Author: Editor3

സബ് രജിസ്ട്രാർ ലക്ഷ്മി അറസ്റ്റിൽ

തിരുവനന്തപുരം : അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലവരുന്ന ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത് മറിച്ചുവിൽക്കാൻ ഒത്താശചെയ്ത വനിത സബ് രജിസ്ട്രാറെ മ്യൂസിയം പൊലീസ് അറസ്റ്രുചെയ്തു. ശാസ്തമംഗലം സബ് രജിസ്ട്രാർ കള്ളിക്കാട് സ്വദേശി കെ.ലക്ഷ്മിയാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും രേഖകളിൽ കൃത്രിമം കാട്ടിയും ഭൂമി തട്ടിയെടുക്കാൻ ആധാരമെഴുത്തുകാരൻ ഉൾപ്പെട്ട സംഘത്തിന് കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിഫലമായി 10 ലക്ഷവും 10 മൊബൈൽ ഫോണും ലക്ഷ്‌മി കൈപ്പറ്റിയിരുന്നു. സംഭവത്തിൽ […]

കേന്ദ്രത്തിന്റെ രണ്ട് വമ്പൻ പദ്ധതികൾ

തിരുവനന്തപുരം : കേരളത്തിലെ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾക്കുകൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ പദ്ധതികളെക്കുറിച്ച് സുരേഷ് ഗോപി അറിയിച്ചത്.

1000 രൂപയ്ക്ക് ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവച്ച് യുവാവ്

ആയിരം രൂപയ്ക്ക് സ്വന്തം ഭാര്യയെ യുവാവ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്ന് പൊലീസ്. പണം കൊടുത്ത് യുവതിയെ വാങ്ങിയ സുഹൃത്തുക്കള്‍ ഇവരെ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഫൈസാഗഞ്ചിലാണ് സംഭവം. 30കാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. പാചക വാതക കണക്ഷന്‍ ശരിയാക്കാന്‍ ഗ്യാസ് ഏജന്‍സിയില്‍ പോകാനെന്ന് പറഞ്ഞാണ് യുവതിയുമായി ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഗ്യാസ് ഏജന്‍സിയിലേക്ക് പോകുന്നതിന് പകരം വീട്ടില്‍ നിന്നും കുറച്ചകലെയുള്ള യൂക്കാലിക്കാടിന് സമീപത്തേക്ക് എത്തി. അവിടെ […]

തിരുവനന്തപുരത്താകെ 137 സ്പാ, വെൽനസ് കേന്ദ്രങ്ങൾ

തിരുവനന്തപുരം : തിരുവന്തപുരം കോർപറേഷൻ പരിധിയിലെ 137 സ്പാ , വെൽനസ് കേന്ദ്രങ്ങളിൽ 17 എണ്ണം പ്രവർത്തിക്കുന്നത് കോർപറേഷൻ്റെ ലൈസൻസില്ലാതെ എന്ന് ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തൽ. 113 സ്പാ, വെൽനസ് കേന്ദ്രങ്ങൾ ലൈസൻസോടെ പ്രവർത്തിക്കുമ്പോൾ ഏഴ് കേന്ദ്രങ്ങൾക്ക് ചെറുകിട വ്യവസായ ലൈസൻസാണ് ഉള്ളത്. കഴക്കൂട്ടം, കോവളം മേഖലകളിലാണ് കൂടുതൽ സ്പാകളും പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച കോർപറേഷൻ പരിധിയിലെ സ്പാകൾ കേന്ദ്രീകരിച്ച് അധികൃതർ സ്പെഷ്യൽ ഡ്രൈവ് നടത്തി. ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നോട്ടീസ് നൽകാനാണ് കോർപറേഷൻ്റെ തീരുമാനം. […]

ഡീസൽ വില കുതിക്കും

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തിയാൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പുതിയ വ്യാപാര കരാറുകളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത് പൂര്‍ണമായും നിറുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ഗുജറാത്തിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ഉൽപ്പാദന ശേഷിയുള്ള നയാര എനർജി റഷ്യയിൽ നിന്നുള്ള എണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നയാരയുടെ 49.13 ശതമാനം ഓഹരികള്‍ റഷ്യന്‍ ഊര്‍ജ ഭീമനായ റോസ്നെഫ്റ്റിന്റെ കൈവശമാണ്. […]

