Author: Editor3

എം പിമാർ മത്സരിക്കുന്നതിൽ തെറ്റില്ല

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് എംപിമാരെ മത്സരിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ജയസാധ്യത മാത്രമാകണം മാനദണ്ഡമെന്നും എം.കെ. രാഘവൻ എംപി. നിന്നാൽ ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിൽ എംപിമാരെ മത്സരിപ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശശി തരൂരിനെ മുൻനിരയിൽ നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് യുഡിഎഫിന് ഗുണംചെയ്യുമെന്നും അദ്ദേഹം കോഴിക്കോട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തരൂരിന് തരൂരിന്റേതായിട്ടുള്ള ഒരു ഇടം കേരളത്തിലുണ്ട്. അയാളെ ഇഷ്ടപ്പെടുന്ന ഒരുപാട് യുവാക്കളുണ്ട്. അതൊക്കെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് തന്റെ […]

ഇന്ത്യന്‍ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്

ഇന്ത്യന്‍ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ബി വി വര്‍ക്‌സും സംയുക്തമായാണ് ഈ വമ്പന്‍ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. AA23 എന്ന് ത്താക്ലാകമായി പേരിട്ടുകൊണ്ട് പുറത്തുവരുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ തന്നെ കിടുവാണ്. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അര്‍ജുന്റെ സ്‌റ്റൈലിഷ് […]

കയറ്റുമതി രംഗത്ത് കേരളത്തിൻ്റെ വൻ കുതിപ്പ്

തിരുവനന്തപുരം : കയറ്റുമതി രംഗത്ത് കേരളം ശക്തമായ മുന്നേറ്റം നേടിയതായി വ്യവസായ മന്ത്രി പി രാജീവ് . കയറ്റുമതി കേരളത്തിന്റെ ശക്തമായ മുന്നേറ്റ മേഖലയായി മാറുന്നതിന്റെ വ്യക്തമായ തെളിവായി നീതി ആയോഗ് പുറത്തിറക്കിയ പുതിയ റാങ്കിങ് പട്ടിക. കയറ്റുമതിക്ക് സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപ് 19-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇത്തവണ 11-ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കയറ്റുമതിയിലെ വൈവിധ്യവൽക്കരണം, മാനവ വിഭവ ശേഷി, എംഎസ്എംഇ (MSME) ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, നയപരമായ പിന്തുണ എന്നിവ ഉൾപ്പെടെയുള്ള […]

കര – ജല ഗതാഗതത്തെ ഒരുമിപ്പിക്കുന്ന പൊതുഗതാഗത സംവിധാനം

കൊച്ചി : അതിവേഗം വളരുന്ന കൊച്ചിയുടെ ഗതാഗത സംവിധാനങ്ങളുടെ മറ്റൊരു മുഖമായ കൊച്ചി വാട്ടർ മെട്രോയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് ഡെവലപ്‌മെന്റ് പോളി ( ഐടിഡിപി ) നൽകുന്ന സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിൽ കൊച്ചി വാട്ടർ മെട്രോയ്ക്ക് പ്രത്യേക പരാമർശം ലഭിച്ചു. ജലഗതാഗതത്തെയും കരഗതാഗതത്തെയും ഒരുമിപ്പിക്കുന്ന ലോകത്തിലെ ആദ്യ പൊതുഗതാഗത സംവിധാനം എന്ന നിലയിലാണ് ഈ അംഗീകാരം. ബ്രസീലിലെ സാൽവദോർ നഗരത്തിലെ ബസ് റാപ്പിഡ് ട്രാൻസിറ്റ് സംവിധാനത്തിനാണ് ഒന്നാം സമ്മാനം […]

കർഷകർ പ്രതിസന്ധിയിൽ

പുൽപള്ളി : കന്നുകാലി വളർത്തൽ കുറഞ്ഞതോടെ നെൽപാടങ്ങളിൽ സൂക്ഷിച്ച വൈക്കോലിനും ആവശ്യക്കാരില്ല. മേഖലയിലെ വിവിധ പാടശേഖരങ്ങളിൽ നൂറുകണക്കിനു റോൾ വൈക്കോലാണു കെട്ടിക്കിടക്കുന്നത്. സാധാരണ കൊയ്ത്തു സമയത്തു ക്ഷീരകർഷകരെത്തി വേനൽക്കാലത്തെ ആവശ്യത്തിനുള്ള വൈക്കോൽ വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. വന്യമൃഗ ഭീഷണിയും കഷ്ടപ്പാടുകളും മൂലം പലരും ഈ രംഗം വിട്ടു. വന്യമൃഗങ്ങളിറങ്ങി കന്നുകാലികളെ പിടിക്കുന്നതു വർധിച്ചതോടെ വനയോര മേഖലയിൽ അടുത്തിടെ ഒട്ടേറെ കർഷകർ പശുക്കളെ വിറ്റൊഴിവാക്കി. പലരും ഇൗ മേഖല വിട്ടു. നെൽക്കർഷകർക്കു വൈക്കോൽ കൂടി വിറ്റാൽമാത്രമേ പിടിച്ചുനിൽക്കാനാവൂ. ഒരേക്കറിൽ നിന്ന് […]

