Author: Editor3

അമർത്യ സെന്നിനും റൊമില ഥാപ്പർക്കും ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം: കേരള സർക്കാർ 15-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന “ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി” എന്ന സെമിനാറിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ടു പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റൊമില ഥാപ്പർ,ഡോ. ശകുന്തള തിൽസ്റ്റെഡ്,ഫാറൂഖ് അബ്ദുള്ള, കനിമൊഴി എന്നിവർക്ക് രമേശ് ചെന്നിത്തല തുറന്ന കത്തയച്ചു. ഫാസിസ്റ്റ് സ്വഭാവം പുലർത്തുകയും വലതുപക്ഷവുമായി കൈകോർക്കുകയും നൂറുകണക്കിന് അഴിമതികളിൽപെടുകയും ചെയ്ത സർക്കാർ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത് മുഖംമിനുക്കാനുള്ള വ്യർഥ ശ്രമമാണെന്നും ജനവികാരം എതിരായിക്കഴിഞ്ഞ സർക്കാരിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് […]

തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം

വിതുര : തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചാരുപാറ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. ചാരുപാറ,പേരയത്തുപാറ,ചേന്നൻപാറ,തോട്ടുമുക്ക്, കന്നുകാലിവനം,മണലയം പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. സമീപപ്രദേശങ്ങളിലെ അവസ്ഥയും വിഭിന്നമല്ല.തെരുവുനായ്ക്കളുടെ എണ്ണംഅനുദിനം വർദ്ധിക്കുകയാണ്. പേവിഷബാധയുള്ള നായകളും ഇക്കൂട്ടത്തിലുണ്ട്. ഇവയെ പേടിച്ച് റോഡരികിലൂടെ നടക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.അനവധി പേർ‌ ഇതിനകം തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. വീടുകളിലും പൗൾട്രി ഫാമുകളിലും വരെ കയറി കോഴികളെ പിടികൂടിയ സംഭവവുമുണ്ട്. പൊൻമുടി സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും തെരുവുനായകൾ തമ്പടിച്ചിരുക്കുകയാണ്.തിരക്കേറിയ വിതുരകലുങ്ക് […]

നാഷണൽ റിസർച്ച് കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്‌സ്‌പോയും

തിരുവനന്തപുരം : കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുമായി മൂന്ന് ദിവസത്തെ ‘നാഷണൽ റിസർച്ച് കോൺഫറൻസും”ഹയർ എഡ്യൂക്കേഷൻ എക്സ്‌പോയും ഇന്ന് വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘ഗവേഷണത്തിൽ നിന്ന് പ്രയോഗത്തിലേക്ക്” എന്നതാണ്. എക്‌സ്‌പോ ഇന്ന് രാവിലെ 10ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നാഷണൽ റിസർച്ച് കോൺഫറൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള […]

ജനവാസമേഖലയിൽ കാട്ടുപന്നി കണ്ടെത്തിയത് പേട്ട ഭഗത്‌സിംഗ് റോഡിൽ

തിരുവനന്തപുരം: നഗരമദ്ധ്യത്തിലിറങ്ങിയ കാട്ടുപന്നിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് വനംവകുപ്പ്. അഞ്ചുദിവസം മുൻപ് രാത്രിയിൽ പേട്ട ഭഗത് സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷന്റെ പരിധിയിലുള്ള കാക്കോട് ലെയ്നിൽ കണ്ട കാട്ടുപന്നിയെ പിടികൂടാനാണ് അന്വേഷണം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെയാണ് കൗൺസിലർ എസ്.പി.ദീപക്കിന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെ നടപടി.അസോസിയേഷൻ സെക്രട്ടറി എം.എസ്.ഷിബു വാർഡ് കൗൺസിലറെ വിവരമറിയിച്ചിരുന്നു. കാക്കോട് ലെയിനിലെ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിലാണ് അഞ്ചുദിവസം മുൻപ് പുലർച്ചെ 1ന് കാട്ടുപന്നിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. കണ്ണമ്മൂല ഭാഗത്ത് മാസങ്ങൾക്കു മുൻപ് […]

തലയൽ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

ബാലരാമപുരം : തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേ​ത്ര​ ​ത​ന്ത്രി​ ​തി​രു​വ​ല്ല​ ​തെ​ക്കേ​ട​ത്ത് ​കു​ഴി​ക്കാ​ട്ടി​ല്ലം​ ​പ​ര​മേ​ശ്വ​ര​ൻ​ ​വാ​സു​ദേ​വ​ൻ​ ​ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ മു​ഖ്യ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ​കൊ​ടി​യേ​റ്റ് ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ന്ന​ത്. കൈതോട്ടുകോണം ശ്രീമഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും ആരംഭിച്ച കൊടിക്കൂറ ഘോഷയാത്രക്ക് റെയിൽവേ ക്രോസ് ജംഗ്ഷനിൽ ക്ഷേത്രഉപദേശകസമിതി സ്വീകരണം നൽകി, ക്ഷേത്രസന്നിധിയിലേക്ക് ആനയിച്ചു.തൃക്കൊടിയേറ്റ് നടന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആറോട്ടോടെ 17ന് സമാപിക്കും. എം.എൽ.എമാരായ എം.വിൻസെന്റ്,​ ഐ.ബി.സതീഷ്,​ പ‌ഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല,​ ജില്ലാ പഞ്ചായത്ത് അംഗം […]

പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23ൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച, 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. https://cmprathibhapuraskaram.kerala.gov.in വഴി ഫെബ്രുവരി 20 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308, ഇമെയിൽ: dcecmscholarship@gmail.com .

