ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം 5 ലക്ഷം രൂപ നൽകുക, കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ആശ വർക്കർമാർ ഇന്ന് (22/10/2025) നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിനു നേരേ പോലീസ്മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
കഴിഞ്ഞ 256 ദിവസമായി സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തി വന്ന സമരത്തിന്റെ ഭാഗമായാണ് ഇന്നത്തെ ക്ലിഫ്ഹൗസ് മാർച്ച് സംഘടിപ്പിച്ചത്.
റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനാകുന്ന്.
