Author: Editor3

ഹീറോയായി KSRTC ഡ്രൈവർ

വണ്ണപ്പുറം (ഇടുക്കി) : ചേലച്ചുവട് റോഡിൽ നാൽപ്പതേക്കർ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി. ഹാൻഡ് ബ്രേക്ക് ഇട്ടിട്ടും വണ്ടി നിന്നില്ല. ഡ്രൈവർ മനസ്സാന്നിധ്യം കൈവിടാതെ കുറച്ചുദൂരം ഓടിച്ച് താരതമ്യേന സുരക്ഷിതമായ ഒരു സ്ഥലത്തെ മൺതിട്ടയിൽ ഇടിച്ച് നിർത്തി. ഡ്രൈവർ കട്ടപ്പന സ്വദേശി പി വി ജോണിയുടെ മനസ്സാനിധ്യമാണ് വലിയ അപകടം ഒഴിവാക്കിയത്. ആർക്കും പരിക്കില്ല. ബുധനാഴ്ച രാവിലെ 10.40-നാണ് സംഭവം. കട്ടപ്പന ഡിപ്പോയിലെ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ് കോട്ടയത്തേക്ക് പോകുകയായിരുന്നു. ബസിൽ എൺപതിലധികം യാത്രക്കാരുണ്ടായിരുന്നു. […]

വിമാന സർവീസുകൾ തടസ്സപ്പെട്ടു

ടെഹ്റാൻ : യുഎസ് ആക്രമണം നടത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കേ വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്ത്യയിൽനിന്നും യുഎസിലേക്കുള്ള മൂന്നു വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും വൈകിയേക്കും. വ്യോമാതിർത്തി ഇറാൻ അടച്ചതോടെ പ്രധാന വിമാനക്കമ്പനികളെല്ലാം സർവീസുകൾ വഴിതിരിച്ചു വിടുകയാണ്. ഇന്ന് പുലർച്ചെ 3.45ഓടെയാണ് തങ്ങളുടെ വ്യോമാതിർത്തികൾ അടയ്ക്കുന്നതായി ഇറാൻ അറിയിപ്പ് നൽകിയത്. എന്നാൽ 7.30ഓടെ വ്യോമാതിർത്തി വീണ്ടും തുറന്നു. […]

വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ

കൊല്ലം : സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) കായിക വിദ്യാർത്ഥിനികളെ ഹോസറ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഒരാൾ പത്താം ക്ലാസ് വിദ്യർത്ഥിനിയും മറ്റൊരാൾ പ്ലസ് ടു വിദ്യാർത്ഥിനിയുമാണ്.സ്‌​റ്റേഡിയത്തോട് ചേർന്നുള്ള സായിയുടെ ഹോസ്​റ്റലിലാണ് കുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ അഞ്ചുമണിക്ക് പ്രാക്ടീസിനായി പോകാൻ വാർഡനും മ​റ്റു വിദ്യാർത്ഥികളുമെത്തി വിളിച്ചപ്പോൾ മുറി തുറന്നിരുന്നില്ല. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് […]

സി പി എം കേന്ദ്രകമ്മിറ്റി

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സി പി എം കേന്ദ്രകമ്മിറ്റി യോഗം (സി സി) കൂടും. തിരുവനന്തപുരത്ത് ഇ എം എസ് അക്കാദമിയിൽ കൂടുന്ന യോഗത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടക്കും. രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന വ്യവസ്ഥ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നടപ്പാക്കിയത്. ഇതിൽ ഇത്തവണ മാറ്റം വരുത്താനാണ് ആലോചിക്കുന്നത്. സ്ഥാനാർത്ഥി മാനദണ്ഡങ്ങളിലെ മാറ്റം സി സി യോഗത്തിൽ […]

പെൺതാളം ചരിത്രവും പുരാവൃത്തവും പ്രകാശനം ചെയ്തു

തിരുവനന്തപുരം : ആനി ജോൺസൺ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പെൺതാളം ചരിത്രവും പുരാവൃത്തവും’ എന്ന ഗ്രന്ഥം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും ശാസ്ത്രഗ്രന്ഥകാരനും പരിസ്ഥിതിഗവേഷകനും പൊലീസ് ഉദ്യോഗസ്ഥനും കഥകളി കലാകാരനുമായ ഡോ. വി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. ഗുരുഗോപിനാഥ് നടന ഗ്രാമം മെമ്പർ സെക്രട്ടറി ശബ്ന എസ് ശശിധരൻ പുസ്തകം ഏറ്റുവാങ്ങി. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന പ്രകാശനത്തില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി ഡയറക്ടർ എൻ ജയകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. […]

