പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സ്‌ രഹസ്യമായി തുടങ്ങാൻ സ്വകാര്യ സ്കൂളുകൾ

പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സ്‌ രഹസ്യമായി തുടങ്ങാൻ സ്വകാര്യ സ്കൂളുകൾ

തിരുവനന്തപുരം : ഒൻപതാം ക്ലാസ്സിന്റെ വാർഷിക പരീക്ഷ തുടങ്ങും മുൻപേ അടുത്ത വർഷ പത്താം ക്ലാസ്സ്‌ ആരംഭിക്കാൻ തീരുമാനിച്ചു സ്വകാര്യ സ്കൂളുകൾ. മലയിൻകീഴ് മണപ്പുറത്തുള്ള സ്വകാര്യ സ്കൂൾ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയാക്കി രക്ഷകർത്താക്കൾക്ക് നിർദ്ദേശവും നൽകി കഴിഞ്ഞു എന്നാണ് വില്ലേജ് ന്യൂസിന് ലഭിക്കുന്ന വിശ്വാസയോഗ്യമായ വിവരം.ഒൻപതാം ക്ലാസ്സിലെ പോർഷൻ ഓടിച്ചു തീർത്തുകൊണ്ടാണ് കച്ചവടത്തിനും വിദ്യാർത്ഥിപീഡന ത്തിനും ലക്ഷ്യമിട്ട് ഈ കുൽസിത ശ്രമം. നിലവിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെരക്ഷാകർത്താക്കളോട് ഫീസടയ്ക്കാനും സ്കൂൾ ആവശ്യപ്പെട്ടു കഴിഞ്ഞു വത്രേ മാനേജ്മെന്റിനെ ഭയക്കുന്ന രക്ഷകർത്താക്കൾ വെളിയിൽ പറയാനും ഭയക്കുന്നു.

കുട്ടികളുടെ അവധി നിഷേധിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ശ്രദ്ധയിൽ പെടുത്തണം എന്നാണ് അവരുടെ ആവശ്യം.സർക്കാരിനെ വെല്ലുവിളിച്ചു വേനൽ അവധി കാലത്ത് ക്ലാസ് വയ്ക്കുക തോന്നിയപടി ഫീസ് വാങ്ങുക വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടികൾ കൈക്കൊള്ളുക ഇത് സ്വകാര്യ സ്കൂളുകളിൽ ചിലരുടെ സ്ഥിരം പരിപാടിയാണ്.എന്നാൽ സ്വന്തം കുട്ടികളുടെ ഭാവി ഓർത്ത് പൂച്ചക്ക് ആര് മണി കെട്ടും എന്ന അവസ്ഥയിലാണ് പാവം അച്ഛനമ്മമാർ.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top