മന്ത്രിയുടെ സാന്നിധ്യത്തിൽ സ്ഥലപരിശോധന
ചെങ്ങന്നൂർ : സാംസ്കാരിക വകുപ്പ്, കിഫ്ബി ധനസഹായത്തോടെ 48 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ സ്ഥല പരിശോധന മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നടന്നു. കെഎസ്എഫ്ഡിസി ചെയർമാൻ കെ.മധു, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പ്രശാന്ത്, എൻജിനീയർ അഞ്ജിത ,ആർക്കിടെക്ട് ശ്രീകുമാർ, പിഐപി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം പരിശോധനയിൽ പങ്കെടുത്തു. ചെങ്ങന്നൂർ ഗവ. ഐടിഐക്ക് എതിർവശം, ജലവിഭവ വകുപ്പ് വിട്ടു നൽകിയിട്ടുള്ള, പമ്പ ഇറിഗേഷൻ പ്രോജക്ടിനു കീഴിലുള്ള 70 സെന്റ് ഭൂമിയിലാണ് നാല് നിലകളിലായി, […]



