായകരായ പി കെ സുനിൽകുമാർ, പ്രമീള, മാതൃഭൂമി ചാനൽഎക്സിക്യുട്ടീവ് എഡിറ്റർ പ്രമേഷ് കുമാർ , ഫ്രാറ്റ് അധ്യക്ഷൻ
എം എസ് വേണു ഗോപാൽ ഡോ.ജോർജ്ജ് ഓണക്കൂർ തുടങ്ങിയവർ പങ്കെടുത്ത
സാംസ്കാരിക സദസുകളും കലാ പരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലുമായി അഞ്ച് ദിവസങ്ങളിലായിട്ടായി രുന്നു ട്രാവൻകൂർ ഫെസ്റ്റ്
ഇന്നലെ കലാനിധി അവതരിപ്പിച്ച മഞ്ജീരധ്വനി സർഗോൽസവം നിറഞ്ഞ സദസിന് മൂന്നു മണിക്കൂർ വൈവിധ്യമാർന്ന കലാ വിരുന്നായി.

കലാനിധി പ്രതിഭകളും കുരുന്നുകളും അക്ഷരാർത്ഥത്തിൽ വേദിയിൽ വിസ്മയം തീർത്തു.

കലാനിധി ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ കലാനിധി സാക്ഷാത്കാരം നിർവഹിച്ച കലാസന്ധ്യയിൽ സംഗീത നടന സമന്വയമാണ് അരങ്ങേറിയത്. കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായി കേരളത്തിൽ കലാ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന കലാനിധി കൾച്ചറൽ സെന്റർ വില്ലേജ് ന്യൂസ്
ടി വി യ്ക്ക് നൽകുന്ന വിജയാശംസയാണ് ഈ പരിപാടിയെന്ന് ചെയർ പേഴ്സൺ ഗീതാ രാജേന്ദ്രൻ ഞങ്ങളുടെ റിപ്പോർട്ടറോട് പറഞ്ഞു.

ഓരോ വില്ലേജിലും ഓരോ റിപ്പോർട്ടർ എന്ന നവീന ആശയം നടപ്പിലാകട്ടെയെന്ന് ഗീതാ രാജേന്ദ്രൻ ആശംസിച്ചു.

സന്തോഷ് രാജശേഖരൻ വില്ലേജ് ന്യൂസ് കൾച്ചറൽ ഡസ്ക്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top