ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്

ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്

തിരുവനന്തപുരം : കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം . ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനിൽപ്പിന്റെ പുതുയുഗമാണ്‌ ഫെബ്രുവരി 12ലെ രാജ്യവ്യാപക പണിമുടക്കിലൂടെ തുടങ്ങുന്നത്. വർധിച്ച ആവേശത്തിലാണ്‌ തയ്യാറെടുപ്പുകൾ നടക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കേരളത്തിൽ ദേശീയ പണിമുടക്ക് ശക്തമാകും.

തൊഴിലാളിവിരുദ്ധമായ നാല്‌ തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നാണ്‌ ഫെബ്രുവരി 12ലെ പണിമുടക്കിൽ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. തൊഴിലുറപ്പ്‌ അട്ടിമറിച്ചുള്ള വിബിജിആർഎഎംജി ബിൽ, വൈദ്യുതി ഭേദഗതി ബിൽ, സബ്‌കാ ബീമാ സബ്‌കി സുരക്ഷ ബിൽ, വികസിത്‌ ഭാരത്‌ ശിക്ഷാ അധിഷ്‌ഠാൻ ബിൽ എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി അറിയിച്ചു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top