കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലു വയസ്സായ കുട്ടിയെ മരിച്ചനിലയിൽ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിനിയായ മുന്നി ബീഗത്തിൻ്റെ മകൻ ഗിൽദർ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം കഴിച്ച് കിടന്ന ശേഷം കുട്ടി ഉണർന്നില്ല എന്നാണ് ആശുപത്രി അധികൃതരോട് അമ്മ പറഞ്ഞത്. കുഞ്ഞിൻ്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവം കൊലപാതകമെന്നാണ് സംശയം. കസ്റ്റഡിയിലെടുത്ത അമ്മയേയും […]

വി എസിന്റെ ചിത്രം നീക്കം ചെയ്തു

ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തു. തിരുവനന്തപുരം പാറശ്ശാലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ച ചിത്രമാണ് എടുത്ത് മാറ്റിയത്. ഭരണം മാറിയപ്പോൾ ബോധപൂർവ്വം ചിത്രം മാറ്റിയതാണെന്ന് എൽഡിഎഫ് ആരോപിക്കുമ്പോൾ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 15ൽ 12 സീറ്റുകൾ നേടി യുഡിഎഫ് ബ്ലോക്കു പഞ്ചായത്തിൽ അധികാരം പിടിച്ചെടുത്തിരുന്നു. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച ഹാളിൽ നിന്നാണ് ഇപ്പോൾ വി എസിന്റെ ചിത്രം നീക്കം ചെയ്തിരിക്കുന്നത്. എൽഡിഎഫ് […]

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50% സീറ്റ് നല്‍കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വന്‍ തലമുറമാറ്റം ഉണ്ടാകുമെന്ന് സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സതീശന്‍ നിലപാട് വ്യക്തമാക്കിയത്. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും, പാര്‍ട്ടിയിലെയും നിയമസഭയിലെയും പ്രതിനിധിത്വത്തില്‍ അന്‍പതു ശതമാനം യുവാക്കളും സ്ത്രീകളും ആയിരിക്കണമെന്ന തീരുമാനമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും സതീശന്‍ പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി […]

വാതിലിന് സമീപം സ്റ്റീൽ ബോംബ്

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ആർജെഡി അംഗം രജനിയുടെ വീടിന് നേരെ ആക്രമണം. ചോമ്പാലയിലുള്ള ഇവരുടെ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞെങ്കിലും അത് പൊട്ടിത്തെറിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗമായ രജനി യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് നാടകീയ നീക്കങ്ങൾ ആരംഭിച്ചത്. ഇതോടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ഏഴ് സീറ്റുകൾ വീതമാണുണ്ടായിരുന്നത്. രജനിയുടെ വോട്ട് […]

പാലം തുറന്ന് കൊടുക്കാൻ നാളുകൾ മാത്രം

ഇനി പെരുമ്പളം ഒറ്റപ്പെട്ട ദ്വീപല്ല:ഇത് വേറെ ലെവൽ. കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം; 100 കോടിയുടെ സ്വപ്ന പദ്ധതി 2026 ൽ പൂർത്തിയാകുന്നു. രണ്ടു കിലോമീറ്റർ വീതിയും അഞ്ചു കിലോമീറ്റർ നീളവും ആറ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള ദ്വീപിലെ ജനസംഖ്യ 12,000 മാണ്. 3000 ത്തില്‍ താഴെ വീടുകള്‍ മാത്രമുള്ള ദ്വീപിലേക്ക് KIFBI മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് KRFB മേൽനോട്ടത്തിൽ ULCCS പാലം നിർമിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം […]

എസ്ഐആർ മാപ്പിങ്ങിൽ നിന്ന് പുറത്തായവര്‍ ഹാജരാക്കേണ്ടത് പൗരത്വ രേഖകൾ

എസ്ഐആറിലെ 2002ലെ വോട്ടർ പട്ടികയുമായി നടത്തിയ മാപ്പിങ്ങിൽ പുറത്താക്കപ്പെട്ടവർ ഹാജരാക്കേണ്ടത് പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള രേഖകൾ. വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സ്ഥലവും ജനന തീയതിയും ഇവർ തെളിയിക്കണം. വിദേശത്ത് ജനിച്ചവർ ഇന്ത്യൻ മിഷൻ നൽകുന്ന ജനന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഇന്ത്യൻ പൗരത്വ നിയമ പ്രകാരമുള്ള രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്.. 2002 ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്ത 19 ലക്ഷം പേരാണ് ഹിയറിങ്ങിന് ഹാജറാകേണ്ടി വരുന്നത്. പൗരത്വ ഭേദഗതി നിയമത്തിലെ തീയതികൾ […]

ഒറ്റച്ചാട്ടത്തിന് കോൺഗ്രസ് അംഗങ്ങൾ BJP

തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ച മുഴുവൻ പഞ്ചായത്തംഗങ്ങളും ബിജെപിയിൽ ചേർന്നതിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നും കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.2016ൽ അരുണാചൽ പ്രദേശിൽ നടന്ന കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റവും 2021ൽ പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. ഇതിൻ്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തിൽ […]

കോൺ ഗ്രസ് ജനതാ പാർട്ടി

മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺ ഗ്രസിനെയും ബിജെപിയെയും പരിഹസിച്ച് പോസ്റ്റർ. ‘മറ്റത്തൂരിൽ കോൺഗ്രസ് ജനതാ പാർട്ടി’ എന്ന അടിക്കുറിപ്പോടെ താമരയും കൈപ്പത്തിയും ചേർന്നുള്ള ചിത്രവും ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. ഡിവൈഎഫ്ഐ മറ്റത്തൂർ മേഖലാ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.

ദൈവനാമത്തിലെ സത്യപ്രതിജ്ഞയിലെ തര്‍ക്കം

തദ്ദേശസ്ഥാപനങ്ങളില്‍ ചുമതലയേറ്റപ്പോള്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുപകരം ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ എടുത്ത സംഭവങ്ങള്‍ ഹൈക്കോടതിയിലേക്ക്. ദൈവം എന്താണെന്ന് കോടതി വ്യാഖ്യാനിക്കട്ടെയെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ പറയുന്ന ‘ദൈവനാമ’ത്തില്‍ എല്ലാദൈവങ്ങളും വരുമോ, അല്ലെങ്കില്‍ ഏതൊക്കെ ദൈവം ഉള്‍പ്പെടും തുടങ്ങിയ കാര്യങ്ങളാണ് വാദത്തില്‍ വരുക. യേശുക്രിസ്തു, അല്ലാഹു എന്നീ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്നും ശ്രീനാരായണഗുരു, ഭാരതാംബ തുടങ്ങിയ പേരിലുള്ളത് ഭരണഘടനാവിരുദ്ധമാണെന്നും കോടതിവിധിയുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞയില്‍ ദൈവനാമം വലിയ ചര്‍ച്ചയായിരുന്നു. ഭാരതാംബ, ശ്രീനാരായണഗുരു, […]

ആറു വയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത

ചിറ്റൂരില്‍ കാണാതായ ആറു വയസ്സുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് (6) ഇന്ന് രാവിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂര്‍ പോലിസിന്റെ നേതൃത്വത്തില്‍ 21 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി വീട്ടുമുറ്റത്തേക്ക് ഒറ്റയ്ക്ക് ഇറങ്ങുന്നത് പതിവായിരുന്നതിനാല്‍ കാണാതായ വിവരം വീട്ടുകാര്‍ വൈകിയാണ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി സ്ഥലത്തെത്തിയ […]

Back To Top