മുഖ്യമന്ത്രിയുടെ വിദേശയാത്ര

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ 2022-ലും 2023-ലും നടത്തിയ വിദേശയാത്രകൾക്ക് വിമാനക്കൂലി ഇനത്തിൽ വാങ്ങിയത് 41.57 ലക്ഷം രൂപ. 2022 ജനുവരി 15 മുതൽ കഴിഞ്ഞ ഡിസംബർവരെ ഗൾഫ് രാജ്യങ്ങൾ കൂടാതെ അമേരിക്ക, ബ്രിട്ടൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലടക്കം 16 വിദേശയാത്രകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. 2022-ലും 2023-ലും അദ്ദേഹം കൈപ്പറ്റിയ വിമാനയാത്രാക്കൂലിയുടെ കണക്കുകളാണ് പൊതുഭരണവകുപ്പ് വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്. ഔദ്യോഗിക, സ്വകാര്യയാത്രകളും ചികിത്സയ്ക്കായി അമേരിക്കയിലേക്കു നടത്തിയ യാത്രകളും ഇതിൽ ഉൾപ്പെടും. താമസം അടക്കമുള്ള മറ്റു ചെലവുകളുടെ […]

കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് റോഡിൽ യാത്രാദുരിതം

നെയ്യാറ്റിൻകര : തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി നിർമാണോദ്ഘാടനം നടത്തി റോഡുനീളെ ഫ്ളക്‌സുകളും സ്ഥാപിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഭരണസമിതികൾ നിലവിൽ വന്നിട്ടും കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് റോഡിലെ യാത്രാദുരിതത്തിന് അറുതിയില്ല. നവീകരണത്തിന് രണ്ടരക്കോടി അനുവദിച്ചതായുള്ള ഫ്ളക്‌സ് മാത്രമാണ് ഇപ്പോൾ റോഡിലുള്ളത്. അതിയന്നൂർ, കാഞ്ഞിരംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസുള്ള റോഡാണ് കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് കോൺവെന്റ് റോഡ്. വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡാണിത്. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നുപോകുന്നത്. വർഷങ്ങളായി നവീകരണം നടത്താതെ പൊട്ടിപ്പൊളിഞ്ഞനിലയിലാണ് റോഡ്. തകർന്ന റോഡിൽ […]

പൊലീസ് ഉദ്യോഗസ്ഥയുടെ തെരുവുനായ വളർത്തൽ

തിരുവനന്തപുരം : ചെങ്കോട്ടകോണത്ത് പൊലീസ് ഉദ്യോഗസ്ഥ സംരക്ഷിക്കുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയത്തിൽ മേയർ ഇടപെടുന്നു. പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയതായി മേയർ വി.വി.രാജേഷ് പറഞ്ഞു. നായകളെ വീട്ടിൽ നിന്ന് മാറ്റുന്ന കാര്യം ആലോചിക്കാൻ ഉടമയായ മെറ്റിൽഡയേയും സ്ഥലത്തെ കൗൺസിലർമാരെയും വിളിച്ച് നാളെ ചർച്ച നടത്തും. കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ തെരുവുനായ വളർത്തൽ നാട്ടുകാർക്ക് ഭീഷണിയാണെന്ന വാർത്ത മനോരമ ന്യൂസ് ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നായകളെ മാറ്റാൻ തയ്യാറാണെന്ന് ഉടമയും അറിയിച്ചു. നായവളര്‍ത്തല്‍ […]

റെയിൽവേ പാത വികസനം എങ്ങുമെത്തുന്നില്ല

നെയ്യാറ്റിൻകര : കന്യാകുമാരി-തിരുവനന്തപുരം റെയിൽപാത വികസനം എങ്ങുമെത്തുന്നില്ല. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി തുമ്പോട്ടുകോണം-ചിറ്റിക്കാട് ഭാഗത്തുള്ള നെയ്യാർ വലതുകര കനാൽ പൊളിച്ചുമാറ്റാൻ ഇറിഗേഷൻ വകുപ്പ് അനുമതി നിഷേധിച്ചതാണ് പുതിയ തടസം. നിലവിൽ മുക്കംപാലമൂട് മുതൽ ചിറ്റിക്കോട് വരെ തുരങ്കമുണ്ട്. 1974ൽ നിർമ്മിച്ചതാണ് ഇതുവഴിയുള്ള റെയിൽവേ പാതയും തുരങ്കപാതയും. പുതിയ പാത ഇരട്ടിപ്പിക്കൽ 2023ൽ ആരംഭിച്ചു. ഭൂമി ഏറ്റെടുത്ത് മണ്ണ് മാറ്റുന്ന ജോലിയും ആരംഭിച്ചു. ഒരു കിലോമീറ്റർ ദൂരമുള്ളതാണ് പുതിയ തുരങ്കപാത. ഇറിഗേഷൻ കനാൽ പുനർനിർമ്മിച്ച് നൽകാമെന്ന് റെയിൽവേ അധികൃതർ […]

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ല

കൊച്ചി : ക്ഷാമബത്ത (ഡിഎ) ജീവനക്കാരുടെ അവകാശമല്ലെന്നും ഭരണപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയിൽ. നിയമപരമായി നിർബന്ധമായും നൽകേണ്ട ആനുകൂല്യമല്ല ഡിഎ. ഇത് നൽകുന്നകാര്യത്തിൽ സമയപരിധി പറയാനാകുന്ന സാമ്പത്തികാവസ്ഥയിലല്ല ഇപ്പോഴെന്നും ഹൈക്കോടതിയിൽ സർക്കാർ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസാണ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ പി.കെ. ബാബുവഴി സത്യവാങ്മൂലം ഫയൽചെയ്തത്. ഡിഎ അനുവദിക്കുന്നതിൽ സർക്കാർ ഇപ്പോൾ പുതിയ രീതിയാണ് തുടരുന്നത്. ഇതുപ്രകാരം അഡീഷണൽ ഡിഎ അനുവദിക്കുന്ന മാസം മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുക. […]

Back To Top