ഒരു സിംഹിയുടെ ഗർജ്ജനം പ്രകാശനം ചെയ്തു

തിരുവനന്തപുരം : കവിയും, ഗാനരചയിതാവും, ചരിത്രകാരനുമായസുകു മരുതത്തൂർ രചിച്ച ഒരു സിംഹിയുടെ ഗർജ്ജനം എന്ന ചരിത്ര പുസ്തകം പ്രശസ്ത നാടകകൃത്ത് ആർ എസ് മധു ഗാനനിരൂപകനും സാഹിത്യകാരനുമായ ടി പി ശാസ്തമംഗലത്തിന് നൽകി പ്രകാശനം ചെയ്തു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ സി ആർ പ്രസാദ് കേരളസർവ്വകലാശാല പ്രൊഫസർ ഡോ എ എം ഉണ്ണികൃഷ്ണൻ. കേരള പഠന വിഭാഗം അധ്യക്ഷയും മലയാളം ലെക്സിക്കണിൻ്റെ എഡിറ്ററുമായ,ഡോ സുജ, ഡോ റിജോയ്, എം രാജൻ, മൃദുല സി […]

പ്രാദേശിക അവധി

ആലപ്പുഴ : അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ 2026 വര്‍ഷത്തെ തിരുനാള്‍ ദിനമായ ജനുവരി 20ന് ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതായിരിക്കും. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 380-ാമത് മകരം തിരുനാളിന് ജനുവരി 10ന് തുടക്കമായി. തിരുക്കർമങ്ങൾക്ക് ആലപ്പുഴ രൂപത അധ്യക്ഷൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ […]

സംസ്ഥാനങ്ങൾ കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരും

ന്യൂഡൽഹി : തെരുവുനായ ആക്രമണങ്ങളിൽ ഒന്നും ചെയ്യാതിരിക്കുന്ന സംസ്ഥാനങ്ങൾ കനത്തപിഴ നൽകേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. നായകൾക്ക് തെരുവിൽ തീറ്റകൊടുക്കുന്നവരെയും ഉത്തരവാദികളാക്കുമെന്നും വീട്ടിൽക്കൊണ്ടുപോയി ഭക്ഷണം കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. കുട്ടികൾക്കും പ്രായമായവർക്കും നേരേയുള്ള നായകളുടെ ഓരോ കടിക്കും മരണത്തിനും പരിക്കിനും സംസ്ഥാനങ്ങൾ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും തെരുവുനായ വിഷയത്തിൽ വാദത്തിനിടെ ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹർജി ജനുവരി 20-ന് വീണ്ടും പരിഗണിക്കും. നായപ്രേമികൾക്കായി നീണ്ട അഭിഭാഷകനിര […]

ചില്ല്പൊട്ടിച്ച യു പി സ്വദേശി പിടിയിൽ

തിരുവനന്തപുരം : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ചന്ദ്രമൗരിയെ ഡി പി ഐ ജംഗ്ഷനു സമീപത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കാർ പാർക്ക് ചെയ്തതിനു സമീപത്തെത്തി കല്ലെടുത്തു മുൻഭാഗത്തെ ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുന്നതിന്റെ സി സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിഞ്ഞവർ ഇന്നലെ രാവിലെ 11ഓടെ […]

വഴിയിൽ കിടന്നു പാഴാകുന്നു

എടപ്പാൾ : ജലജീവൻ പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളിലായി കൂടിക്കിടക്കുന്നത് കോടിക്കണക്കിനു രൂപയുടെ പൈപ്പുകളും അനുബന്ധ സാമഗ്രികളുമാണ്. ഓരോ പഞ്ചായത്ത് പരിധിയിലേക്കും ആവശ്യമായ പിവിസി പൈപ്പുകൾ, ഇരുമ്പ് പൈപ്പുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ റോഡരികിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് കൂട്ടിയിട്ടിരുന്നത്. ആവശ്യം കഴിഞ്ഞ് ശേഷിക്കുന്നവ കൊണ്ടുപോകാൻ കരാറുകാർ എത്തിയിട്ടില്ല. വട്ടംകുളം വി സ്ക്വയർ പദ്ധതി പ്രദേശത്ത് ലോഡ് കണക്കിന് പൈപ്പുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. വി സ്ക്വയറിന്റെ ജോലികൾ ആരംഭിക്കുന്നതിനായി ഇവ എടുത്തുമാറ്റണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതിനാൽ […]

Back To Top