ആറ്റുകാൽ പൊങ്കാല മഹോത്സവം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കം കുറിച്ച് കാപ്പുകെട്ട് ചടങ്ങ് 23ന് വൈകിട്ട് 5.30ന് നടക്കും.സാധാരണ രാവിലെയാണ് കാപ്പുകെട്ടി കുടിയിരുത്തൽ നടക്കുന്നത്.അപൂർവമായിട്ടാണ് വൈകിട്ട് ചടങ്ങ് നടക്കുന്നത്.കാർത്തിക നാളിലാണ് കാപ്പുകെട്ട് നടക്കുന്നത്.23ന് വൈകിട്ട് 4.35നാണ് കാർത്തിക നക്ഷത്രം തുടങ്ങുന്നത്. അതുകൊണ്ടാണ് ചടങ്ങ് വൈകിട്ടായത്. ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ രാവിലെ 4.30ന് പള്ളിയുണർത്തലോടെ ആരംഭിക്കും. ഏഴാം ഉത്സവദിവസമായ മാർച്ച് 1ന് ഒഴികെ എല്ലാ ദിവസവും പള്ളിയുണർത്തൽ 4.30ന്.മാർച്ച് 1ന് രാവിലെ 7നാണ് പള്ളിയുണർത്തൽ.രാത്രി 1നാണ് നട അടയ്ക്കുന്നത്.പൊങ്കാല തലേന്നായ […]

യുവതിക്ക് ദുരനുഭവം

തിരുവനന്തപുരം : മസാജിംഗ് ജോലിക്ക് ഇന്റർവ്യൂവിനെന്ന പേരിൽ വിളിച്ചുവരുത്തിയ 23കാരിയെ സ്ഥാപന ഉടമ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് സെക്രട്ടേറിയറ്റിന് എതിർവശത്തെ സ്പാ കേന്ദ്രം മേയർ വി.വി. രാജേഷ് ഇടപെട്ട് അടച്ചുപൂട്ടിച്ചു. പൊലീസിന്റെ സഹായത്തോടെ കോർപ്പറേഷൻ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ‘സ്‌പർശൻ വെൽനസ് സ്‌പാ പ്രീമിയം’ എന്ന സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. സെക്രട്ടേറിയറ്റിന് എതിർവശത്തെ ക്യാപിറ്റൽ ടവറിൽ സ്പാ കേന്ദ്രം പ്രവർത്തിച്ചിരുന്ന ഭാഗത്തിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. തനിക്കുണ്ടായ ദുരനുഭവം […]

ജലവിതരണം പുനഃസ്ഥാപിച്ചു

തിരുവനന്തപുരം : കവടിയാർ – അമ്പലമുക്ക് റോഡിലെ വാട്ടർ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിലുണ്ടായ പൊട്ടൽ പൂർണമായും പരിഹരിച്ചു. ഇന്നലെ വൈകിട്ടോടെ ജലവിതരണം പൂർവസ്ഥിതിയിലായി. ഉയർന്ന പ്രദേശങ്ങളിലേക്ക് ഇന്ന് വൈകിട്ടോടെ കുടിവെള്ളമെത്തി തുടങ്ങും. ഇതോടെ വെള്ളയമ്പലം മുതൽ അമ്പലമുക്ക് വരെയുള്ള നഗരപ്രദേശങ്ങളിൽ മാസങ്ങളായി നിലനിന്നിരുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനാണ് പരിഹാരമായത്. ഭൂമിക്കടിയിൽ മൂന്ന് മീറ്റർ താഴ്ചയിലുണ്ടായിരുന്ന 400 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയിരുന്നത്. പൈപ്പിലൂടെയുള്ള ജലം സമീപത്തെ ഓടയിലേക്ക് നേരിട്ട് ഒഴുകുകയായിരുന്നു. ഇതേത്തുടർന്ന് ലൈനിലെ ജലമർദ്ദം കുറയുകയും […]

കലിപ്പ് മാറാതെ ശ്രീലേഖ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സംഘത്തിൽ ആർ ശ്രീലേഖ ഇല്ലെന്ന് വിവരം. ഇന്ന് ഉച്ചയ്ക്ക് 12.30നുള്ള കേരള എക്‌സ്പ്രസ് ട്രെയിനിലാണ് മേയർ വി വി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക് പുറപ്പെടുന്നത്. കൗൺസിലർമാരും മുൻസിപ്പാലിറ്റി പ‌ഞ്ചായത്ത് അദ്ധ്യക്ഷന്മാരും സംഘത്തിൽ ഉണ്ടാകും. എംആർ ഗോപനും ശ്രീലേഖയും സംഘത്തിൽ ഇല്ലെന്നാണ് വിവരം. ഇരുവരുടെയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. എന്നാൽ വിമാനമാർഗം […]

Back To Top