Author: Editor3

നഗരം ഗതാഗത കുരുക്കിൽ

തിരുവന്തപുരം : വൈകുന്നേരം രാഷ്ട്രപതിയുടെ യാത്ര കാരണമേർപ്പെടുത്തിയ ഗതാഗത നിയന്ത്രണവും ആശാവർക്കറന്മാരുടെ ക്ലിഫ് ഹൗസ് പ്രതിഷേധവും പെട്ടെന്ന് തകർത്തു പെയ്ത മഴയും ചേർന്ന് തലസ്ഥാനത്തെ ഗതാഗതം താറുമാറാക്കി. പട്ടം മുതൽ പ്രധാന പാതയും പോക്കറ്റ് റോഡുകളും ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി.സുരക്ഷാ ക്രമീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടറോഡുകളിലൂടെ സഞ്ചരിച്ച കാറുകൾ ഉൾപ്പെടെ മണിക്കൂറുകളോളം മുന്നോട്ടു നീങ്ങാനാവാതെ നിശ്ചലമായി. VVIP ഡ്യൂട്ടി കൂടിയായപ്പോൾ പോലീസിനും കാര്യമായി കുരുക്ക് അഴിക്കാനായില്ല.ഹരികിഷോർവില്ലേജ് ന്യൂസ്

കേരളം കൊല്ലസംഘത്തിന്റെ കൈയ്യിൽ.

അരിക്കുളം : സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് കൊള്ള സംഘം ഈ സംഘസത്തിനെതിരെ പ്രതികരിച്ചാൽ അക്രമിക്കാനുംഇല്ലാതാക്കാനുമുളള ശ്രമം നടക്കുന്നുണ്ടെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം UDF കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുൻ പിൽ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ന്റെ നഗരസഭാ കൗൺസിലർ പോലും സ്വർണം തട്ടിപ്പറിയ്ക്കുന്ന നാടായി കേരളം മാറി. ശബരിമലയിലെ സ്വർണം കടത്തിയ പോറ്റിയെ പോറ്റിവളർത്തിയവരിലേക്ക് അന്വേഷണം എത്തിച്ചേരുന്നില്ല […]

കരകുളം ഗ്രാമപഞ്ചായത്ത്‌ വികസന സദസ്സ് സംഘടിപ്പിച്ചു.

അഞ്ച് വർഷക്കാലം ആരോഗ്യ- വിദ്യാഭ്യാസ-ക്ഷേമ-വികസന മേഖലയിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പൊതുജന സമക്ഷത്തിൽ അവതരിപ്പിച്ചു കൊണ്ട് കരകുളം ഗ്രാമ പഞ്ചായത്തിൽ വികസന സദസ്സ് സംഘിടിപ്പിച്ചു.മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ് കരകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയതെന്ന്ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. പഞ്ചായത്തിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ പ്രശംസനീയ മാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 90 കോടി രൂപയുടെ പ്രവർത്തനങ്ങൾ പഞ്ചായത്ത് പൂർത്തീകരിച്ചിട്ടുണ്ട്. കരകുളം നിവാസികളുടെ സ്വപ്ന പദ്ധതിയായ വഴയില -പഴകുറ്റി നാലുവരിപ്പാത ഒന്നാംഘട്ട പ്രവൃത്തി ഉൾപ്പെടെ […]

പന്തലായനി തൊഴിലുറപ്പ് ഒമ്പുഡ്സ് മാൻ സിറ്റിംഗ്.

പന്തലായനി mnrega ഒമ്പുഡ്സ് മാൻ സിറ്റിംഗ്കൊയിലാണ്ടി വിപണന കേന്ദ്രത്തിൽ നടന്നു. പന്തലായനി ബ്ലോക്ക്‌ സെക്രട്ടറി സ ബിത ടി, സ്വാഗതം ആശംസിച്ച സിറ്റിങ്ങിൽ ഒമ്പുഡ്സ്മാൻശ്രീ സുകുമാരൻ തൊഴിലുറപ്പ് പദ്ധ്യതി യെ കുറിച്ചും നിയമങ്ങളെ കുറിച്ചും ഈ പദ്ധ്യതി മറ്റു പദ്ധതി കളിൽനിന്നും എങ്ങനെ വ്യത്യസ്ത മാകുന്നു എന്നു വിശദമായി സംസാരിച്ചു.ചേളന്നൂർ ബ്ലോക്ക് സെക്രട്ടറി ആബിത സന്നിഹിതയായിരുന്നു.11മണിക്ക് ആരംഭിച്ചു സിറ്റിംഗിൽ വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയവർ പരാതികൾ ഉന്നയിച്ചു.പരാതികൾ കേ ട്ടശേഷം ജീവനക്കാരുടെ യോഗവും നടന്നു.ജോയിൻ ബി ഡി ഒ […]

മുഖ്യ മന്ത്രിയുടെ വസതിയിലേക്ക് ആശ പ്രവർത്തകർ മാർച്ച്‌ നടത്തി.

ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം 5 ലക്ഷം രൂപ നൽകുക, കമ്മിറ്റി റിപ്പോർട്ട്‌ ഉടൻ പുറത്തുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ആശ വർക്കർമാർ ഇന്ന് (22/10/2025) നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനു നേരേ പോലീസ്മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.കഴിഞ്ഞ 256 ദിവസമായി സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തി വന്ന സമരത്തിന്റെ ഭാഗമായാണ് ഇന്നത്തെ ക്ലിഫ്ഹൗസ് മാർച്ച്‌ സംഘടിപ്പിച്ചത്. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനാകുന്ന്.

രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിൻ്റെ ചക്രങ്ങൾ കോൺക്രീറ്റിൽ താഴ്ന്നു.

പത്തനംതിട്ട : ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിൻ്റെ ടയറുകൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ കോൺക്രീറ്റ് പ്രതലത്തിൽ താഴ്ന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്റ്റർ തള്ളി മാറ്റി. ഇന്നലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്. രാഷ്ട്രപതിയുടെ യാത്രയ്ക്ക് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. രാഷ്ട്രപതിയുമായി ഹെലികോപ്റ്റർ സുരക്ഷിതമായിത്തന്നെയാണ് പ്രമാടത്ത് ഇറങ്ങിയത്. എന്നാൽ ഇറങ്ങിയ ശേഷമാണ് ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയത്. തിരുവനന്തപുരത്തുനിന്ന് എത്തിയ ഹെലികോപ്റ്റർ ആദ്യം നിലയ്ക്കൽ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം പെട്ടെന്ന് തീരുമാനം […]

കൊല്ലത്ത് നാടകാവതരണത്തിനിടെ നടന്‍ പി ആർ ലഗേഷ് വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലഗേഷ് കുഴഞ്ഞുവീണു മരിച്ചത്. കൊല്ലം : നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചമ്പക്കുളം സ്വദേശി പി ആര്‍ ലഗേഷ്(62) ആണ് മരിച്ചത്. കൊല്ലം അഞ്ചാലുംമൂട്ടില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ടായിരുന്നു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ വാർത്ത എന്ന […]

തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്.

കൊല്ലം കടയ്ക്കലിൽ 700ലേറെ പേര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി നേതൃത്വത്തിന് കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. തിരുവനന്തപുരം : കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും സിപിഐയിൽ കൊഴിഞ്ഞുപോക്ക്. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ പാർട്ടി വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജി.

റോഡിലേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് കുറ്റികൾ ഭീഷണിയാകുന്നു.

നാലാഞ്ചിറ മണ്ണന്തല റോഡിൽ കോട്ടമുകൾ എത്തുന്നതിനു മുൻപ് റോഡിന്റെ ഇടതു ഭാഗത്തായി കാൽ നട യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ നടപ്പാതയിലേക്ക് തള്ളി നിൽക്കുന്ന അഗ്രം കൂർത്ത ഇരുമ്പ് കമ്പികൾ കാൽനടയ്ക്ക് വിഘാതമാകുന്നു. പുതുതായി തുടങ്ങിയ നാലു ചക്ര വാഹന ഡിസ്ട്രിബ്യൂട്ടർ ഷോറൂമിന്റെ വശത്തായി സ്ഥാപിച്ച ബോർഡിലാണ് അപകടംവരുത്തുന്ന ഈ കമ്പികൾ ഫുട്പാത്തിലേക്ക് തള്ളിനിൽക്കുന്നത്. ഇതിനോടകം കുട്ടികൾക്കും മുതിർന്നവർക്കും പരിക്കേറ്റിറ്റും ഈ കമ്പികൾ ഇവിടെ ഇപ്പോഴും തുടരുന്നു. കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും നാട്ടുകാരും ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണിക്കുകയാണ് ബോർഡ് […]

രാഷ്ട്രപതി 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ.

സന്ദർശനം കണക്കിലെടുത്ത് ഇന്നും നാളെയും ശബരിമലയിൽ തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം :  രാഷ്ട്രപതി ദ്രൗപദി മുർമു നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 6.20ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിക്കും. രാഷ്ട്രപതിയുടെ ഇന്നത്തെ താമസം രാജ്ഭവനിലാണ്. രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. രാവിലെ 10.20ന് നിലയ്ക്കൽ ഹെലിപ്പാഡിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് റോഡ് മാർഗം പമ്പയിലേക്ക് തിരിക്കും. പമ്പാ സ്നാനത്തിനു […]

Back To Top