അപകടത്തിൽ വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് പേടിച്ച് ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവർ മരിച്ചു.
വിദ്യാർത്ഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് അനീഷ് സംഭവ സ്ഥലത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. കാർ ഇടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റതുകണ്ട് ഭയന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ മരിച്ചു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷക്ക് പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ പിറകുഭാഗം തകരുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാർത്ഥി കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബേത്തൂർപാറ ഗവൺമെൻ്റ് […]
കെഎസ്ആർടിസി ബസും ടിപ്പർലോറിയും കൂട്ടിയിടിച്ചു.
ആലപ്പുഴയിൽനിന്ന് പത്തനംതിട്ടയിയിലേക്ക് പോയ കെഎസ്ആർടിസി ബസ് ജോസ-്കോ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് എതിരെ വന്ന ടിപ്പർലോറിയുമായി കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വാഹനത്തിന്റെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്. ഭീകരമായ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് നൂറനാട് പൊലീസും ഉടൻ സ്ഥലത്തെത്തി. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡോർ ഇളക്കിമാറ്റിയാണ് ഡ്രൈവർമാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 22 യാത്രക്കാരിൽ ഇതിൽ 17 […]
രണ്ടു ദിവസം ജലവിതരണം മുടങ്ങും.
തലസ്ഥാന നഗരത്തിൽ രണ്ടു ദിവസം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിപ്പ്. ഊറ്റുകുഴി ജംഗ്ഷന് സമീപത്തും ബേക്കറി ജംഗ്ഷനിലും വാട്ടർ അതോറിറ്റിയുടെ 315 എം എം എച്ച് ഡി പി ഇ പൈപ്പ്ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അറ്റകുറ്റ പണികളുടെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്. 11 (വെള്ളിയാഴ്ച) രാവിലെ 8 മണി മുതൽ ശനിയാഴ്ച (12) രാവിലെ 10 മണി വരെയാണ് ജലവിതരണം മുടങ്ങുന്നത്. നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, മാഞ്ഞാലിക്കുളം റോഡ്, […]
കടയ്ക്കാവൂരിൽ തെരുവുനായ്ക്കൾ കുറുകെ ചാടി അപകടം.
പിതാവ് ഓടിച്ച ഓട്ടോറിക്ഷ, തെരുവുനായ്ക്കൾ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ടു മറിഞ്ഞ് ആറാംക്ലാസ് വിദ്യാർഥിനി മരിച്ചു. മാതാപിതാക്കളടക്കം മൂന്നു പേർക്കു ഗുരുതര പരുക്കേറ്റു. കടയ്ക്കാവൂർ ശ്രീ സേതുപാർവതീബായി ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി അഞ്ചുതെങ്ങ് കായിക്കര ഏറത്തു പടിഞ്ഞാറ് ജോൺപോൾ – പ്രഭിന്ധ്യ ദമ്പതികളുടെ മകൾ ജെ.പി.സഖി(12)യാണു മരിച്ചത്. ജോൺപോൾ, പ്രഭിന്ധ്യ, ദമ്പതികളുടെ മകൾ ജെ.പി.സഖി(12)യാണു മരിച്ചത്. ജോൺപോൾ, പ്രഭിന്ധ്യ ഒപ്പമുണ്ടായിരുന്ന മാമ്പള്ളി സ്വദേശിനി സെൽബോറി(78) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ […]
സ്വപ്നതുല്യമായ ഒരു ബിസിനസ്സ് ആരംഭിക്കാം!
ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് അതിന്റെ വിജയ സാദ്ധ്യതയെക്കുറിച്ചാണ്. ഒരു ഉല്പന്നമാണെങ്കിലും സേവനമാണെങ്കിലും ആളുകൾക്കിടയിൽ അതിന്റെ ആവശ്യകതയാണ് ആദ്യം ചിന്തിക്കേണ്ടത്. ആവശ്യം എന്നല്ല അത്യാവശ്യം എന്ന് തന്നെ പറയാവുന്ന ഒരു സേവനവുമായി ബന്ധപ്പെട്ട ഒരു ബിസിനസാണ് പരിചയപ്പെടുത്തുന്നത്. കഴുകിയ തുണികൾ ഇസ്തിരിയിട്ട് നൽകുക എന്ന സേവനം കാലങ്ങളായി നാം കാണുന്നുണ്ട്. ഒരാൾക്ക് ഒരു ദിവസം പരമാവധി നൂറ് തുണികൾ മാത്രമാണ് ഇസ്തിരിയിടാൻ കഴിയുക. നമ്മുടെ നാട്ടിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ മൂക്കിനും മൂലയ്ക്കും ഈ സേവനം […]
ഭൂട്ടാന് വാഹനങ്ങള്‍ വാങ്ങിയവരെ തേടി കസ്റ്റംസ്
ഭൂട്ടാന് വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന് നുംഖൂറിന്റെ ഭാഗമായി മലയാളത്തിലെ യുവനടന്മാരായ ദുല്‍ഖര്‍ സല്മാന് പൃഥ്വിരാജ് സുകുമാരന്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നടന് പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനംപള്ളിനഗറിലുള്ള വീട്ടിലുമാണ് പരിശോധന നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും […]
തിരുവനന്തപുരത്ത് ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്.
ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു കണ്ടെത്തി. തമ്പാനൂരിലെ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ കാമുകന് കൊല്ലം സ്വദേശി പ്രവീണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കാട്ടാക്കട വീരണകാവ് വില്ലേജില്‍ അരുവിക്കുഴി മുരിക്കത്തറതല വീട്ടില്‍ ഗായത്രിയെ (25) കഴുത്തില്‍ ചുരിദാര്‍ ഷാള്‍ മുറുക്കി കൊല ചെയ്തെന്ന കേസിലാണ് കോടതിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സിജു ഷെയ്ക്ക് ആണ് കേസില്‍ വധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. 2022 മാര്‍ച്ച് 5ന് ആയിരുന്നു […]
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം.
പരിക്കേറ്റ 14 സുരക്ഷാഭടന്മാരെയും വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം റായ്പൂരിലെത്തിച്ചു. ഛത്തീസ്ഗഡിലെ ബീജാപൂര്‍-സുക്മ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഭടന്മാര് വീരമൃത്യു വരിക്കുകയും 14പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സുക്മ ജില്ലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നതിനും നക്സല്‍ പ്രവര്‍ത്തനം തടയുന്നതിനായും ബീജാപൂര്‍-സുക്മ അതിര്‍ത്തി ഗ്രാമമായ തെക്കല്‍ഗുഡെമില്‍. സുരക്ഷാ ക്യാമ്പ് സ്ഥാപിച്ചു. ജോനഗുഡ-അലിഗുഡ മേഖലയില്‍ നക്സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കോബ്രാ/ എസ്ടിഎഫ്/ ഡിആര്‍ജി സേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ […]
മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 2023 ലെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്. 2025 സെപ്തംബർ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണൽ ഫിലിം അവാർഡ്സ് പുരസ്കാര […]
തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം
ഇന്നലെ രാത്രി കുടപ്പനക്കുന്ന് ഗുണ്ടകൾ അഴിഞ്ഞാടി.കുടപ്പനക്കുന്ന് ദേവീ ക്ഷേത്രത്തിനു സമീപത്തുള്ള കട ഉടമസ്ഥനായ വയോധികനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. ദൂരദർശൻ കേന്ദ്രം, കളക്ടറേറ്റ് ഉൾപ്പെടെ അതീവ സുരക്ഷ വേണ്ടുന്നിട ത്തിന് വിളിപ്പാടകലെയാണ് അക്രമികൾ ഈ സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയത്. പേരുർക്കട, മണ്ണന്തല പോലീസ് സ്റ്റേഷനുകളുടെ ഇടയ്ക്കാണ് ഈ ആക്രമണം അരങ്ങേറിയത്. 6 വാഹനങ്ങൾ തകർത്തുവെന്നാണ് റിപ്പോർട്ട്. രണ്ട് ഡിയോ ടു വീലറുകളിലും മറ്റ് വണ്ടികളിലുമാണ് ഏഴോളം അക്രമികൾ എത്തിയത്. രാത്രി 12 മണിക്ക് […]
