ജനുവരി 23-ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും
ഇന്ത്യയിലാദ്യമായി ‘സംസ്ഥാന സൂക്ഷ്മാണു’വിനെ പ്രഖ്യാപിക്കാൻ കേരളം. തിരുവനന്തപുരം : സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ (State Microbe) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. 2026 ജനുവരി 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രയിലെ സെന്റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോമിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. […]



