സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത്.
കേസിന് പോകാതിരുന്നാൽ എന്തു ചെയ്യാനും തയ്യാറാണെന്ന് സെക്ഷൻ ഓഫീസർ പറയുന്നത് ശബ്ദരേഖയിലുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിൽവെച്ച് നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആരോപണ വിധേയനായ സെക്ഷൻ ഓഫീസറുടെ ശബ്ദരേഖ പുറത്ത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്റെ ശബ്ദ രേഖയാണ് പുറത്തു വന്നത്. തനിക്കെതിരെയുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ പരാതിക്കാരിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. തനിക്ക് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നുമാണ് രതീഷ് കുമാർ ശബ്ദരേഖയിൽ പറയുന്നത്. […]