പോക്സോ കേസിൽ ജോൽസ്യൻ അറസ്റ്റിൽ

കൊല്ലം : ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോൽസ്യൻ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെയാണ് ഭരണിക്കാവിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി നിലവിളിച്ചതോടെ നാട്ടുകാർ എത്തി. ഇതോടെ […]

10.68 ലക്ഷം കിലോ ഇ-മാലിന്യം ശേഖരിച്ച് ക്ലീൻ കേരള

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ ഹരിതകർമ്മസേന മുഖേന പണം നൽകി ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 10.68 ലക്ഷം കിലോ ഇ-മാലിന്യം. 2023-24ലാണ് ഏറ്റവും കൂടുതൽ 2.47 ലക്ഷം കിലോഗ്രാം. 2025 മുതൽ വീടുകളിൽ നിന്ന് അപകടകരമല്ലാത്ത ഇലക്ട്രോണിക്,ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനങ്ങൾ വിലനൽകി ഹരി​തകർമ്മ സേന സ്വീകരി​ക്കുന്നത്. 2016ൽ ക്ലീൻ കേരള സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്ഥാപനങ്ങളിൽ നിന്ന് ഇവ ശേരി​ച്ചി​രുന്നു. ഇത് വിജയമായതോടെ കോർപ്പറേഷൻ,മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പിന്നീട് പഞ്ചായത്ത് തലത്തിലേക്കും കഴിഞ്ഞ […]

‘നൈപ്പർ’ സ്ഥാപിക്കണം

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നൈപ്പർ)​ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.നൈപ്പർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും, ഇത് വൈകുന്നത് കേരളത്തിന് ഈ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ നഷ്ടമാകാൻ കാരണമായേക്കാമെന്നും ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ കത്തിൽ വ്യക്തമാക്കി.

യു കെ കിംഗ്സ് കോളേജുമായി ഗവേഷണത്തിന് കേരളം

തിരുവനന്തപുരം : യു.കെ കിംഗ്സ് കോളേജുമായി പാർക്കിൻസൺസ് രോഗ ഗവേഷണത്തിൽ സഹകരിക്കുമെന്നും ഫെലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.പാർക്കിൻസൺസ് രോഗത്തെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര വാർഷിക സിമ്പോസിയം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കിംഗ്സ് കോളേജ് ഹോസ്‌പിറ്റൽ സി.ഇ.ഒ കിംബർലി പിയേഴ്സ് ലണ്ടനിലെ കിംഗ്സ് കോളേജും കേരള സർക്കാരും തമ്മിലുള്ള ഗവേഷണ സഹകരണങ്ങൾ വാഗ്ദാനം ചെയ്തു.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്,തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വകുപ്പ്,നാഷണൽ ഹെൽത്ത് മിഷൻ,കിംഗ്സ് കോളേജ് ലണ്ടൻ പാർക്കിൻസൺസ് […]

അമർത്യ സെന്നിനും റൊമില ഥാപ്പർക്കും ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപുരം: കേരള സർക്കാർ 15-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന “ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി” എന്ന സെമിനാറിൽ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ടു പ്രൊഫ. അമർത്യ സെൻ, പ്രൊഫ. റൊമില ഥാപ്പർ,ഡോ. ശകുന്തള തിൽസ്റ്റെഡ്,ഫാറൂഖ് അബ്ദുള്ള, കനിമൊഴി എന്നിവർക്ക് രമേശ് ചെന്നിത്തല തുറന്ന കത്തയച്ചു. ഫാസിസ്റ്റ് സ്വഭാവം പുലർത്തുകയും വലതുപക്ഷവുമായി കൈകോർക്കുകയും നൂറുകണക്കിന് അഴിമതികളിൽപെടുകയും ചെയ്ത സർക്കാർ, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത് മുഖംമിനുക്കാനുള്ള വ്യർഥ ശ്രമമാണെന്നും ജനവികാരം എതിരായിക്കഴിഞ്ഞ സർക്കാരിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് […]

Back To Top